Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നിളാതീരം ഭക്തജനത്തിരക്കിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 06:48 am IST
inKerala

തിരുനാവായ: ശംഖധ്വനികളിലും മന്ത്രോച്ചാരണങ്ങളിലുമലിഞ്ഞ് നിളയുടെ തീരങ്ങള്‍. സംന്യാസി വര്യര്‍ക്കൊപ്പം വിശ്വാസികളും വേദമന്ത്രോച്ചാരണങ്ങളോടെ നിളയില്‍ പുണ്യസ്‌നാനം ചെയ്ത് ആത്മശുദ്ധി വരുത്തി… നൂറുകണക്കിന് ആളുകളാണ് തിരുനാവായ മഹാ മാഘാത്തിനു സാക്ഷികളാകാന്‍ നിള തീരത്തേക്ക് ഒഴുകിയെത്തുന്നത്. അയോദ്ധ്യയില്‍ നിന്നും കാശിയില്‍ നിന്നുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംന്യാസിമാര്‍ ഇവിടെയെത്തി സ്‌നാനം ചെയ്ത് പരിക്രമം ചെയ്യുന്നു. ദിവസങ്ങളോളം ഇവിടെ താമസിച്ചു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുമുണ്ട്. അഗ്നിക്കും ജലത്തിനും വായുവിനും നശിപ്പിക്കാനാകാത്ത അനശ്വരസത്യമായി സ്വയം മാറാനുള്ള അവസരമാണ് മഹാമാഘം തുറന്നിടുന്നതെന്ന് അവര്‍ പറയുന്നു.

ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്നാട്ടിലെ തിരുമൂര്‍ത്തി മലയില്‍നിന്ന് ശ്രീചക്രവുമായി പുറപ്പെട്ട രഥയാത്ര ഇന്ന് വൈകിട്ട് തിരുനാവായ ക്ഷേത്രത്തിലെത്തുന്നതോടെ മുഖ്യ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഭാരതപ്പുഴയുടെ ഓളങ്ങളില്‍ ലയിക്കാന്‍, ശ്രീചക്രത്തിന്റെ ചൈതന്യം ഏറ്റുവാങ്ങാനും തിരുനാവായ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പ്രത്യേക പൂജകളും യജ്ഞങ്ങളും നടക്കും. രാവിലെ ഉദയത്തിന് മുമ്പ് ലക്ഷ്മണന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ സൂര്യ ഗണപതി സാധന നടക്കും. പ്രഭാതത്തില്‍ ജയന്‍ ഇളയത്ത് നേതൃത്വം നല്‍കുന്ന സുകൃത ഹോമം നടക്കും. എല്ലാ പ്രവര്‍ത്തനങ്ങളും വിജയകരമായി സമാപിക്കാനുള്ള ദൈവാനുഗ്രഹത്തിനായി അര്‍പ്പിക്കുന്നതാണ് സുകൃത ഹോമം.

തുടര്‍ന്ന് രാവിലെ 11 മുതല്‍ ഗായത്രി അക്ഷരദേവത പൂജയും യജ്ഞവും നടക്കും. അരുണ്‍ പ്രഭാകര്‍ നേതൃത്വം നല്‍കുന്ന ചടങ്ങില്‍, മന്ത്രങ്ങളുടെ ദേവതയായ ഗായത്രിയെ മഹാമന്ത്രമായി ആരാധിക്കുന്നു. പരിശുദ്ധ അക്ഷരങ്ങളുടെ ശക്തിയിലൂടെ ഉള്ളിലെ ദൈവിക ഊര്‍ജ്ജങ്ങളെ ഉണര്‍ത്തുകയും, ആത്മീയ ശക്തിയും ശുദ്ധിയും സമൃദ്ധിയും പ്രാപിക്കാനും സഹായിക്കുന്നനതാണ് ഈ പൂജ. വൈകിട്ട് 5.30 മുതല്‍ സര്‍വേശ്വര പൂജ നടക്കും. അശോകന്‍ കാണിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. ദൈവിക ബോധമില്ലാതെ ജീവിതം ശൂന്യമായി മാറുന്ന സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ ഈ പൂജ സഹായിക്കുമെന്നാണ് സങ്കല്‍പ്പം. ഐക്യം, സമൃദ്ധി, സമാധാനം എന്നിവ കൈവരിക്കാന്‍ ദൈവാനുഗ്രഹം തേടുന്നതാണ് ഈ അനുഷ്ഠാനം. ശേഷം സന്ധ്യയ്‌ക്ക് ഭാരതപ്പുഴയുടെ മധ്യത്തില്‍ മണല്‍ത്തിട്ടയില്‍ നിളാ ആരതിയും നടക്കും.

തിരുനാവായയിലെ, ഭക്തിയും വിശ്വാസവും ഒത്തുചേരുന്ന ഈ പുണ്യനിമിഷങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. നിളയുടെ തീരത്ത് തെളിയുന്ന യാഗാഗ്നിയും ശ്രീചക്രത്തിന്റെ സാന്നിധ്യവും വരുംകാലത്തേക്കുള്ള വലിയൊരു ആത്മീയ മുന്നേറ്റത്തിന്റെ വിളംബരം കൂടിയാണ്. കേരളീയ നവോത്ഥാന നായകന്മാര്‍ കാണിച്ചുതന്ന ആത്മീയപാതയിലൂടെയുള്ള ഈ തിരിച്ചുപോക്ക്, ഓരോ വിശ്വാസിക്കും പകരുന്നത് പുതിയൊരു ഊര്‍ജ്ജമാണ്.

 

Tags: ഭാരതപ്പുഴMahamagha Mahotsavam 2026നിളാ ആരതിനിളാ സ്നാനംNilatheeram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് 100 കോടി നൽകി മഹാമാഘ മഹോത്സവം ; ശുചീകരണം നടത്തിയ സേവാഭാരതിക്കാർക്ക് വെള്ളം നൽകാൻ നിന്നത് മുസ്ലീങ്ങളാണ്

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന മഹാശുചീകരണ യജ്ഞം
Editorial

നിളപോലെ ഒഴുകിയെത്തിയ സാംസ്‌കാരിക പ്രവാഹം

Kerala

ഒടുവില്‍ അവര്‍ എത്തുന്നു… ഹിമാലയത്തിൽ നിന്നുള്ള 1008 സന്യാസിമാർ; മലപ്പുറത്തെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന അവര്‍ പാലക്കാട് പ്രവേശിക്കുന്നു

തവനൂരില്‍ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തില്‍ സുരേഷ് ഗോപി പങ്കെടുത്തപ്പോള്‍
Kerala

ആദ്ധ്യാത്മിക ശക്തിയില്‍ കേരളം കരുത്തു നേടും : സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.