Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 12:51 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്. 24ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഗൗതം അദാനിയോ കരണ്‍ അദാനിയോ പങ്കെടുക്കും. തുറമുഖത്തെയും ദേശീയ പാതയേയും ബന്ധിപ്പിച്ച് അദാനി ഗ്രൂപ്പ് പൂര്‍ത്തീകരിച്ച താല്‍ക്കാലിക അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും നടക്കും. 15,000 കോടിയോളം രൂപയുടെ വികസനമാണ് അടുത്ത ഘട്ടങ്ങളില്‍ നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തില്‍, നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 1200 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 2000 മീറ്റര്‍ ബര്‍ത്താക്കി മാറ്റും. ഇതോടെ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്നു ചരക്കിറക്കാന്‍ സാധിക്കും. കൂടാതെ, നിലവിലുള്ള 2.96 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ 920 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 3900ല്‍ പരം മീറ്ററാക്കി മാറ്റും. പുതിയ കരാര്‍ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങള്‍ 2028ഓടു കൂടി പൂര്‍ത്തീകരിക്കും. ഇതോടെ ആഡംബര കപ്പലുകളും വിഴിഞ്ഞത്ത് അടുക്കും.

വിഴിഞ്ഞം അന്താരാഷ്‌ട്ര തലത്തിലേക്ക് മുന്നേറുമ്പോഴും താല്‍ക്കാലിക അപ്രോച്ച് റോഡിന് അപ്പുറത്തേക്കുള്ള ഒരു തരത്തിലുള്ള കണക്ടിവിറ്റിയും പൂര്‍ത്തിയായിട്ടില്ല. രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡ് ബൈപാസുമായി ബന്ധിപ്പിക്കുന്നതിനു ക്ലോവര്‍ ലീഫ് മാതൃകയിലുള്ള സംവിധാനം ഒരുക്കുമെന്നു പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചിട്ടില്ല. രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോഴത്തെ താല്‍ക്കാലിക ഗതാഗത സംവിധാനം അപര്യാപ്തമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സമാനമായി റെയില്‍ കണക്ടിവിറ്റിക്കുള്ള നടപടിക്രമങ്ങളും മെല്ലെപ്പോക്കിലാണ്. വിഴിഞ്ഞത്തു നിന്നു ബാലരാമപുരം വരെ നീളുന്ന 10.7 കിലോമീറ്റര്‍ നീളമുള്ള തുരങ്ക റെയില്‍ പാതയാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. ഇതില്‍ 9 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. വിഴിഞ്ഞം കരിമ്പള്ളിക്കര ഭാഗത്തു നിന്നു തുടങ്ങി വിഴിഞ്ഞം മുക്കോല ബാലരാമപുരം റോഡിനു സമാന്തരമായാണ് ഭൂഗര്‍ഭ പാത കടന്നുപോവുക. കൊങ്കണ്‍ റെയില്‍ കോര്‍പറേഷനു നിര്‍മാണ ചുമതലയുള്ള പദ്ധതിക്ക് 1200 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ അധികൃതരുടെ നിസ്സംഗത മൂലം ഭൂഗര്‍ഭ റെയില്‍ പദ്ധതിയുടെ നിര്‍മാണവും ഇഴഞ്ഞുനീങ്ങുകയാണ്.

2028ല്‍ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമായില്ലെങ്കില്‍ തുറമുഖത്തിന്റെ നേട്ടം പൂര്‍ണമായി സംസ്ഥാനത്തിനു ലഭിക്കാത്ത അവസ്ഥയുണ്ടാകും. വിഴിഞ്ഞം രാജ്യാന്തര കപ്പല്‍ മേഖലയില്‍ സ്ഥാനം ഉറപ്പിക്കുമ്പോഴും മേഖലയില്‍ അനുബന്ധ വികസനത്തിനുള്ള ഭൂമി കണ്ടെത്താന്‍ സര്‍ക്കാരിനു ഫലപ്രദമായി കഴിഞ്ഞിട്ടല്ല. കമ്മിഷനിങ് കഴിഞ്ഞതു മുതല്‍ ഒട്ടേറെ കമ്പനികള്‍ പാട്ടത്തിനു ഭൂമി ആവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. എന്നാല്‍ നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ സ്ഥലമില്ല.

വിഴിഞ്ഞം കേന്ദ്രീകരിച്ചു വ്യവസായ ഇടനാഴി വികസിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്കും ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയിട്ടില്ല. ഭൂമിയുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത്, എന്തെല്ലാം വ്യവസായ പദ്ധതികളാകാമെന്ന നയമോ, ഡിസൈനോ ഇതുവരെ നിശ്ചയിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ ഭൂമി തേടി തൊട്ടടുത്തുള്ള തമിഴ്‌നാട്ടിലേക്കു പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Tags: Pinarayi VijayanProjectInagurationVizhinjam PortSECOND PHASE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.