Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരവനെയുടെ ആത്മകഥയിലൂടെ പെന്‍ഗ്വിന്‍ ബുക്സ് ഒളിച്ചുകടത്തുന്നത് ഡീപ് സ്റ്റേറ്റ് അജണ്ട, പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഗൂഢശ്രമം

അമേരിക്കയിലെ സമ്പന്ന ബിസിനസ് കുടുംബങ്ങളുടെയും രഹസ്യസേനയുടെയും രാഷ്‌ട്രീയനേതാക്കളുടെയും കൂട്ടായ്‌മയായ ഡീപ് സ്റ്റേറ്റ് ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2026, 08:21 pm IST
in India
ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.

ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.

ന്യൂദല്‍ഹി: അമേരിക്കയിലെ സമ്പന്ന ബിസിനസ് കുടുംബങ്ങളുടെയും രഹസ്യസേനയുടെയും രാഷ്‌ട്രീയനേതാക്കളുടെയും കൂട്ടായ്‌മയായ ഡീപ് സ്റ്റേറ്റ് ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ എന്നല്ല, അവര്‍ ഏതൊക്കെ രാജ്യങ്ങളിലെ അധികാരത്തിലിരിക്കുന്ന നേതാക്കളെ വീഴ്‌ത്തിയിട്ടുണ്ടോ അവിടെയെല്ലാം ഡീപ് സ്റ്റേറ്റ് സൈന്യത്തെയും വിഭജിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി തിങ്കളാഴ്ട പാര്‍ലമെന്‍റില്‍ മുൻ കരസേന തലവൻ ജനറൽ എം എം നരവനേയുടെ ഓർമക്കുറിപ്പായ “ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി” എന്ന പുസ്തകത്തിലെ ഇല്ലാത്ത വിവാദഭാഗങ്ങള്‍ ഉദ്ധരിച്ച് ബഹളമുണ്ടാക്കിയത് ഈ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗം തന്നെ.

മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് സ്വന്തം സര്‍ക്കാരുകള്‍ ഉണ്ടാക്കി, തങ്ങളുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന പാവ ഭരണാധികാരികളെ അധികാരത്തില്‍ വാഴിക്കലാണ് ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യം. ഈയിടെ അവര്‍ ഭരണഅട്ടിമറികള്‍ നടത്തിയത് ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ്. ഇന്ത്യയും അവരുടെ അജണ്ടയിലുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് മോദിയെ അധികാരത്തില്‍ എത്തിക്കില്ലെന്ന് ഈ ഡീപ് സ്റ്റേറ്റ് ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് പരസ്യമായി ഒരു യോഗത്തില്‍ പ്രസംഗിച്ചതിന് തെളിവുണ്ട്. രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാന്‍ ഭാരത് ജോഡോ യാത്രയ്‌ക്ക് പണം നല്‍കിയതും ജോര്‍ജ്ജ് സോറോസിന്റെ സംഘടനയാണ്.

ഇന്ത്യയില്‍ എന്നല്ല, അവര്‍ ഏതൊക്കെ രാജ്യങ്ങളിലെ അധികാരത്തിലിരിക്കുന്ന നേതാക്കളെ വീഴ്‌ത്തിയിട്ടുണ്ടോ അവിടെയെല്ലാം ഡീപ് സ്റ്റേറ്റ് സൈന്യത്തെയും വിഭജിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ കലാപകാരികളായ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയായ ഷേഖ് ഹസീനയുടെ വീടിന് നേരെ പാഞ്ഞടുക്കുമ്പോള്‍ അവര്‍ക്ക് നേരെ ആക്ഷന് നിര്‍ദേശം നല്‍കാതെ സേനാത്തലവന്‍ നിശ്ചലനായി ഇരിക്കുമ്പോള്‍ അതിനര്‍ത്ഥം സേനാത്തലവനെ ഡീപ് സ്റ്റേറ്റ് നേരത്തെ വിലക്കെടുത്തിട്ടുണ്ടെന്നാണ്. അത് തന്നെയാണ് ശ്രീലങ്കയിലും സംഭവിക്കുന്നത്. പക്ഷെ ഭരണാധികാരികള്‍ ശക്തരായ ഇറാനില്‍ പ്രക്ഷോഭകാരികള്‍ക്ക് ഉണ്ട തിന്നേണ്ടി വന്നു. ചൈനയില്‍ ഏകാധിപത്യമായതിനാല്‍ ഡീപ് സ്റ്റേറ്റിന് എളുപ്പം കടന്നുകയറാന്‍ പറ്റില്ലെങ്കിലും അവിടെയും ഷീ ജിന്‍പിങ്ങിനോളം അധികാരമുള്ള ഉന്നതസ്ഥാനീയനായ ജനറല്‍ ഷാഹ് യൂക്സിയയെ ഡീപ് സ്റ്റേറ്റ് വിലയ്‌ക്കെടുത്തു എന്നാണ് അടക്കം പറച്ചില്‍. ചൈനയുടെ ആണവരഹസ്യങ്ങള്‍ ഷാങ് യൂക്സിയ കൈമാറിയെന്നാണ് പറയപ്പെടുന്നത്. അതായത് ചൈനയിലെ അധികാരകേന്ദ്രങ്ങളില്‍ വരെ വിള്ളലുണ്ടാക്കാന്‍ ഡീപ് സ്റ്റേറ്റിന് കഴിഞ്ഞു എന്നര്‍ത്ഥം.

ഇന്ത്യയിലെ പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ നിരന്തരം ശ്രമം നടക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച മുൻ കരസേന തലവൻ ജനറൽ എം എം നരവനേയുടെ ഓർമക്കുറിപ്പായ “ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി” എന്ന പുസ്തകം. ഈ പുസ്തകം ഇനിയും പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അതിന് മുന്‍പ് അതില്‍ നിന്നും ഒരു വിവാദഭാഗമെടുത്ത് കാരവന്‍ മാസിക ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നു. പാര്‍ലമെന്‍റില്‍ കാരവന്‍ മാസികയിലെ ലേഖനം ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി പ്രശ്നമുണ്ടാക്കുന്നു. എല്ലാം ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗം.

2020 ഓ​ഗസ്റ്റിൽ ലഡാക്കിലെ കൈലാഷ് മലനിരകളിൽ ചൈനീസ് കടന്നുകയറ്റ സമയത്ത് തനിക്ക് സർക്കാരിൽനിന്ന് കൃത്യമായി നിർദേശം കിട്ടിയില്ലെന്നും, പ്രധാനമന്ത്രിയോട് സംസാരിച്ച ശേഷം രാജ്നാഥ് സിം​ഗ് ഏറെ വൈകി തീരുമാനം സേനയ്‌ക്ക് വിട്ടു എന്നും നരവനേയുടെ പുസ്തകത്തിൽ പറയുന്നുവെന്നാണ് കാരവാൻ മാസിക അവരുടെ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത് പച്ചക്കള്ളമാണെന്നും, നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി രാജ്നാഥ് സി​ഗും അമിത് ഷായും തുടർച്ചയായി രാഹുലിനെ തടസപ്പെടുത്തി. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽനിന്നും ഒന്നും ഉദ്ദരിക്കാൻ പാടില്ലെന്ന നിലപാടാണ് സ്പീക്കർ ജഗദാംബിക പാല്‍ എടുത്തത്. പക്ഷെ നേരത്തെ നിശ്ചയിച്ച അജണ്ട അനുസരിച്ച് കോണ്‍ഗ്രസുകാരും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും വോക്കൗട്ട് നടത്തുന്നു. ഇനി ഈ വിഷയം സഭയില്‍ ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിയെ അനുവദിച്ചാല്‍ മാത്രമേ സഭയുടെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കൂ എന്ന നിലപാടെടുത്തിരിക്കുകയാണ് പ്രതിപക്ഷം.

പക്ഷെ പ്രശ്നം ഇതല്ല, പെന്‍ഗ്വിന്‍ എന്ന വിദേശ പബ്ലിഷിംഗ് ഹൗസ് നിഷ്കളങ്കം എന്ന് തോന്നുന്ന രീതിയിലാണ് എം.എം. നരവനയെ സമീപിച്ച് ആത്മകത എഴുതിച്ചത്. പക്ഷെ അതില്‍ അവര്‍ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായി സര്‍ക്കാരിനെതിരായ ചില കഥകളും ഒളിച്ചുകടത്തിയിരിക്കണം. ആ ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി കാരവന്‍, ദി വൈര്‍ തുടങ്ങിയ ഇടത്-ലിബറല്‍ മാസികകള്‍ വിവാദലേഖനങ്ങള്‍ പ്രസിദ്ധീകരിക്കും. രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ഇത് ഉയര്‍ത്തിക്കാട്ടി വലിയ ബഹളമുണ്ടാക്കി സഭാനടപടികള്‍ അലങ്കോലപ്പെടുത്തും. ഇനി ബിബിസി, സിഎന്‍എന്‍, ഗാര്‍ഡിയന്‍ തുടങ്ങിയ വിദേശ മാധ്യമങ്ങളും ഈ വിവാദം ഏറ്റെടുത്ത് നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതും. ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ഡീപ് സ്റ്റേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ അവരുടെ സമൂഹമാധ്യമപേജുകളില്‍ ഇത് കൊണ്ടാടും. ഇതാണ് അവരുടെ പ്രവര്‍ത്തന രീതി. അതുവഴി പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇന്ത്യയില്‍ ജെന്‍സീ കലാപമുണ്ടാക്കുന്നതിന് മുന്‍പ് സാമൂഹ്യസാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സൈന്യത്തെ വലിച്ചിഴയ്‌ക്കുന്ന ഇത്തരം വിവാദങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നത്.

കഴിഞ്ഞ മാസമാണ് രേണുക ചൗധരി ഇതുപോലെ വിവാദമായ ഒരു കമന്‍റ് സൈന്യത്തെക്കുറിച്ച് നടത്തിയത്. മോദി സര്‍ക്കാരിന് കീഴില്‍ ആര്‍മി സമ്മര്‍ദ്ദത്തിലാണെന്നായിരുന്നു രേണുകാചൗധരിയുടെ ഈ പ്രസ്താവന. വലിയ ഒരു വിവാദമായി ആളിക്കത്തും മുന്‍പേ ഈ വിവാദത്തെ ശക്തമായി ബിജെപി ചെറുത്തതോടെ ആ വിവാദം കെട്ടടങ്ങി. പക്ഷെ ഇല്ലാത്ത ആരോപണം ഉന്നയിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന അജണ്ടയുടെ ഭാഗമായിരുന്നു രേണുകചൗധരിയുടെ ഈ പ്രസ്താവനയും.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ സിഖുകാരുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഇല്ലാക്കഥ പറഞ്ഞതും ഇതേ ഗൂഢ അജണ്ടയുടെ തുടര്‍ച്ചയാണ്. ഇന്ത്യയിലെ ഗുരുദ്വാരകളില്‍ സിഖുകാരെ പ്രാര്‍ത്ഥിക്കാന്‍ പോലും അനുവദിക്കുന്നില്ല എന്നതായിരുന്ന ഈ വിവാദപരാമര്‍ശം. ഇതൊന്നും രാഹുല്‍ ഗാന്ധി സ്വയം പറയുന്നതല്ല. ഡീപ് സ്റ്റേറ്റ് ശക്തിയുടെ അജണ്ടയനുസരിച്ച് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതാണ്. .ഇതില്‍ രണ്ട് അജണ്ടകളാണ് ഡീപ് സ്റ്റേറ്റിനുള്ളത്. ഒന്ന് ഖലിസ്ഥാന്‍ വാദികളെ സര്‍ക്കാരിനെതിരെ ഇളക്കിവിടുക. രണ്ട്, സൈന്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സിഖുകാരുടെ മനസില്‍ സംശയത്തിന്റെ വിത്തെറിയുക.

സുനിത വിശ്വനാഥ്, രാഹുല്‍ ഗാന്ധി, സാം പിട്രോഡ എന്നിവര്‍ ഡീപ് സ്റ്റേറ്റ് അജണ്ട സെറ്റ് ചെയ്യുന്ന ചര്‍ച്ചയില്‍

ഡീപ് സ്റ്റേറ്റ് അജണ്ടകള്‍ കൂടിയാലോചനകളിലൂടെ രൂപവല്‍ക്കരിക്കുന്നതിലും അത് രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കുന്നതിലും ഗാന്ധി കുടുംബത്തിന്റെ ഏജൻ്റായ സാം പിട്രോഡയ്‌ക്ക് വലിയ പങ്കുണ്ട്. ജോര്‍ജ്ജ് സോറോസിന് വേണ്ടി ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ അജണ്ടകള്‍ സെറ്റ് ചെയ്യുന്ന പ്രധാന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റാണ്.സുനിത വിശ്വനാഥ്. ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് സുനിത വിശ്വനാഥ്. ഹിന്ദുക്കളെ ഹിന്ദുത്വത്തിനെതിരെ തിരിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യയില്‍ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്രത്തെ കൂട്ടബലാത്സംഗത്തിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമവും ശങ്കരാചാര്യരെ യോഗിക്കെതിരായി തിരിക്കലും ചെന്നൈയിലെ മുരുകമലയിലെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എല്ലാം ഈ സംഘടനയുടെ അജണ്ടകള്‍ തന്നെ.

രാഹുൽ സങ്കൽപകഥ മെനഞ്ഞ് സൈന്യത്തെ ഇകഴ്‌ത്തിക്കാട്ടുകയാണെന്ന് ബി ജെ പി സഭയില്‍ ചുട്ട മറുപടി നല്‍കിയിരുന്നു. പക്ഷെ സൈന്യത്തെ ഇകഴ്‌ത്തിക്കാട്ടാനുള്ള ഈ സങ്കല്‍പകഥ രാഹുല്‍ ഗാന്ധിക്ക് മെനഞ്ഞു കൊടുക്കുന്നത് ഡീപ് സ്റ്റേറ്റാണ്. ഇന്ത്യയില്‍ ഡീപ് സ്റ്റേറ്റിന്റെ അജണ്ടകള്‍ നടപ്പാക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒകള്‍ വരും ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നരവനെയുടെ പുസ്തകത്തിന്റെ വിവാദപരാമര്‍ശമായിരിക്കും പ്രചരിപ്പിക്കാന്‍ ശ്രമിക്കുക. വാസ്തവത്തില്‍ ഈ പുസ്തകമെഴുതിയ നരവനെ പോലും ചിന്തിക്കാത്ത രീതിയില്‍ അദ്ദേഹത്തിന്റെ പുസ്തകം ഇവിടെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ഡീപ് സ്റ്റേറ്റ് അനുചരന്മാരും അവരുടെ ഏജന്‍റായ രാഹുല്‍ ഗാന്ധിയും ഇടത്-ലിബറല്‍-ജിഹാദി മാധ്യമങ്ങളും.

Tags: Penguin bookscreat misunderstanding in ArmyRahul GandhiGeorge SorosSunitha ViswanathDeep stateLatest newsMM NaravaneDharmasthala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)
India

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)
Kerala

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

India

സനാതനധര്‍മ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും വേണ്ടതിലധികം കിട്ടി, ഇനിയും സനാതനത്തെ വെല്ലുവിളിച്ച് ഉദയനിധി

ആദവ് അര്‍ജുനയ്ക്കൊപ്പം വിജയ് (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമ റോസും (വലത്ത്)
India

വിജയിന്റെ കൂടെ നിഴല്‍ പോലെ നടക്കുന്ന ആദവ് അര്‍ജുന ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍, വിജയിന്റെ പിന്നിലെ ശക്തി വെളിപ്പെടുമ്പോള്‍..

Kerala

ബിജെപി ബംഗാളിലും അസമിലും പുതുച്ചേരിയിലും ഭരണം തുടങ്ങി; വിജയ് തമിഴ്നാട്ടിലും, കേരളത്തില്‍ ഭരണം തുടങ്ങാനാവാതെ കോണ്‍ഗ്രസ് 

പുതിയ വാര്‍ത്തകള്‍

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

മോശം പ്രകടനം എന്റേതാണ് , എന്നിട്ടും അമ്മയെ പറ്റിപ്പോലും പറയുന്നു ; അതാണ് ഏറെ വേദനിപ്പിക്കുന്നത്

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്ന ആളായിരിക്കും ,രാഹുലും, പ്രിയങ്കയും ജയിക്കാൻ വേണ്ടി ഇങ്ങോട്ട് വരരുത് ; വയനാട് ഡി സി സി ഓഫീസിന് സമീപം പോസ്റ്ററുകൾ

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

വാടകകുടിശിക 16 ലക്ഷം; ബിഗ്‌ബോസ് താരം ജിൻ്റോയുടെ ജിം ലേലം ചെയ്തു, ഫോർട്ട് കൊച്ചിക്കാരൻ സ്വന്തമാക്കിയത് 6.15 ലക്ഷം രൂപയ്‌ക്ക്

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

തൃഷ ചിത്രം കറുപ്പിന് പ്രത്യേക അനുമതി നൽകി വിജയ്

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.