കസബ’ വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ ഗീതു മോഹൻദാസിന്റെ ‘സേ ഇറ്റ് (Say it)’ പ്രസ്താവനയെക്കുറിച്ച് ചോദിച്ച പ്രേക്ഷകന് മുന്നിൽ അശ്ലീല ആംഗ്യം കാട്ടി നടി പാർവതി തിരുവോത്ത്. നടുവിരൽ ഉയർത്തിയായിരുന്നു പാർവതിയുടെ പ്രതികരണം.
ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ‘സേ ഇറ്റ്’ എന്ന കമന്റുമായി ഒരാൾ എത്തിയത്. വീഡിയോയിലൂടെയായിരുന്നു ഇതിനു പാർവതി മറുപടി നൽകിയത്. കൈകൾ പതിയ ഉയർത്തി, അവസാനം നടുവിരൽ കാണിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു തന്നെ മറ്റൊരു ചോദ്യവും പാര്‍വതിയെ തേടി എത്തി. അന്ന് ആ വിമര്‍ശനം ഉയര്‍ത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് ഇല്ല എന്നാണ് പാര്‍വതിയുടെ മറുപടി.
ഗീതു മോഹൻദാസിന്റെ ‘ടോക്സിക്കി’ന്റെ ആദ്യ പ്രമൊ വന്നപ്പോൾ തന്നെ ഗീതുവിനെ അൺഫോളോ ചെയ്യുകയും, കണ്ണിന്റെ സ്റ്റിക്കർ ചുണ്ടിൽ ഒട്ടിച്ച വിചിത്രമായ ചിത്രം പങ്കുവച്ച് തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്ത പാർവതി, നിലവിലെ ടീസർ വിവാദങ്ങളിൽ പാലിക്കുന്ന മൗനമാണ് വിമർശകർ ചൂണ്ടിക്കാട്ടിയത്
















