Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തില്‍; ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന 2263 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 05:24 pm IST
inKerala

കോട്ടയം:നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടി. എസ്റ്റേറ്റ് ഭൂമി സര്‍ക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് നല്‍കിയ സിവില്‍ ഹര്‍ജി പാലാ സബ് കോടതി തള്ളി. ഇതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

സ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് ബിലിവേഴ്സ് ചര്‍ച്ചിന്റെ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായുള്ള രണ്ടായിരത്തിലേറെ ഏക്കര്‍ ഭൂമിയിലാണ് സര്‍ക്കാര്‍ അവകാശം ഉന്നയിച്ചത്. അയന ചാരിറ്റബിള്‍ ട്രസ്റ്റിന് പുറമെ ഹാരിസണ്‍ മലയാളവും കേസിലെ എതിര്‍ കക്ഷിയാണ്.

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന 2263 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂമി 1910ലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം പണ്ടാരപ്പാട്ട ഭൂമിയാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഈ ഭൂമി നിയമവിരുദ്ധമായാണ് കൈമാറിയതെന്നും 1947ന് മുമ്പുള്ള രേഖകള്‍ പ്രകാരം ഇത് സര്‍ക്കാര്‍ വക ഭൂമിയാണെന്നും റവന്യൂ വകുപ്പ് വാദിച്ചിരുന്നു. രാജമാണിക്കം കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ഈ വാദങ്ങളെ ശരിവച്ചിരുന്നു. വിദേശ കമ്പനികളുടെ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് ഈ ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചുപിടിക്കണമെന്നതായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ട്, ഉടമസ്ഥാവകാശം സംബന്ധിച്ച അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രേഖകള്‍ കോടതി അംഗീകരിക്കുകയായിരുന്നു. ഹാരിസണ്‍ മലയാളം ലിമിറ്റഡ് 2005ലാണ് ബിഷപ്പ് കെപി യോഹന്നാന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് ഈ ഭൂമി കൈമാറിയത്. ഈ കൈമാറ്റത്തിന് നിയമസാധുതയുണ്ടെന്ന വാദമാണ് കോടതി ഇപ്പോള്‍ ശരിവച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സിവില്‍ ഹര്‍ജി ‘സ്യൂട്ട് ഡിസ്മിസ്ഡ്’ (Suit Dismissed) എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് കോടതി തള്ളിയത്. ഇതോടെ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ (അയന ചാരിറ്റബിള്‍ ട്രസ്റ്റ്) ഉടമസ്ഥാവകാശ വാദങ്ങള്‍ കോടതി അംഗീകരിച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ 2019ല്‍ പാലാ സബ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും സുപ്രീംകോടതിയും മുന്‍പ് ഈ വിഷയത്തില്‍ സിവില്‍ കോടതിയുടെ തീരുമാനം കാത്തിരിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തോളം നീണ്ട തര്‍ക്കങ്ങള്‍ക്കും അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലുമാണ് ഇപ്പോള്‍ സര്‍ക്കാരിന് വിപരീതമായ വിധി വന്നിരിക്കുന്നത്. എസ്റ്റേറ്റ് ഭൂമി സര്‍ക്കാരിന്റേതല്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഇനി പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കില്‍ സര്‍ക്കാര്‍ ഒന്നുകില്‍ ഈ ഭൂമി വില കൊടുത്ത് വാങ്ങേണ്ടി വരും. അല്ലെങ്കില്‍ ഉടമസ്ഥരുമായി വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ശബരിമല വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഈ വിധി സാരമായി ബാധിക്കും. പദ്ധതി നടപ്പിലാക്കണമെങ്കില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് വിപണി വില നല്‍കി ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത് പദ്ധതിയുടെ ചെലവ് ഗണ്യമായി വര്‍ധിക്കാന്‍ ഇടയാക്കും. സര്‍ക്കാര്‍ ഇതിനോടകം തന്നെ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പാലാ കോടതിയുടെ ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

 

 

Tags: courtHighcourtCheruvally estategovernmentHarisson malayalamBishop Yohannan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.