Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ശോഭനയേക്കാൾ പ്രതിഫലം ചോദിച്ച സിതാര ; മണിച്ചിത്രത്താഴിലെ ശ്രീദേവിയാകാൻ വിനയപ്രസാദിനെ കൊണ്ടുവന്നത് മോഹൻലാൽ

അകാലത്തിൽ ഭർത്താവിന്റെ മരണം , നാലാം നാൾ ഷൂട്ടിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 01:34 pm IST
inEntertainment

മലയാളി നെഞ്ചിലേറ്റിയ ഫാന്റസി ചിത്രമാണ് മണിച്ചിത്രത്താഴ് . സണ്ണിയും, നാഗവല്ലിയും, ഗംഗയും മാത്രമല്ല നകുലനും, ഭാര്യയ്‌ക്കും വേണ്ടി ഭ്രാന്തിയാകാൻ തയ്യാറായ ശ്രീദേവിയും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട കഥാപാത്രം തന്നെ . വിടർന്ന കണ്ണുകളും, ചെറുപുഞ്ചിരിയുമായി മാടമ്പള്ളിയിലെ ശ്രീദേവിയായി എത്തിയത് കന്നട നടി വിനയപ്രസാദാണ് . താരത്തിന്റെ ജീവിതത്തിലെ വിയോഗങ്ങളും പ്രതിസന്ധികളും പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.വിനയപ്രസാദ്. ഈ പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം തെളിയുന്നത് ‘മണിച്ചിത്രത്താഴി’ലെ ശ്രീദേവിയെയാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

‘ ആ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ തന്റെ ക്യാരക്ടർ തീരെ ചെറുതാണെന്നും, അത് ശ്രദ്ധിക്കപ്പെടുമോയെന്നുമായിരുന്നു വിനയപ്രസാദിന്റെ സംശയം . എന്നാൽ ‘ക്യാരക്ടർ ചെറുതാണെങ്കിലും ഇംപാക്ട് ലോങ് ലാസ്റ്റിങ് ആയിരിക്കും’ എന്നായിരുന്നു അതിന് ഫാസിൽ നൽകിയ മറുപടി.

ചിത്രത്തിന്റെ റിലീസ് കഴിഞ്ഞപ്പോൾ അത് അക്ഷരംപ്രതി ശരിയായി ഭവിച്ചു. വാസ്തവത്തിൽ ശ്രീദേവി എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് നടി സിത്താരയെ ആയിരുന്നു. നടൻ സൗബിന്റെ പിതാവായ ബാബു ഷാഹിറും ഫാസിലിന്റെ സഹോദരീപുത്രൻ ഷാജിയും ചേർന്നാണ് സിത്താരയെ കണ്ട് സമ്മതം വാങ്ങിയത്.

എന്നാൽ സിത്താര ചോദിച്ച പ്രതിഫലം നായികയായ ശോഭനയേക്കാൾ കൂടുതലായതിനാൽ അവരെ ഒഴിവാക്കുകയായിരുന്നു; ഭീമമായ തുക ചോദിക്കാൻ അവരെ പ്രേരിപ്പിച്ചത് ക്യാമറാമാൻ വിപിൻ ദാസാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് ശ്രീദേവിക്കായുള്ള തിരച്ചിലിനിടയിൽ മോഹൻലാൽ തന്നെയാണ് വിനയപ്രസാദിനെ ശുപാർശ ചെയ്തത്. ബെംഗളൂരിലെ ഒരു മലയാളി അസോസിയേഷൻ പരിപാടിക്കിടെയാണ് ലാൽ അവരെ പരിചയപ്പെടുന്നത്. ‘മണിച്ചിത്രത്താഴി’ന്റെ കഥയും പാട്ടുമൊക്കെ ചിട്ടപ്പെടുത്തുന്ന സമയത്ത് പലപ്പോഴും ഞാനും പാച്ചിക്കയോടൊപ്പം (ഫാസിൽ) ഉണ്ടായിരുന്നു. കഥ കേട്ടു കഴിഞ്ഞപ്പോൾ ശ്രീദേവി ആരായിരിക്കും എന്ന ആകാംക്ഷ മോഹൻലാലിന്റെ മനസ്സിലും തോന്നിയിരിക്കാം.

കർണാടകയിലെ ഉടുപ്പി സ്വദേശിനിയായ വിനയ ഭട്ട്, എഡിറ്ററായ പ്രസാദിനെ വിവാഹം കഴിച്ച ശേഷമാണ് വിനയപ്രസാദ് ആയി മാറിയത്.’മണിച്ചിത്രത്താഴി’ന്റെ ചിത്രീകരണം തൃപ്പൂണിത്തറ പാലസിലും പത്മനാപുരം കൊട്ടാരത്തിലുമായിരുന്നു. ഈ കൊട്ടാരങ്ങൾ ഷൂട്ടിങിനായി വിട്ടു കിട്ടാൻ അന്നത്തെ മന്ത്രി ടി.എം. ജേക്കബ് സഹായിച്ചു.സെറ്റിൽ വിനയപ്രസാദിന് വലിയ ആശ്വാസമായത് ശോഭനയുടെ സ്നേഹപൂർവമായ പെരുമാറ്റമായിരുന്നു.

‘മണിച്ചിത്രത്താഴി’ലെ ശ്രീദേവി പോലെ തന്നെ ‘സ്ത്രീ’ എന്ന സീരിയലിലെ ഇന്ദുവും അവർക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ഗാന്ധിജിയുടെ ചെറുമകന്റെ ഭാര്യ സരസ്വതി ഗാന്ധി പോലും സീരിയലിലെ ഇന്ദുവിന്റെ വിവാഹകാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ശ്രീകണ്ഠൻ നായരെ വിളിച്ച സംഭവം രസകരമാണ്. എന്നാൽ അവരുടെ ജീവിതത്തിൽ ചില ട്രാജഡികൾ സംഭവിച്ചു. ഏഴു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ, വിനയപ്രസാദിന് 28 വയസ്സുള്ളപ്പോൾ ഭർത്താവ് അകാലത്തിൽ അന്തരിച്ചു. എന്നാൽ തളർന്നിരിക്കാതെ നാലാം ദിവസം തന്നെ അവർ ഷൂട്ടിങിനു പോയി. അത് പലരും വിമർശിച്ചെങ്കിലും, കരഞ്ഞിരുന്നാൽ ജീവിതം മുന്നോട്ട് പോകില്ലെന്ന പ്രായോഗിക ബുദ്ധിയാണ് അവർ കാണിച്ചത്.

പിന്നീട് മകൾക്ക് 14 വയസ്സുള്ളപ്പോൾ അവർ ജ്യോതിപ്രകാശിനെ വിവാഹം കഴിച്ചു. തന്റെ പേരിനൊപ്പമുള്ള ആദ്യ ഭർത്താവിന്റെ പേര് മാറ്റാൻ നിർബന്ധിക്കാത്ത ജ്യോതിപ്രകാശ് നല്ലൊരു മനസ്സിന് ഉടമയാണ്. ഇന്ന് 60 വയസ്സ് പിന്നിട്ടിട്ടും സൗന്ദര്യത്തിന് മാറ്റു കുറയാതെ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അവർ ഒരു അമ്മൂമ്മ കൂടിയാണെന്നും.” ആലപ്പി അഷ്‌റഫ് പറയുന്നു.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.