കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട രുചിയിടമായ കാർത്യായനിയിൽ അതിഥികളായി തമിഴ് സൂപ്പർതാരങ്ങൾ. തമിഴ് നടൻമാരായ രവി മോഹനും (ജയംരവി) ശിവ കാർത്തിയേകനും അഥർവയും ശ്രീലീലയുമാണ് കാര്‍ത്ത്യയനിയിൽ എത്തിയത്. താരങ്ങളെ കണ്ട ഹോട്ടൽ ജീവനക്കാർ ഒന്ന് ഞെട്ടി , പിന്നെ ഓടിയടുത്തു.
കാർത്ത്യായനിയിലെ വിഭവങ്ങൾ ആസ്വദിച്ച് കഴിച്ചാണ് ഇവർ മടങ്ങിയത്. കാര്‍ത്ത്യായനി സ്പെഷൽ ടൈഗർ പ്രോൺസും കാളാഞ്ചി ഫ്രൈയുമാണ് ശിവകാർത്തികേയന് ഏറെ ഇഷ്ടപ്പെട്ടത്. രവി മോഹന് ഏറ്റവും ഇഷ്ടമായത് നെയ്‌മീന്‍ കാന്താരിയായിരുന്നു.
അഥർവയ്‌ക്ക് കാന്താരിയുടെ രുചി ചേർത്ത കൂന്തലാണ് കൂടുതൽ ഇഷ്ടമായത്. എല്ലാം വിഭവങ്ങളും കഴിച്ചെങ്കിലും ഈ വിഭവങ്ങളുടെ രുചി ആസാദ്യമെന്നും തമിഴ് സൂപ്പർതാരങ്ങൾ പറഞ്ഞുവെന്നു കാർത്യായനിയുടെ ഉടമ ജെജീന പറഞ്ഞു. ഇവിടേയ്‌ക്ക് സെലിബ്രേറ്റികളടക്കം നിരവധി ഭക്ഷണപ്രേമികൾ എത്തിച്ചേരാറുണ്ട്. തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവും കാർത്ത്യായനിയില്‍ എത്തിയിരുന്നത് വാർത്ത ആയിരുന്നു. എരിവ് ഏറെ ഇഷ്ടപ്പെടുന്ന താരം ഊണിന്റെ കൂടെ കാളാഞ്ചി മുളകിട്ടതും ടൈഗർ പ്രോൺസും മീൻ മുട്ടയുമാണ് അന്ന് കഴിച്ചത്.
















