Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോണ്‍ ബ്രിട്ടാസേ രാജീവ് ചന്ദ്രശേഖറെ വിഡ്ഡിയാക്കല്ലേ…ശിശുമരണനിരക്ക് കുറഞ്ഞത് സിപിഎമ്മിന്റെ നേട്ടമല്ല, യുവാക്കള്‍ കേരളം വിട്ട് ഓടിപ്പോയതുകൊണ്ടാണ്

സന്താനോല്‍പാദനശേഷിയുള്ള ഭൂരിഭാഗം യുവാക്കളും കേരളം വിട്ട് പുറംരാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ശിശുമരണനിരക്ക് കുറയുന്നു എന്ന് ഇടതു സര്‍ക്കാര്‍ മേനിനടിയ്‌ക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 11:25 pm IST
inKerala

തിരുവനന്തപുരം:സന്താനോല്‍പാദനശേഷിയുള്ള ഭൂരിഭാഗം യുവാക്കളും കേരളം വിട്ട് പുറംരാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ശിശുമരണനിരക്ക് കുറയുന്നു എന്ന് ഇടതു സര്‍ക്കാര്‍ മേനിനടിയ്‌ക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? യാഥാര്‍ത്ഥ്യം ഇതായിരിക്കേ, ഇത് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖറിനെ ഒരു വിഡ്ഢിയായി ചിത്രീകരിച്ച് ജോണ്‍ ബ്രിട്ടാസ് പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. “ശിശുമരണനിരക്ക്…രാജീവ് ചന്ദ്രശേഖറിനെ പൊളിച്ച് ജോണ്‍ ബ്രിട്ടാസ്” എന്ന തലക്കെട്ടോടെയാണ് ജോണ്‍ ബ്രിട്ടാസിന്റെ ഈ ചതിയന്‍ വീഡിയോ പുറത്തുവന്നത്. ഇതിന് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ വന്‍പ്രചാരണം നല്‍കുകയും ചെയ്തു.

2020ലെ കണക്ക് യുവാക്കളുടെ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ നിരക്ക് കാണിച്ച് കേരളത്തിനലെ യുവാക്കളുടെ കുടിയേറ്റ നിരക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് വാദിച്ച് ആടിനെ പട്ടിയാക്കാനാണ് ജോണ്‍ ബ്രിട്ടാസ് ശ്രമിച്ചത്. പക്ഷെ 2025ലെ കണക്കെടുത്താല്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ വളരെക്കൂടുതലാണ്.

രാജീവ് ചന്ദ്രശേഖറിനെ വിഡ്ഡിയാക്കി അവതരിപ്പിച്ച ബ്രിട്ടാസിന്റെ ചതി

വളരെ സങ്കീര്‍ണ്ണമായ ഒരു കാര്യമാണ് രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ കേള്‍വിക്കാരെ വഴിതെറ്റിക്കാന്‍ ജോണ്‍ ബ്രിട്ടാസിന് സാധിക്കും. രാജീവ് ചന്ദ്രശേഖറിന് മറുടപികൊടുക്കുന്നു എന്ന മട്ടില്‍ ബ്രിട്ടാസ് അതിനാണ് ശ്രമിച്ചത്. ഇനി ലളിതമായി ഒരു കണക്കുപറയാം. ഒരു സംസ്ഥാനത്ത് രണ്ടായിരം യുവാക്കള്‍ ഉണ്ടെന്ന് കരുതുക. ഇതില്‍ ആയിരം പേര്‍ തൊഴിലിനും പഠനത്തിനുമായി വിദേശത്തേക്ക് പോകുന്നു. അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു എന്ന് കരുതുക. അപ്പോള്‍ ആ സംസ്ഥാനത്ത് അവശേഷിക്കുന്ന യുവാക്കളുടെ എണ്ണം വെറും ആയിരം മാത്രമാണ്. ഇനി ഈ സംസ്ഥാനത്തിന്റെ ശിശുമരണ നിരക്ക് കണക്കാക്കുമ്പോള്‍ ആ സംസ്ഥാനത്ത് താമസിക്കുന്ന ആയിരം യുവാക്കള്‍ക്ക് ജനിക്കുന്ന കുഞ്ഞുകളുടെ കണക്കും ആ കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കുന്ന മരണവും മാത്രമേ കണക്കാക്കൂ. വാസ്തവത്തില്‍ മറ്റൊരു ആയിരം യുവാക്കള്‍ വിദേശത്ത് താമസിക്കുകയാണ്. അപ്പോള്‍ ശിശുമരണനിരക്ക് കുറഞ്ഞു എന്ന് കൊട്ടിഘോഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയുന്ന യുവാക്കളുടെ എണ്ണം കുറയുമ്പോള്‍ അവിടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണവും കുറയും. അവിടത്തെ ശിശിമരണനിരക്കും സ്വാഭാവികമായും കുറയും. വസ്തുത ഇതായിരിക്കേ, കേരളത്തിലെ ശിശുമരണനിരക്ക് കുറഞ്ഞത് ഇവിടുത്തെ ഇടത് സര്ക്കാരിന്റെ മികച്ച ആരോഗ്യസേവനത്തിന്റെ ഫലമായാണ്എന്ന് കൊട്ടിഘോഷിക്കുന്നത് ശരിയാണോ? ഇതാണ് രാജീവ് ചന്ദ്രശേഖര്‍ പറയാന്‍ ശ്രമിച്ചത്.

കേരളത്തിലെ ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം ഇതാണ്

2018ല്‍ 1.3 ലക്ഷം വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പഠനത്തിന് പോയതെങ്കില്‍ 2023-25ല്‍ ഇത് ഇരട്ടിയായി 2.5 ലക്ഷം എന്ന നിലയിലെത്തി. 2025ല്‍ ഏകദേശം 2.5 ലക്ഷം മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കുന്നുവെങ്കില്‍ ഏകദേശം 22 ലക്ഷം മലയാളി യുവാക്കള്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരാരും പിന്നീട് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ കേരളത്തില്‍ എത്തുന്നില്ല. ഇവരെ ഒഴിച്ചുനിര്‍ത്തി കേരളത്തിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും മുഖ്യമന്ത്രി പിണറായി വിജയനും മേനി നടിക്കുന്ന കുറഞ്ഞ ശിശുമരണനിരക്ക് എന്നത് യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവരുന്നില്ല. അതാണ് രാജീവ് ചന്ദ്രശേഖര്‍ പറയാന്‍ ശ്രമിച്ചത്. അതേ സമയം, മികച്ച പഠനസൗകര്യങ്ങളോ (എസ്എഫ്ഐ ഉള്‍പ്പെടെയുള്ളവരും സമരസംസ്കാരവും സ്വജനപക്ഷപാതവും വിദ്യാഭ്യാസരംഗം തകര്‍ത്തു), തൊഴിലവസരങ്ങളോ കേരളത്തില്‍ ഇല്ല എന്ന തുറിച്ചുനോക്കുന്ന സത്യത്തിലേക്കാണ് രാജീവ് ചന്ദ്രശേഖര്‍ വിരല്‍ ചൂണ്ടിയത്. അതുകൊണ്ടാണ് ഇവിടുത്തെ കൗമാരക്കാരും യുവാക്കളും കേരളം വിട്ടോടുന്നത്.

മികച്ച തൊഴിലവസരമോ വിദ്യാഭ്യാസസൗകര്യമോ ഇല്ലാത്ത കേരളം

യുവാക്കള്‍ ഒരു സംസ്ഥാനത്ത് നിന്നും നാടുവിടാന്‍ ആലോചിക്കുന്നത് എന്തുകൊണ്ടാണ്? ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് രാജീവ് ചന്ദ്രശേഖര്‍ വിരല്‍ ചൂണ്ടാന്‍ ശ്രമിച്ചത്. ഒരു സംസ്ഥാനത്ത് സുസ്ഥിരമായ തൊഴിലവസരം ഇല്ലാതാകുമ്പോഴാണ് അവര്‍ മരുപ്പച്ചകള്‍ നേടി നാടുവിടുന്നത്. അതായത് കേരളത്തില്‍ സുസ്ഥിരമായ മികച്ച തൊഴിലവസരങ്ങള്‍ കുറയുന്നതുകൊണ്ടാണ് ഇവിടുത്തെ യുവാക്കള്‍ കൂട്ടത്തോടെ കേരളം വിടുന്നതെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഇത് കേരളത്തിന് നാണക്കേടല്ലേ? ഭൂരിഭാഗം യുവാക്കളും കുടുംബസമേതം വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കുമ്പോള്‍ അവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വിദേശത്ത് തന്നെയാണ്. ബാക്കിയുള്ള കുഞ്ഞുങ്ങളേ പിന്നെ ഇവിടെ പിറക്കുന്നുള്ളൂ. അങ്ങിനെയെങ്കില്‍ കേരളത്തിലെ ശിശുമരണനിരക്ക് കുറയുന്നു എന്ന സിപിഎം സര്‍ക്കാരും ആരോഗ്യമ ന്ത്രി വീണ ജോര്‍ജ്ജും മേനിനടിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ;? കാരണം മൊത്തം യുവാക്കളില്‍ പാതിയും ഇവിടെ ഇല്ലാതിരിക്കേ, ഇവിടെ അവശേഷിക്കുന്ന യുവാക്കള്‍ ജന്മം നല്‍കുന്ന കുഞ്ഞുങ്ങളുടെ എണ്ണവും കുറയും. അതിലെ ശിശുമരണനിരക്ക് കുറഞ്ഞതില്‍ അഭിമാനിക്കാന്‍ എന്തെങ്കിലും വകയുണ്ടോ? യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത നേട്ടമല്ലേ കേരളത്തിലെ പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്. അതേ സമയം യുവാക്കള്‍ ഇവിടെ തൊഴിലവസരം കുറഞ്ഞതുകൊണ്ട് കേരളം വിടുന്നു എന്ന സത്യത്തെ ഇടത് സര്‍ക്കാര്‍ മറച്ചുപിടിക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പിനെയാണ് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചത്. അതേ സമയം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ളതുകൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറുന്ന യുവാക്കളുടെ എണ്ണം താരതമ്യേന കുറവാണ്.

2025ലെ കേരളത്തിലെ ശിശുമരണനിരക്ക് ആയിരത്തില്‍ അഞ്ച് മാത്രമാണ്. ഇത് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളുടേതിന് തുല്യമായ ശിശുമരണനിരക്കാണ് എന്നാണ് ജോണ്‍ ബ്രിട്ടാസും പിണറായി വിജയനും വീണാ ജോര്‍ജ്ജും കൊട്ടിഘോഷിച്ചത്. പക്ഷെ സന്താനോല്‍പാദനശേഷിയുള്ള യുവാക്കളില്‍ നല്ലൊരു ശതമാനവും കേരളം വിടുമ്പോള്‍ ഈ ശിശുമരണനിരക്ക് കുറഞ്ഞു എന്ന് പറഞ്ഞ് നമുക്ക് സന്തോഷിക്കാന്‍ കഴിയുമോ എന്നാണ് രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തുന്ന ചോദ്യം. മാത്രമല്ല, കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്‌മ നിരക്ക് ഏറ്റവും കൂടുതലാണ്-34 ശതമാനം മുതല്‍ 37 ശതമാനം വരെ. ഇതേക്കുറിച്ച് സിപിഎം സര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നുമില്ല എന്നതാണ് വാസ്തവം.

Tags: Youth migrationBJP KeralambjpRajeev ChandrasekharJohn BrittasunemploymentLatest news@RajeevRC_Xinfant mortality rate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.