Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കടലിനടിയിലെ കപ്പലിൽ കണ്ടെത്തി ‘സ്വർണഖനി’ ; ഈ നിധിയോളം വരില്ല വേറൊന്നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 12:17 am IST
inWorld

ലോകത്തെ ഏറ്റവും വിലയേറിയ ആഭരണങ്ങളെപ്പോലും ഒറ്റയടിക്കു നിഷ്പ്രഭമാക്കിക്കളയുന്നത്രയും വലിയ നിധി. അതാണു കടലിന്നടിയിൽ നൂറിലേറെ വർഷങ്ങളായി മുങ്ങിക്കിടന്നിരുന്നത്. 113 വർഷമായി അതാർക്കും കണ്ടെത്താനുമായിരുന്നില്ല. ഒടുവിൽ 2018 ൽ അതു ലോകത്തിനു മുന്നിലേക്ക് ഉയർന്നു വന്നു. സൗത്ത് കൊറിയൻ തീരത്തിൽ നിന്നു മാറിയാണ് ഷിനിൽ ഗ്രൂപ്പിന്റെ സംഘം ആ നിധിക്കപ്പൽ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപു സമുദ്രത്തിൽ മുങ്ങിപ്പോയ കപ്പലുകൾ കണ്ടെത്തുന്നതിൽ വിദഗ്ധരാണ് സൗത്ത് കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിനിൽ ഗ്രൂപ്പ്.

റഷ്യയുടെ ദിമിത്രി ഡോൺസ്കോയ് എന്ന കപ്പലായിരുന്നു നാളുകളായുള്ള ഇവരുടെ ഉന്നം. 1905ലെ യുദ്ധത്തിൽ ജപ്പാൻ മുക്കിക്കളഞ്ഞ റഷ്യൻ ഇംപീരിയൽ നേവി ഷിപ്പായിരുന്നു ഇത്. റഷ്യ–ജപ്പാൻ യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്താണ് ഈ കപ്പൽ മുങ്ങിയത്. അതിനാൽത്തന്നെ അതിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങളേറെയാണ്. ഏകദേശം 11 ലക്ഷം കോടി രൂപ വില വരുന്ന സ്വർണം ഈ കപ്പലിനകത്തുണ്ടെന്നാണു കരുതുന്നത്. അതിലേക്കു വിരൽ ചൂണ്ടുന്ന ചില തെളിവുകളും ലഭിച്ചിട്ടുണ്ട്.

എന്നാൽ കപ്പൽ കണ്ടെത്തിയെങ്കിലും നിധിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല ഷിനിൽ ഗ്രൂപ്പ്. കപ്പലിൽ നിന്നു ലഭിച്ച മറ്റു വസ്തുക്കളെപ്പറ്റിയെല്ലാം കൃത്യമായ വിവരം മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. സൗത്ത് കൊറിയൻ തീരത്തു നിന്നു മാറി സ്ഥിതി ചെയ്യുന്ന യുല്ല്യുൻഗ്‌ഡോ ദ്വീപിനോടു ചേർന്നാണു രണ്ടു മുങ്ങിക്കപ്പലുകളിലെത്തിയ സംഘം ദിമിത്രി ഡോൺസ്കോയിയെ കണ്ടെത്തിയത്. ഏകദേശം 5800 ടൺ ഭാരമുള്ള, ഇരുമ്പു ചട്ടയണിഞ്ഞ കപ്പൽ റഷ്യയുടെ യുദ്ധക്കപ്പൽ വിന്യാസത്തിന്റെ ഭാഗമായിരുന്നു. യുദ്ധകാലത്ത് ബാൾട്ടിക് മുതൽ ശാന്തസമുദ്രം വരെ 38 റഷ്യൻ ഇംപീരിയൽ നേവി കപ്പലുകളായിരുന്നു വിന്യസിച്ചിരുന്നത്. അതിലൊന്നാണ് ദിമിത്രി ഡോൺസ്കോയ്.

ജപ്പാന്റെ ആക്രമണത്തിൽ 1905 മേയ് 29നാണ് ഇത് കടലിന്നടിയിലേക്കു താഴുന്നത്. കപ്പലിന്റെ പിൻഭാഗത്താണ് ശത്രുക്കളുടെ വെടിക്കോപ്പുകൾ പതിഞ്ഞത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതും ആ ഭാഗമാണ്. വലിയൊരു ദ്വാരം കപ്പലിന്റെ പിൻഭാഗത്തെ ഏകദേശം നശിപ്പിച്ചിട്ടുണ്ട്. എന്നാൽ മേൽക്കൂരയ്‌ക്കു കാര്യമായ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. തുറമുഖങ്ങളിലെ ചെലവിനു വേണ്ട പണവും നാവികരുടെ ശമ്പളവുമെല്ലാം ഈ കപ്പലിലായിരുന്നു സൂക്ഷിച്ചിരുന്നത് എന്നാണു കരുതുന്നത്. 1905ലെ സുഷിമ യുദ്ധത്തിൽ തകർക്കപ്പെട്ട റഷ്യൻ കപ്പലുകളിൽ നിന്നുള്ള സ്വർണവും ദിമിത്രി ഡോൺസ്കോയിയിലേക്കു മാറ്റിയിരുന്നെന്നാണു കരുതുന്നത്. ഇതെല്ലാം നിറച്ച പെട്ടികൾ കപ്പലിലെ ഒരു അറ നിറയെ ഉണ്ടെന്നാണ് അഭ്യൂഹം.

എന്നാൽ ചരിത്രകാരന്മാരിൽ ചിലർ ഇതിനെ ഖണ്ഡിക്കുന്നുണ്ട്. യുദ്ധകാലത്ത് കടലിനേക്കാളും സുരക്ഷിതമായി സ്വര്‍ണം കടത്താൻ റഷ്യ ആശ്രയിക്കുക റെയിൽ മാർഗമായിരിക്കുമെന്നാണ് അവർ പറയുന്നത്. റഷ്യൻ പസഫിക് തുറമുഖമായ വ്ളാദിവോസ്ടോക്കിലേക്ക് റെയിൽ മാർഗം സ്വർണമെത്തിച്ച് അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതാണ് എളുപ്പമെന്നും അവർ പറയുന്നു. എന്നാൽ മറ്റു നിധിവേട്ടക്കാരെ ‍ഞെട്ടിപ്പിക്കുന്ന ഒരു വിവരം സൗത്ത് കൊറിയൻ സംഘം പിന്നീട് പുറത്തുവിട്ടിരുന്നു. കപ്പലിൽ നിന്ന് ഒട്ടേറെ ഇരുമ്പു പെട്ടികൾ ലഭിച്ചിട്ടുണ്ടെന്ന വിവരമാണത്. എന്നാൽ ഇതിനകത്ത് എന്താണെന്നു മാത്രം പറഞ്ഞില്ല.

203എംഎം പീരങ്കികൾ, 152 എംഎം തോക്കുകൾ, ഏതാനും മെഷീൻ ഗണ്ണുകൾ, നങ്കൂരങ്ങൾ, കപ്പലിന്റെ ചിമ്മിനി, മൂന്നു പായ്‌മരം, മരത്തട്ടുകൾ, സ്വർണ പടച്ചട്ട ഇതെല്ലാം ലഭിച്ചവയിൽപ്പെടുന്നു

Tags: archeological site
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ ! 3000 വർഷമായി മണലിൽ മറഞ്ഞിരുന്ന ഒരു ‘സ്വർണ്ണ നഗരം’ ഈജിപ്ഷ്യൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തി

Gulf

പൗരാണിക മരുഭൂമി, രണ്ട് ലക്ഷം വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യം ഇവിടെയായിരുന്നു : ഇപ്പോൾ ലോക പൈതൃക പട്ടികയിലേക്ക്

India

ഹംപിയിലെ കല്‍മണ്ഡപങ്ങളെക്കുറിച്ച് ഇനി കൂടുതല്‍ അറിയാം; ക്യു ആര്‍ കോഡ് ഓഡിയോ സംവിധാനം സ്ഥാപിച്ച് പുരാവസ്തു വകുപ്പ്‌

World

ഭൂതകാലത്തിലേക്ക് ഒരു സുവര്‍ണ്ണ കാഴ്ച: 2,300 വര്‍ഷം പഴക്കമുള്ള മോതിരം ജറുസലേമില്‍ കണ്ടെത്തി

Travel

ഇരുമ്പുയുഗത്തിലെ ശവസംസ്കാര രീതികൾ കാണണമോ? ഒമാനിൽ കണ്ടെത്തിയത് ചരിത്ര അവേശഷിപ്പുകൾ : സഞ്ചാരികളും ചരിത്ര പ്രേമികളും ഇവിടം സന്ദർശിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.