Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊന്നിയിന്‍ ശെല്‍വനിലെ ‘വീര രാജ വീര’ ഗാനത്തിന് ദാഗര്‍ ബ്രദേഴ്സിന്റെ ശിവസ്തുതി പ്രചോദനമായെന്ന് സമ്മതിച്ചപ്പോള്‍ എ.ആര്‍. റഹ്മാന്‍ പാതി മോഷ്ടാവായി

ഹിന്ദുക്കളുടെ ആധിപത്യം കാരണം ബോളിവുഡില്‍ തനിക്ക് ചാന്‍സുകള്‍ കിട്ടുന്നില്ലെന്ന നുണ പരത്തിയ റഹ്മാന് കാലം നല്‍കിയ തിരിച്ചടിയാണ് കഴിഞ്ഞ ആഴ്ച കിട്ടിയത്. വീരാ രാജ വീരാ...സൂരാ ധീര സൂരാ...എന്ന മണിരത്നത്തിന്റെ 'പൊന്നിയന്‍ സെല്‍വന്‍' എന്ന സിനിമയിലെ ഗാനം ഓര്‍മ്മയില്ലേ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 08:10 pm IST
inIndia, Bollywood, Entertainment
എ.ആര്‍. റഹ്മാനും ദാഗര്‍ ബ്രദേഴ്സിലെ ഒരു ഗായകന്‍ ഫയാസ് വസിഫുദ്ദീന്‍ ദാഗറും

എ.ആര്‍. റഹ്മാനും ദാഗര്‍ ബ്രദേഴ്സിലെ ഒരു ഗായകന്‍ ഫയാസ് വസിഫുദ്ദീന്‍ ദാഗറും

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ ആധിപത്യം കാരണം ബോളിവുഡില്‍ തനിക്ക് ചാന്‍സുകള്‍ കിട്ടുന്നില്ലെന്ന നുണ പരത്തിയ റഹ്മാന് കാലം നല്‍കിയ തിരിച്ചടിയാണ് കഴിഞ്ഞ ആഴ്ച കിട്ടിയത്. വീരാ രാജ വീരാ…സൂരാ ധീര സൂരാ…എന്ന മണിരത്നത്തിന്റെ ‘പൊന്നിയിന്‍ ശെല്‍വന്‍ 2’ എന്ന സിനിമയിലെ ഗാനം ഓര്‍മ്മയില്ലേ.. ഇന്ത്യയാകെ അലയടിച്ച ഈ ഗാനത്തിന്റെ പേരില്‍ ഏറെ ഞെളിഞ്ഞതാണ് റഹ്മാന്‍. ഇപ്പോഴിതാ ഈ ഗാനം ഹിന്ദുസ്ഥാനി സംഗീതത്തിലെ ആചാര്യന്മാരായ ദാഗര്‍ബ്രദേഴ്സിന്റെ ഒരു ശിവസ്തുതിയെ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണെന്ന് റഹ്മാന്‍ തന്നെ സമ്മതിച്ചിരിക്കുന്നു. മാസങ്ങള്‍ നീണ്ട കേസ് ഒടുവില്‍ സുപ്രീംകോടതിയില്‍ എത്തേണ്ടി വന്നു ഗാനത്തിന്റെ പ്രചോദനം ദാഗര്‍ ബ്രദേഴ്സ് ആണെന്ന് സമ്മതിക്കാന്‍.

മദ്രാസിലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലായിരുന്നു ഈ കേസ് ആദ്യം വന്നത്. അന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചത് റഹ്മാന്‍ ഈ ഗാനം ദാഗര്‍ ബ്രദേഴ്സ് ട്യൂണ്‍ ചെയ്ത ശിവസ്തുതി കോപ്പിയടിച്ചതാണെന്നാണ്. ഇതിനെതിരെ ഹൈക്കോടതി ഡിവിഷന്‍ബെഞ്ചില്‍ റഹ്മാന്‍ അപ്പീല്‍ നല്‍കി. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കീഴ്‌ക്കോടതി വിധിയെ അംഗീകരിച്ചില്ല. പക്ഷെ ദാഗര്‍ ബ്രദേഴ്സ് വിട്ടില്ല. അവര്‍ സുപ്രീംകോടതിയില്‍ പോയി. ഇപ്പോള്‍ സുപ്രീംകോടതിയില്‍ മറ്റ് ഗത്യന്തരമില്ലാതെ ദാഗര്‍ ബ്രദേഴ്സിന് കൂടി ഈ ഗാനത്തിന് ക്രെഡിറ്റ് നല്‍കാമെന്ന് റഹ്മാന്‍ സമ്മതിച്ചിരിക്കുകയാണ്. ഇനി പൊന്നിയിന്‍ ശെല്‍വന്‍ 2 എന്ന സിനിമ സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഒടിടിയിലും എല്ലാം പ്രദര്‍ശിപ്പിക്കുമ്പോള്‍ ‘വീര സൂര വീര’ എന്ന ഗാനത്തിന് റഹ്മാന്‍രെ പേരിനൊപ്പം ദാഗര്‍ ബ്രദേഴ്സിന്റെ പേരു കൂടി എഴുതിക്കാണിക്കും. അടുത്ത അഞ്ചാഴ്ചയ്‌ക്കുള്ളില്‍ ഇത് നടപ്പാക്കണമെന്ന് റഹ്മാനും സിനിമ നിര്‍മ്മിച്ച ലൈകാ പ്രൊഡക്ഷന്‍സിനും മണിരത്നത്തിന്റെ മദ്രാസ് ടോക്കീസിനും നിര്‍ദേശം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.

സുപ്രീംകോടതിയില്‍ കേസിന്റെ വാദം തീര്‍ന്നില്ല. ഇനി ഗാനം പൂര്‍ണ്ണ മോഷണമാണോ എന്ന ദാഗര്‍ ബ്രദേഴ്സിന്റെ ആരോപണത്തില്‍ വീണ്ടും വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ദാഗര്‍ ബ്രദേഴ്സിന്റെ ഗാനം കോപ്പിയടിച്ചതാണ് എന്ന് സംശയം തോന്നിയതിനാലാകാം സുപ്രീംകോടതി രണ്ട് കോടി രൂപ റഹ്മാനോട് കെട്ടിവെയ്‌ക്കാന്‍ വാദം നടക്കുന്നതിനിടയില്‍ റഹ്മാനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം റഹ്മാന്‍ കെട്ടിവെയ്‌ക്കുകയും ചെയ്യും. മോഷണമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയാല്‍ നഷ്ടപരിഹാരവും നല്‍കേണ്ടിവരും. അത് എത്രയാണെന്ന് ആ അവസരത്തില്‍ കോടതി പറയും.

സംഗീതരംഗത്ത് എത്രയോ തലമുറകളായി ആത്മസമര്‍പ്പണത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളായി വിരാജിക്കുന്നവരാണ് ദാഗര്‍ ബ്രദേഴ്സ്. ദാഗര്‍ ബ്രദേഴ്സ് കുടുംബത്തിലെ ഒരാള്‍ സംഗീതം ചെയ്ത ശിവ സ്തുതിയുടെ കോപ്പിയടിയാണ് റഹ്മാന്‍ പൊന്നിയിന്‍ ശെല്‍വന്‍ 2 എന്ന സിനിമയ്‌ക്കായി ചെയ്ത ‘വീര രാജ വീര’ എന്ന ഗാനം എന്നാണ് ആരോപണം.

സംഗീതത്തില്‍ പത്തരമാറ്റ് കല്പിച്ചുകൊടുക്കുന്ന പണ്ഡിതരാണ് ദാഗര്‍ ബ്രദേഴ്സ്. സംഗീതരംഗത്ത് ഒരു നൂറ്റാണ്ടിലധികം സപര്യ നടത്തിക്കൊണ്ടിരിക്കുന്നവരാണ് ദാഗര്‍ ബ്രദേഴ്സിന്റെ കുടുംബം. അതും ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പവിത്രമായി കരുതുന്ന ദ്രുപദ് സംഗീതത്തിന്റെ പിന്‍മുറക്കാരാണിവര്‍. തലമുറ തലമുറയായി അവര്‍ ആ കുടുംബപ്പെരുമ ഏറ്റെടുത്ത് സംഗീതത്തെ ഉന്നതിയില്‍ നിന്നും കൂടുതല്‍ ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നവരാണ്.

കഴമ്പില്ലാത്ത ഒരു ആരോപണം ഉന്നയിക്കുന്നവരല്ല ദാഗര്‍ ബ്രദേഴ്സ് കുടുംബം. എത്രയോ തലമുറകളായി ഹിന്ദുസ്ഥാനി സംഗീതത്തില്‍ മുഴുകി ജീവിക്കുന്ന കുടുംബമാണത്. ദാഗര്‍ ബ്രദേഴ്സിലെ ആദ്യ തലമുറക്കാര്‍ നാസിര്‍ മൊയിനുദ്ദീന്‍ ദാഗറും നാസര്‍ അമിനുദ്ദീന്‍ ദാഗറും ആണ്. 1919 മുതല്‍ 2000 വരെയായിരുന്നു ഇവരുടെ കാലഘട്ടം.അതിന് ശേഷം വന്നവരാണ് ‘യുവ ദാഗര്‍ ബ്രദേഴ്സ്’ എന്ന് അറിയപ്പെട്ട നാസിര്‍ സഹീറുദ്ദീന്‍ ഡാഗറും നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും. ഇതില്‍ ജൂനിയര്‍ ദാഗര്‍ ബ്രദേഴ്സായ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും നാസിര്‍ സഹീറുദ്ദീന്‍ ദാഗറും ചേര്‍ന്ന് കംപോസ് ചെയ്ത ഗാനമാണ് ‘ശിവ സ്തുതി’. ഈ ശിവസ്തുതിയെ കോപ്പിയടിച്ചാണ് എ.ആര്‍. റഹ്മാന്‍ പൊന്നിയന്‍ ശെല്‍വനിലെ വീര ശൂര വീര എന്ന ഗാനം ഉണ്ടാക്കിയത് എന്നാണ് ആരോപണം. നാസിര്‍ ഫയാസുദ്ദീന്‍ ദാഗറിന്റെ മകന്‍ ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍ ആണ് തന്റെ പിതാവും അമ്മാവനും ചേര്‍ന്ന് സൃഷ്ടിച്ച ശിവസ്തുതിയാണ് മണിരത്നത്തിന്റെ സിനിമയ്‌ക്ക് വേണ്ടി എ.ആര്‍. റഹ്മാന്‍ കോപ്പിയടിച്ചിരിക്കുന്നതെന്ന് പരാതിപ്പെട്ട് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. കേസ് നല്‍കിയ ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍ പത്മശ്രീ ജേതാവും വിഖ്യാത ഹിന്ദുസ്ഥാനി ഗായകനുമാണ്. ദാഗര്‍ സംഗീതകുടുംബത്തിലെ 20ാം തലമുറയില്‍പ്പെട്ട ആളാണ് ഇദ്ദേഹം.

അതുകൊണ്ടാകാം കേസില്‍ വാദം കേട്ട ദല്‍ഹി ഹൈക്കോടതി രണ്ട് കോടി ഉടന്‍ കെട്ടിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി ജഡ്ജി പ്രതിഭാ സിങ്ങിന് വീര ശൂര വീര…എന്ന ഗാനം മോഷണം തന്നെയെന്ന് ഏതാണ്ട് ബോധ്യപ്പെട്ടിരിക്കുന്നു എന്നാണ് കരുതുന്നത്.

കുറച്ചുകാലമായി സര്‍ഗ്ഗാത്മകത എ.ആര്‍.റഹ്മാന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. മാത്രമല്ല, സംഗീതത്തില്‍ പുതിയ പ്രവണതകള്‍ കടന്നുവരികയാണ്. ഇപ്പോള്‍ റഹ്മാനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഇതെല്ലാം കോളിവുഡും ടോളിവുഡം ബോളിവുഡും അടക്കി വാണ റഹ്മാന് സഹിക്കാനാവുന്നില്ല. ഒരിയ്‌ക്കല്‍ പ്രശസ്തിയുടെ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിച്ച ചിലര്‍ക്ക് പിന്നീട് അത് നഷ്ടപ്പെടുമ്പോള്‍ ആ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ വലിയ വിഷമമുണ്ടാകും. അത്തരമൊരു വ്യക്തിത്വമാണ് എ.ആര്‍. റഹ്മാന്‍. ഹിന്ദുആധിപത്യം കാരണം ബോളിവുഡില്‍ അവസരം കുറയുന്നു എന്ന രീതിയിലുള്ള വിലകുറഞ്ഞ ആരോപണം റഹ്മാനെപ്പോലെ ഒരാളില്‍ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് റഹ്മാന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നത്. സംഗീത രചയിതാവായ ജാവേദ് അക്തര്‍ വരെ ഇക്കാര്യത്തില്‍ റഹ്മാനെ പിന്തുണച്ചില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ തന്റെ പ്രസ്താവനയ്‌ക്ക് റഹ്മാന് മാപ്പ് ചോദിക്കേണ്ടി വന്നു.

മാനസികമായി തകര്‍ന്ന റഹ്മാന്‍ ഭാര്യയുമായി വിവാഹമോചനം വരെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം തല്‍ക്കാലം അതില്‍ നിന്നും പിന്തിരിഞ്ഞിരിക്കുകയാണ്. അരിജിത് സിങ്ങ് പോലുള്ള ഗായകര്‍ ബോളിവുഡ് തന്നെ വിട്ടുപോയി സ്വന്തമായി പാട്ടുകള്‍ ഉണ്ടാക്കി സ്റ്റേജില്‍ അവതരിപ്പിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ബോളിവുഡിലെ പ്രധാനതാരമായി തിളങ്ങിനില്‍ക്കുമ്പോഴാണ് ആ പദവി ഉപേക്ഷിച്ച് ഇനി ഹിന്ദി സിനിമകള്‍ക്ക് വേണ്ടി പാടില്ലെന്ന ശക്തമായ തീരുമാനം അരിജിത് സിങ്ങ് എടുത്തത്. അതൊന്നും റഹ്മാനെപ്പോലെ പ്രതിഭ വറ്റിക്കൊണ്ടിരിക്കുന്ന സംഗീതജ്ഞന് ചിന്തിക്കാനേ കഴിയില്ല. പക്ഷെ പണ്ട് ഇളയരാജയെപ്പോലെ സംഗീത ലോകം അടിക്ക വാണ പ്രതിഭയെ മൂലക്കിരുത്തിയായിരുന്നു റഹ്മാന്റെ സിനിമസംഗീത സംവിധാന രംഗത്തെ പടയോട്ടം എന്ന കാര്യം റഹ്മാനും മറന്നുകൂടാ.

ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍ ആലപിക്കുന്ന ശിവസ്തുതി കേള്‍ക്കൂ:

ഇനി എ.ആര്‍. റഹ്മാന്‍ പൊന്നിയിന്‍ ശെല്‍വന്‍ രണ്ടില്‍ കമ്പോസ് ചെയ്ത വീര ശൂര വീര എന്ന ഗാനം കേള്‍ക്കൂ:

Tags: AR RahmanLatest newsInspirationManiratnamDagar brothersFaiyazuddin DagarZahiruddin DagarPonniyin Selvan 2Supreme Court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.