Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ മലക്കം മറിഞ്ഞത് തെരഞ്ഞെടുപ്പ് കാരണം,ശബരിമലയിലെ ആചാരലംഘനംതെറ്റെങ്കില്‍ മാപ്പുപറഞ്ഞ് കേസുകള്‍ പിന്‍വലിക്കണം: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 08:01 pm IST
inKerala

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മലക്കം മറിഞ്ഞതായും ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെന്ന് തോന്നുന്നെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഭക്തരോട് മാപ്പുപറഞ്ഞ് കേസുകള്‍ പിന്‍വലിക്കുകയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.

സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ മലക്കം മറിയുമെന്ന് നാലാഴ്ചകള്‍ക്ക് മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ താന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അത് അക്ഷരംപ്രതി ശരിയായി.മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ശബരിമല വിഷയത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയത് തെറ്റാണെന്ന് തുറന്നു സമ്മതിച്ച് മാപ്പ് പറയുകയും ആചാരം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ ഭക്തര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുകയും വേണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ബി.ജെ.പി – എന്‍.ഡി.എ സഖ്യത്തിന്റെയും ലക്ഷക്കണക്കിന് അയ്യപ്പ വിശ്വാസികളുടെയും നിരന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് സുപ്രീം കോടതിയിലെ സത്യവാംഗ്മൂലം തിരുത്താന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഇത് അയ്യപ്പഭക്തരോടുള്ള ബഹുമാനം കൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ഭയന്നുള്ള വെറും രാഷ്‌ട്രീയ നാടകം മാത്രമാണ്.
2018-ല്‍ ചെയ്തത് തെറ്റാണെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍ അയ്യപ്പഭക്തര്‍ക്കെതിരെ സര്‍ക്കാര്‍ എടുത്ത ആയിരക്കണക്കിന് കേസുകള്‍ ഉടനടി പിന്‍വലിക്കാന്‍ അദ്ദേഹം തയാറാകണം. അത് ഇപ്പോള്‍ത്തന്നെ നടപ്പിലാക്കുകയും വേണം.

അധികാരത്തിന് വേണ്ടി കോണ്‍ഗ്രസും സി.പി.എമ്മും എന്തും ചെയ്യുമെന്ന് ഇരുവരും തെളിയിച്ചതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ ചവിട്ടിമെതിക്കുകയും ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്‌ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍ തന്നെ വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ ആഗോള അയ്യപ്പ സംഗമവും സംഘടിപ്പിക്കും.വിശ്വാസികളെ ദ്രോഹിക്കുന്ന കാര്യത്തിലും സി.പി.എമ്മും കോണ്‍ഗ്രസും ഒന്നാണ്.

എന്നാല്‍ 2018 മുതല്‍ ബി.ജെ.പി – എന്‍.ഡി.എയുടേത് ഉറച്ച നിലപാടാണ്. ഞങ്ങള്‍ വിശ്വാസത്തില്‍ രാഷ്‌ട്രീയം കലര്‍ത്താറില്ല. ജനങ്ങളെ സേവിക്കാനും വിശ്വാസികളുടെ ആചാരങ്ങള്‍ സംരക്ഷിക്കാനും വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്.

ഒരു അയ്യപ്പഭക്തന്‍ എന്ന നിലയില്‍ ലോകമെമ്പാടുമുള്ള ഭക്തലക്ഷങ്ങള്‍ക്കൊപ്പം ഒരുകാര്യം ഞാനും ഉറപ്പിച്ചു പറയുന്നു.വിശ്വാസത്തെ തകര്‍ക്കാന്‍ ഇടതുപക്ഷം കാട്ടിയ ക്രൂരതകളും വിശ്വാസികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ തിരിഞ്ഞുനോക്കാതിരുന്ന കോണ്‍ഗ്രസിന്റെ കാപട്യവും ജനങ്ങള്‍ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.

വോട്ട് ചോദിച്ച് വീണ്ടും ജനങ്ങള്‍ക്ക് മുന്നിലെത്തും മുന്‍പ്, ഈ പൊറുക്കാനാവാത്ത കുറ്റത്തിന് എല്ലാ അയ്യപ്പ വിശ്വാസികളോടും ഹിന്ദു സമൂഹത്തോടും നിരുപാധികം മാപ്പ് പറയാന്‍ ഇടതുപക്ഷ സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും തയ്യാറാകണം. ശബരിമലയെ തകര്‍ക്കാന്‍ ഇനി ആരെയും അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: bjpRajeev ChandrasekharSABARIMALAcasePinarai Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.