Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വന്തം ആളായതിനാല്‍ പൊതുവേ കോണ്‍ഗ്രസിന്റെ ശങ്കരാചാര്യര്‍ എന്നറിയപ്പെടുന്ന സ്വാമിയാണ് ശങ്കരാചാര്യരായ അവിമുക്തേശ്വരാനന്ദ് സരസ്വതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 12:23 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വന്തം ആളായതിനാല്‍ പൊതുവേ കോണ്‍ഗ്രസിന്റെ ശങ്കരാചാര്യര്‍ എന്നറിയപ്പെടുന്ന സ്വാമിയാണ് ശങ്കരാചാര്യരായ അവിമുക്തേശ്വരാനന്ദ് സരസ്വതി. ശങ്കരാചാര്യര്‍ പണ്ട് സ്ഥാപിച്ച നാല് മഠങ്ങളില്‍ ഒന്നായ ജ്യോതിര്‍മഠത്തിന്റെ ശങ്കരാചാര്യരാണ് അവിമുക്തേശ്വരാനന്ദ് സരസ്വതി. പണ്ട് കോണ്‍ഗ്രസ് നേതാക്കളുടെയും ഗാന്ധി കുടുംബത്തിന്റെയും സഹായത്തോടെ ശങ്കരാചാര്യര്‍ പദവിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ്. അതിനാല്‍ ഇദ്ദേഹം മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ശങ്കരാചാര്യരായി മാറിയിരിക്കുന്നു.

ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ ഈ ശങ്കരാചാര്യരെ ഇറക്കിക്കളിയ്‌ക്കുന്നത് കോണ്‍ഗ്രസ് ആണന്ന് സംശയിക്കുന്നു. ഏറ്റവും ഒടുവില്‍ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള സമയത്ത് അവിമുക്തേശ്വരാനന്ദ സ്വാമി ചില വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ വാരണാസിയിടെ മഠത്തില്‍  കുട്ടികളെ പീഡിപ്പിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ പോക്സോ കേസെടുത്തതാണ് യോഗിയുടെ പൊലീസ്. എന്നാല്‍ അലഹബാദ് കോടതി ഇദ്ദേഹത്തിന് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചിരിയ്‌ക്കുകയാണ്.

അയോധ്യയില്‍ മോദി പ്രാണപ്രതിഷ്ടനടത്തുന്ന വേളയില്‍ തൊടുന്യായം പറഞ്ഞ് അതില്‍ നിന്നും വിട്ടുനിന്നിരുന്നു ഈ ശങ്കരാചാര്യര്‍. ഇപ്പോള്‍ ഹിന്ദു സമുദായത്തെ ഒന്നിപ്പിക്കാന്‍ യുപിയില്‍ യാത്ര നടത്തിയ ധീരേന്ദ്ര ശാസ്ത്രിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ധീരേന്ദ്ര ശാസ്ത്രി ബിജെപി ഏജന്‍റാണെന്നാണ് വരെ കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കാന്‍ അവിമുക്തേശ്വരാനന്ദിന് മടിയില്ല.

രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി ജാതിക്കാര്‍ഡിറക്കാനും ഈ ശങ്കരാചാര്യര്‍ക്ക് മടിയില്ല. “ഹിന്ദുക്കളുടെ സ്വത്വം ജാതിയാണ്. സനാതനധര്‍മ്മത്തിന്റെ കാതല്‍ ഹിന്ദുമതത്തിലെ ജാതിയാണ്. അത് നിലനില്‍ക്കണം.”-ശങ്കരാചാര്യര്‍ പറയുന്നു. ജാതി ഭിന്നിപ്പ് ശക്തമാക്കി ഹിന്ദുസമുദായത്തെ നെടുകെപ്പിളര്‍ക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ വലിയ അജണ്ടയാണ്. മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ നാളുകളില്‍ പ്രധാനമന്ത്രി മോദിയും യോഗി ആദിത്യനാഥും മറ്റ് ബിജെപി നേതാക്കളും ഹിന്ദുക്കളെ ജാതി മറന്ന് ഒന്നിപ്പിക്കാന്‍ ഏറെ പരിശ്രമം നടത്തിയിരുന്നു. ബട്ടേംഗെ തോ കട്ടേംഗെ (ഒന്നിച്ച് നിന്നില്ലെങ്കില്‍ കഷ്ണങ്ങളായി മുറിക്കപ്പെടും) എന്ന മുദ്രാവാക്യം ഇക്കാലത്താണ് യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്. ഒന്നിച്ച് നിന്നില്ലെങ്കില്‍ ഹിന്ദു സമുദായം തകരും എന്ന സന്ദേശമാണ് യോഗി ഈ മുദ്രാവാക്യത്തിലൂടെ നല്‍കിയത്.

പ്രധാനമന്ത്രി മോദി യോഗിയുടെ ഈ മുദ്രാവാക്യത്തെ എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ മറ്റൊരു വിധത്തില്‍ അവതരിപ്പിച്ചിരുന്നു. ഏക് ഹെ തൊ സേഫ് ഹെ എന്നായിരുന്നു ആ മുദ്രാവാക്യം. ഒന്നിച്ചു നിന്നാല്‍ ഹിന്ദുസമുദായം സുരക്ഷിതമായിരിക്കും എന്നായിരുന്നു ഈ മുദ്രാവാക്യം. ഈ മുദ്രാവാക്യത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ധീരേന്ദ്ര ശാസ്ത്രി എന്ന യുവസന്യാസി യുപിയില്‍ ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ യാത്ര നടത്തിയത്. യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള സന്യാസിയാണ് ധീരേന്ദ്ര ശാസ്ത്രി. അങ്ങിനെ ജാതിയ്‌ക്കപ്പുറം ഹിന്ദുസമുദായത്തിലുള്ളവരെ ഒന്നിപ്പിയ്‌ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യര്‍ ധീരേന്ദ്ര ശാസ്തിയെ ബിജെപി ഏജന്‍റ് എന്ന് വിളിച്ച് വിമര്‍ശിച്ചത്.

ഹിന്ദു സമുദായത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാണ് കോണ്‍ഗ്രസ് ജാതി സംവരണം വേണമെന്നും ജാതി സെന്‍സസ് വേണമെന്നും മുറവിളി കൂട്ടുന്നത്. ഹിന്ദുക്കളെ വിഭജിച്ച് ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷവോട്ടുകളുടെ ബലത്തില്‍ ഭരണത്തില്‍ കയറാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കുകയാണ് ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യരായ അവിമുക്തേശ്വരാനന്ദ സ്വാമി.

Tags: Yogi AdityanathLatest newsAvimukteshwaranandCongress Shankarachary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.