Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ചാമുണ്ഡി ദൈവം പെൺപ്രേതം ;, ക്ഷമാപണം കൊണ്ട് പറഞ്ഞത് തിരിച്ചെടുക്കാൻ പറ്റുമോ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 04:44 pm IST
inEntertainment

ബംഗളൂരു: ‘കാന്താര’ സിനിമയിലെ ദൈവസങ്കല്പത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ രൺവീർ സിങ്ങിന് താല്ക്കാലികാശ്വാസം. നടനെതിരെ കടുത്ത നടപ‌ടികളൊന്നും സ്വീകരിക്കരുതെന്ന് കർണാടക ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. രൺവീർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നിർദേശം

 

കേസ് വീണ്ടും മാർച്ച് രണ്ടിന് പരിഗണിക്കും. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. അതേസമയം രൺവീറിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. “നിങ്ങൾ രൺവീർ സിങ്ങോ മാറ്റാരെങ്കിലുമോ ആവാം. പക്ഷേ, ഉത്തരവാദിത്വമില്ലാതെ സംസാരിക്കാൻ പറ്റില്ല.

 

അനുകരണത്തിൽ ദുരുദ്ദേശമുണ്ടായിരുന്നോയെന്ന് പരിശോധിക്കും. നടനെന്ന നിലയിൽ താങ്കൾക്ക് ആളുകളിൽ സ്വാധീനം ചെലുത്താൻ കഴിയും. ഉത്തരവാദിത്വം കാണിക്കണം. ഒരു ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രേതമെന്ന് വിളിക്കാൻ പാടില്ല.

 

ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താൻ അവകാശമില്ല. താങ്കൾ ക്ഷമാപണം നടത്തി. എന്നാൽ, ക്ഷമാപണം കൊണ്ട് പറഞ്ഞതെല്ലാം തിരിച്ചെടുക്കാൻ പറ്റുമോ. നടന്മാർ വേദിയിൽ കയറി ഇതൊക്കെ ചെയ്യുമ്പോൾ സംയമനം പാലിക്കണം. അറിവില്ലാതെ ഒന്നും പറയാൻ പാടില്ല. ഇത്ര നിസാരമായി കാര്യങ്ങളെ സമീപിക്കരുത്. സൂപ്പർ സ്റ്റാർ നിയമത്തിന് അതീതനല്ല”.- ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.

 

തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു എന്നായിരുന്നു രൺവീറിന്റെ വാദം. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ വേദനിപ്പിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് കോടതിയെ അറിയിച്ച രൺവീർ താൻ സാമൂഹികമാധ്യമങ്ങളിൽ മാപ്പു പറഞ്ഞിരുന്നതായും കൂട്ടിച്ചേർത്തു. ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ’ എന്ന ചിത്രത്തിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ പ്രശംസിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നാണ് രൺവീറിന്റെ വാദം.

 

അതേസമയം, തന്റെ കക്ഷിക്ക് തെറ്റു പറ്റിയെന്ന് രൺവീറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സജൻ പൂവയ്യ കോടതിയിൽ പറഞ്ഞു. എന്നാൽ, ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശമില്ലെന്നിരിക്കെ നടൻ ക്രിമിനൽ നടപടികൾ നേരിടേണ്ടതുണ്ടോയെന്ന് അഭിഭാഷകൻ ചോദിച്ചു.

 

നടനെന്ന നിലയിൽ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ള താരം ദൈവങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ പ്രാഥമികമായ അറിവെങ്കിലുമുണ്ടായിരിക്കണമെന്ന് കോടതി മറുപടി നൽകി. ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സമാപനവേദിയിൽ രൺവീർ ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ’ എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതാണ് വിവാദമായത്.

 

ഇതോടെ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മേത്തൽ ആണ് നടനെതിരെ പരാതി നൽകിയത്. വേദിയിൽ രൺവീർ സിങ് പഞ്ചുരുളി ദൈവത്തെ പരിഹാസ്യമായി അവതരിപ്പിച്ച് അവഹേളിച്ചുവെന്നാണ് പരാതി.

 

ഷെട്ടിയുടെ സാന്നിധ്യത്തിൽ ചാമുണ്ഡി ദൈവത്തെ ‘പെൺപ്രേതം’ എന്ന് വിശേഷിപ്പിച്ചു. ദൈവഭാവങ്ങളെ വികലമായി ചിത്രീകരിക്കരുതെന്ന് അഭ്യർഥിച്ചിട്ടും രൺവീർ പ്രവൃത്തി തുടർന്നുവെന്നും പരാതിയിൽ പറയുന്നു.

Tags: courtbangaloreLatest newsRanveer kapoorKanthara movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.