Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കാരാഗൃഹം കല്‍പിത സ്വര്‍ഗ്ഗലോകം

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Jan 19, 2026, 09:24 am IST
inArticle

സമൂഹത്തിന്റെ താഴേത്തട്ടിലെ ഏറ്റവും പാവങ്ങളായവരെ ചൂണ്ടിക്കാട്ടി തന്നതിന് നേതാവിനോട് നന്ദിയുണ്ട്. ഇത്രയുംകാലം ഇതൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ലജ്ജ തോന്നുന്നു. പാവങ്ങളായ ഇവര്‍ നിവര്‍ത്തികേടുകൊണ്ടോ, പാര്‍ട്ടിയെ അനുസരിച്ചോ, ചില്ലറ കുറ്റങ്ങള്‍ ചെയ്തുകാണും. കൊലപാതകം, ബലാത്സംഗം, കഞ്ചാവ് വില്‍പ്പന, ഭവനഭേദനം, പിടിച്ചുപറി തുടങ്ങി നിസാരമായ ചിലവ. ഇതാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം എന്നു കരുതിയവരും ഉണ്ടാവാം. വാടകക്കൊലയാളി എന്നു പരിഹസിക്കാന്‍ നില്‍ക്കണ്ട. ചെയ്യുന്ന പണിക്ക് വരമ്പത്ത് കൂലിയെന്ന് കരുതിയാല്‍ മതി.

തൊഴിലുറപ്പുകാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി രാപകലില്ലാതെ പണിയെടുക്കുന്നവര്‍ അവിടെ നില്‍ക്കട്ടെ. നില്‍ക്കാന്‍ പറഞ്ഞാല്‍ ഇരിക്കുന്ന, ഇരിക്കാന്‍ പറഞ്ഞാല്‍ കാല്‍ക്കല്‍ വീഴുന്ന, മുട്ടിലിഴയുന്ന, പു.ക.സ ബുദ്ധിജീവികളേയും ഗൗരവമായെടുക്കേണ്ട. അവര്‍ക്കൊക്കെ വല്ല അക്കാദമികളുടെ പുറംതിണ്ണയില്‍ ഇരിപ്പിടം കൊടുത്ത് ഒതുക്കാവുന്നതേയുള്ളൂ. ഒരു പണിയുമെടുത്ത് ശീലമില്ലാത്ത ഗ്രാസ്സ്റൂട്ട് നേതാക്കന്മാരെ അമ്പലം പള്ളിക്കമ്മറ്റിയിലോ സ്‌കൂള്‍ പിടിഎയിലോ, വായനശാല സഹകരണസംഘം ഭരണസമിതിയിലോ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് നല്‍കാം.

എല്ലാവര്‍ക്കും ഒരു പൊതുനിര്‍ദ്ദേശം നല്‍കുന്നത് നന്ന്. കക്കാന്‍ പഠിച്ചാല്‍ പോരാ; നില്‍ക്കാനും പഠിക്കണം. ഇത് കോര്‍പ്പറേഷന്‍-ബോര്‍ഡ്-ദേവസ്വം അംഗങ്ങള്‍ക്കും ബാധകമാക്കണം.

പ്രതിഭാശാലികളും യോഗ്യന്മാരും സമര്‍ത്ഥരുമായ പാര്‍ട്ടിക്കാരൊക്കെ, കാരാഗൃഹത്തിലായാലെന്തു ചെയ്യും? എംഎല്‍എവരെ അഴിക്കകത്ത്! മുന്‍മന്ത്രി ഊഴംകാത്ത് നില്‍ക്കുന്നു. മുന്‍ എംഎല്‍എ അകത്ത്. ഇങ്ങനെ എല്ലാവരും ജയില്‍ മാര്‍ച്ച് തുടങ്ങിയാലെന്തുചെയ്യും? അവരുടെ ക്ഷേമം നോക്കാന്‍ സര്‍ക്കാരല്ലാതെ ആരുണ്ട്?
എംഎല്‍എ, മന്ത്രി തുടങ്ങി സകലമാന ജനപ്രതിനിധികള്‍ക്കും ഇടയ്‌ക്കിടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടും. കത്തുന്ന പുരയുടെ കഴുക്കോലും ഉത്തരവുമല്ലാതെ എന്താണ് ഊരിക്കൊണ്ടോടേണ്ടത്? കുറച്ചുപേരെ വാഴവെട്ടാനും നിയോഗിക്കാമെന്നു വയ്‌ക്കാം. ജീവന്‍ പണയംവെച്ചും കത്തിക്കുത്തും, പോക്കറ്റടിയും, കഞ്ചാവുവില്‍പ്പനയും നടത്തി അകത്തുപോയവര്‍ക്ക് കേവലം 300% ശമ്പളവര്‍ധന മാത്രമേ നല്‍കിയുള്ളൂ. പെന്‍ഷന്‍കൂടി നടപ്പിലാക്കാന്‍ ഇടയുണ്ട് (വെറുതെ ഞെട്ടണ്ട!).

യോഗ്യന്മാരെല്ലാം അഴിക്കകത്ത് താമസമാക്കിയാല്‍ പിന്നെ സര്‍ക്കാരെന്തു ചെയ്യും? ജനങ്ങളുടെ യോഗക്ഷേമം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നൊക്കെ പറയുമ്പോള്‍ ജയിലിലെ സുഖസൗകര്യങ്ങളും അതില്‍പ്പെടുമല്ലോ?

കഷ്ടകാലത്തിന് അധികാരം കൈവിട്ടുപോകുന്നുവെന്ന് സങ്കല്‍പ്പിക്കുക. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ നമ്മുടെ ആള്‍ക്കാര്‍ക്ക് സുരക്ഷിതമായൊരിടം ഇപ്പോഴേ കണ്ടുവയ്‌ക്കണം. അതുകൊണ്ട് ദിവസവേതനം മാത്രമല്ല, ഭക്ഷണവിഭവങ്ങളും പരിഷ്‌കരിക്കുകയാണ്.
രാവിലെ തുമ്പപ്പൂവിട്ട് (കിട്ടാനില്ലെങ്കില്‍ കുങ്കുമപ്പൂവായാലും മതി) കാച്ചിക്കുറുക്കി പഞ്ചസാരയിട്ട ശുദ്ധമായ പശുവിന്‍ (കറുത്ത പശുവിന്റെയായിരിക്കാന്‍ നിഷ്‌കര്‍ഷ വേണം) പാല്‍ ഒരു കപ്പ് (കട്ടന്‍ചായയൊക്കെ വീട്ടില്‍!)
പത്രപാരായണം (പാര്‍ട്ടിപത്രം) കഴിഞ്ഞാല്‍ പുട്ട്, കടല, അപ്പം, മുട്ട, സ്റ്റൂ…
ഉച്ചക്ക് ബിരിയാണി, നെയ്ച്ചോറ്, നെയ്‌മീന്‍ കറി, അല്‍ഫാം, മട്ടന്‍കറി, പാലടപ്പായസം/ഐസ്‌ക്രീം.
(കഞ്ഞിയും പയറുമൊക്കെ ദല്‍ഹി കേരളഹൗസില്‍!).
അത്താഴം മൃഷ്ടാന്നം! ചപ്പാത്തി, പൊരിച്ച ചിക്കന്‍, ചിക്കന്‍കറി, പൊറോട്ട…(അത്താഴപഷ്ണി അരുത്; ഐശ്വര്യം പോവും!)
(ഉപവാസം, നിരാഹാരം തുടങ്ങിയ കലാപരിപാടികള്‍ സെക്രട്ടറിയേറ്റ് നടയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നു.)

ഇതോടൊപ്പംതന്നെ, എങ്ങിനെ കാരാഗൃഹമെന്ന ഈ കല്‍പിത സ്വര്‍ഗ്ഗലോകത്തേക്ക് പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് പ്രവേശനം നേടാമെന്ന്, പാര്‍ട്ടി ആലോചിച്ച് യുക്തമായ പരിശീലന പദ്ധതികള്‍ നടപ്പിലാക്കും. സര്‍വ്വകലാശാലകളിലും കോര്‍പ്പറേഷനുകളിലുമെന്നപോലെ സെന്‍ട്രല്‍ ജയിലിലേക്കും മുന്‍വാതില്‍ ഒഴിവാക്കി ചാടിയും പിന്‍വാതില്‍ (അങ്ങനെയൊന്ന് നിലവിലില്ലെങ്കില്‍, ഉണ്ടാക്കും) വഴിയും പ്രവേശനം തരപ്പെടുത്തും.
മേലില്‍ കാരാഗൃഹത്തിന് ഇരുമ്പഴികളും കൂറ്റന്‍ മതിലും പാറാവുമൊന്നും വേണ്ട. ആരും രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നും പേടി വേണ്ട. പുറത്തുനിന്നുള്ളവര്‍ അകത്തു കയറിപ്പറ്റാതെ നോക്കിയാല്‍ മതി!

പിറന്ന പാടേ ഭഗവാന്‍ കൃഷ്ണന്‍പോലും കാരാഗൃഹത്തില്‍ കഴിയാനിടവന്നിട്ടുണ്ട്. ലോകത്തെ മികച്ച കൃതികളില്‍ ചിലത് രചിക്കപ്പെട്ടതും ജയിലിനുള്ളിലാണ്. കാരാഗൃഹവാസം അത്ര മോശമല്ലെന്ന് ചുരുക്കം.

Tags: murderKerala GovernmentRAPEmarijuana saleshome invasion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.