Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മോദി തരംഗം വീണ്ടും കേരളത്തില്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 12, 2026, 10:54 am IST
inEditorial
ഗവര്‍ണര്‍ ആര്‍. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും
പ്രധാനമന്ത്രിയും സൗഹൃദ സംഭാഷണത്തില്‍

ഗവര്‍ണര്‍ ആര്‍. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും പ്രധാനമന്ത്രിയും സൗഹൃദ സംഭാഷണത്തില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം ജനങ്ങളിലും ബിജെപി-എന്‍ഡിഎ സഖ്യത്തിലും പുതിയൊരു ഉണര്‍വ്വ് സൃഷ്ടിച്ചിരിക്കുകയാണ്. വലിയൊരു ജനമുന്നേറ്റം ദൃശ്യമായ, അഖില കേരള ധീവര സഭാ സുവര്‍ണ ജൂബിലി സമ്മേളനത്തിലും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന പരിപാടിയിലും, ദേശീയ പാതയുള്‍പ്പെടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന പരിപാടികളിലുമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കേരളത്തില്‍ രാഷ്‌ട്രീയ-ഭരണമാറ്റം അനിവാര്യമാണെന്നും, എന്‍ഡിഎയ്‌ക്ക് അവസരം നല്‍കിയാല്‍ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും, ഇത് കേരളത്തിനുള്ള മോദിയുടെ ഗ്യാരണ്ടിയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവേശദായകമായിരുന്നു. എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ കേരളം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, അഴിമതി മാഫിയയെയും ചുവപ്പുനാട മാഫിയയെയും ഹര്‍ത്താല്‍ മാഫിയയെയും എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ തുടച്ചുനീക്കുമെന്നും പ്രഖ്യാപിച്ചു.

യുഡിഎഫും എല്‍ഡിഎഫും രണ്ടല്ല, ഒന്നാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസിത കേരളം സൃഷ്ടിക്കാന്‍ എന്‍ഡിഎക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും പ്രസ്താവിച്ചു. കേരളത്തിന്റെ സ്വപ്‌നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് ‘കേരള’ എന്നതിനുപകരം ‘കേരളം’ എന്ന പേരിന് അംഗീകാരം നല്‍കിയത്. തൃശൂരിലെ ജനങ്ങളും തിരുവനന്തപുരത്തെ ജനതയും എന്‍ഡിഎയെ വിശ്വാസത്തിലെടുത്തു കഴിഞ്ഞു. ഇനി മുഴുവന്‍ കേരളവും എന്‍ഡിഎയെ വിശ്വാസത്തിലെടുക്കാന്‍ പോവുകയാണ്. അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ ഉണ്ടാകേണ്ട വികസനം ഉണ്ടായിട്ടില്ല. ഇതിന് കാരണം മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫുമാണ്. ഈ മുന്നണികള്‍ കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും യുവാക്കള്‍ക്ക് ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ഭാരതം എവിടെ എത്തിയെന്നുപോലും അറിയില്ല. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ വളരുന്നതിനെക്കുറിച്ചും അവര്‍ക്ക് അറിയില്ല. കേരളത്തില്‍ നിക്ഷേപങ്ങള്‍ കൂട്ടും. ഹര്‍ത്താല്‍ മാഫിയയെയും അഴിമതി മാഫിയയെയും ബിജെപി തുടച്ചുനീക്കും. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കിയ സര്‍ക്കാരാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍. മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി. മത്സ്യ തൊഴിലാളി മേഖല ശക്തിപ്പെടുത്താനുള്ള പരിഗണനയുടെ തെളിവാണ് വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ ബിജെപി ഭരണത്തിന്‍ രാജ്യത്തുണ്ടായ വികസനത്തെക്കുറിച്ചും, കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ പങ്കാളികളാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. യുഡിഎഫ് കാലത്ത് സോളാര്‍ അഴിമതിയും, എല്‍ഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും ആരോപണവിധേയരായ സിഎംആര്‍എല്‍ അഴിമതിയും ചര്‍ച്ചയായെന്നു പറഞ്ഞ് അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ചൂണ്ടിക്കാട്ടാനും മോദി മറന്നില്ല.

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനെയും വെറുതെവിട്ടില്ല. അധികാരം കിട്ടാന്‍ ജമാഅത്തെ ഇസ്ലാമിയുമായിവരെ കൂട്ടുചേരുകയാണ് കോണ്‍ഗ്രസെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് ഭാരതീയര്‍ ഗള്‍ഫിലുണ്ടെന്നും അവരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. യുദ്ധ സമയത്തു പോലും കോണ്‍ഗ്രസും ഇടതുപക്ഷവും അപവാദ പ്രചരണം നടത്തുകയാണ്. മോദിയെ വിമര്‍ശിച്ച് റീലുണ്ടാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങളെ കോണ്‍ഗ്രസും സിപിഎമ്മും തകര്‍ക്കാന്‍ ശ്രമിക്കുന്നു. അഴിമതി നടത്തുന്നതിലും വികസനം തടയുന്നതിലും വ്യവസായം തകര്‍ക്കുന്നതിലും എല്‍ഡിഎഫും യുഡിഎഫും പങ്കാളികളാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ദേശീയ പാതയുടെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്നു പറഞ്ഞ് അനാവശ്യ വിവാദം കുത്തിപ്പൊക്കാന്‍ സംസ്ഥാന സര്‍ക്കാരും ചില മാധ്യമങ്ങളും ശ്രമിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ശോഭ കെടുത്താന്‍ വേണ്ടിയായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം ബന്ധപ്പെട്ട സംവിധാനത്തിനുണ്ട്. അതിന് പ്രോട്ടൊക്കോളുമുണ്ട്. ഇതുപ്രകാരമാണ് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തിയത്. ദേശീയപാത നിര്‍മ്മാണം പൂര്‍ണമായും കേന്ദ്ര പദ്ധതിയാണ്. മതപരമായ വിഭാഗീയത സൃഷ്ടിച്ച് വോട്ടുനേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയും.

പ്രധാനമന്ത്രി വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ലെന്നാണ് ചില മാധ്യമങ്ങള്‍ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പതിനോരായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ വേണ്ടിയാണിത്. കേരളത്തിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചും ഇങ്ങനെയൊരു ആരോപണം എല്‍ഡിഎഫ്- യുഡിഎഫ് വിധേയരായ മാധ്യമങ്ങള്‍ നടത്തിയിരുന്നല്ലോ. ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിച്ചത് വികസന വിരോധത്തിന് തെളിവാണ്.

Tags: keralaNarendra ModiModi wave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.