Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കലോത്സവത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഡോ.കണ്ണന്‍ സിഎസ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 11:42 am IST
inKerala

സംസ്ഥാന കലോത്സവം തൃശ്ശൂരില്‍ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുകയാണ് അഞ്ച് തവണ കലാപ്രതിഭാ പട്ടം ലഭിച്ച പീച്ചി കേരള വന ഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഡോ. കണ്ണന്‍ സി. എസ്. വാര്യര്‍. 1984ല്‍ കോട്ടയത്ത് വച്ച് നടന്ന കലോത്സവത്തില്‍ പദ്യപാരായണത്തിന് പങ്കെടുത്താണ് തുടക്കം. അച്ഛന്‍ എറണാകുളം മഹാരാജാസ് തിരുവനന്തപുരം വിമിന്‍സ് കോളേജ് എന്നിവടങ്ങടില്‍ മലയാളം അദ്ധ്യാപകനായിരുന്ന പ്രശസ്ത വാഗ്മിയും, ജ്യോതിഷ പണ്ഡിതനും കൂടിയായിരുന്ന പ്രൊഫ എന്‍ എം സി വാര്യര്‍ എഴുതിയ ‘മഞ്ജുളം മലയാള ഭാഷയാം മണിപ്പൈതല്‍ കൊഞ്ചിയും കുഴഞ്ഞുമെന്‍ മുന്നിതില്‍ നൃത്തം ചെയ്വൂ താമരത്തളിരൊത്ത പാദത്തിന്‍ ചിലങ്കകള്‍ താരനിസ്വനം കേള്‍ക്കേ മൗന നിദ്ര ഞാന്‍ വിട്ടേന്‍ രാമഗാഥകള്‍ പാടിയാടി വന്നെത്തും മുന്നില്‍ ചീരാമ മഹാകവി തിലകം തൊടുവിച്ചു’ എന്ന് തുടങ്ങുന്ന കേരള ചരിത്രത്തില്‍ അന്ന് വരെയുണ്ടായിരുന്ന എല്ലാ കവികളേയും കോര്‍ത്തിണക്കിയ ഒരു കവിതയാണ് അന്ന് ചൊല്ലിയത്. സമ്മാനം കിട്ടിയില്ലെങ്കിലും എ ഗ്രേഡ് ലഭിച്ചു. അമ്മ അഷ്ടപദി ഗായികാരത്‌നം എന്ന കീര്‍ത്തി നേടിയ ശ്രീദേവീ വാര്യരാണ് അതിന് ഈണം പകര്‍ന്ന് പഠിപ്പിച്ചത്.

ഒരു വര്‍ഷമേ കലോത്സവത്തില്‍ മത്സരിക്കുവാന്‍ സാധിച്ചുള്ളൂ. എന്നിരന്നാലുംപത്ത് വര്‍ഷം സംസ്ഥാന കലോത്സവങ്ങളില്‍ ഗിറ്റാറിന്റെയും വൃന്ദവാദ്യത്തിന്റെയും വിധി കര്‍ത്താവായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. കുട്ടികളുടെ അപരമായ കഴിവ് നേരിട്ട് കണ്ടറിയുവാന്‍ അവസരം ലഭിച്ചു. ഫല നിര്‍ണ്ണയത്തില്‍ ഒരു പരാതിയും ഉണ്ടായിട്ടുമില്ല.

അമ്മ ശ്രീദേവീ വാര്യരും അനിയത്തി ലക്ഷ്മീ വാര്യരും സംസ്ഥാന കലോത്സവങ്ങളില്‍ പല തവണ തിരുവാതിരയുടെ വിധികര്‍ത്താക്കളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവാതിരയെപ്പറ്റി സമഗ്രമായ ഒരു പുസ്തകവും ശ്രീദേവീ വാര്യര്‍ എഴുതിയിട്ടുണ്ട്.

സംസ്ഥാന കലോത്സവ മത്സരങ്ങളില്‍ അധികം തിളങ്ങുവാന്‍ കഴിഞ്ഞില്ലെങ്കിലും, 1988 മുല്‍ 1995 വരെയുള്ള കാലത്ത് കേരള കാര്‍ഷിക സര്‍വ്വകലാശാലാ യുവജനോത്സവങ്ങളില്‍ അഞ്ച് തവണ കലാപ്രതിഭയാകുവാന്‍ കഴിഞ്ഞു.

ഗിറ്റാര്‍, മൃദംഗം, ഹാര്‍മ്മോണിയം, ഹാര്‍മ്മോണിക്ക, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പാശ്ചാത്യ സംഗീതം, പദ്യപാരായണം, മിമിക്രി, മോണോ ആക്ട്, എന്നീ ഇനങ്ങളിലാണ് അന്ന് മത്സരിച്ചിരുന്നത്.

അഞ്ച് തവണ കലാപ്രതിഭാ പട്ടം കിട്ടിയപ്പോള്‍ ഒരു തവണ പ്രശസ്ത ഗായകന്‍ ഡോ. ശ്രീവത്സന്‍ ജെ മേനോനും മറ്റൊരു തവണ കേരള കാര്‍ഷിക സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ബി അശോകിനുമായിരുന്നു കലാ പ്രതിഭാ പട്ടം ലഭിച്ചത്.

വത്സനും എനിക്കും തുല്യ പോയിന്റ് ലഭിച്ചെങ്കിലും കൂടുതല്‍ ഒന്നാം സ്ഥാനം വത്സന് കിട്ടിയതിനാല്‍ അദ്ദേഹം കലാപ്രതിഭയായി. മറ്റൊരു വര്‍ഷം അശോകിന് ഒന്നര പോയിന്റ് കൂടുതല്‍ കിട്ടിയിരുന്നു.

കലോത്സവമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിന് ഏറെ ആഹ്ലാദമാണ് ഇപ്പോഴും.ഒരു കലാ കുടുംബത്തിലെ അമ്മയും മക്കളും സംസ്ഥാന കലോത്സവത്തില്‍ വിധികര്‍ത്താക്കളായി എന്നൊരു പ്രത്യേകതയും ഉണ്ട്.

Tags: 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം64th kerala school kalolsavamDr. Kannan CS Warrier
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

Kerala

ദുര്‍ഗയ്‌ക്ക് പറയാനുള്ളത് വേദന കടിച്ചമര്‍ത്തി ആടിയ കഥ

Kerala

വേദന ശരീരം കാര്‍ന്നുതിന്നുമ്പോഴും സ്വപ്‌നം കൈവിടാതെ സിയ ഫാത്തിമ

കലോത്സവ ചരിത്രമരം
Kerala

അരൂപിയല്ല, കലോത്സവം എന്ന ആശയത്തിന്റെ സ്രഷ്ടാവ്

മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 'ഭാഷ' നാടകത്തില്‍ നിന്ന്‌
Kerala

ഹൃദയം കൊണ്ട് സംസാരിക്കേണ്ട കാലത്തെ ഓര്‍മ്മിപ്പിക്കുന്ന നാടകവുമായി മേമുണ്ട എച്ച്എസ്എസ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.