Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

പൗരാണിക മരുഭൂമി, രണ്ട് ലക്ഷം വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യം ഇവിടെയായിരുന്നു : ഇപ്പോൾ ലോക പൈതൃക പട്ടികയിലേക്ക്

അറേബ്യയിലെ പുരാതന മനുഷ്യജീവിതത്തിന്റെ ഏറ്റവും വിശദമായ രേഖകൾ സൂക്ഷിച്ചിരിക്കുന്ന ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് മനുഷ്യ കുടിയേറ്റത്തെക്കുറിച്ചുള്ള പുതിയ ധാരണകളിലേക്ക് വെളിച്ചം വീശുന്നു

വൈശാഖ് നെടുമല by വൈശാഖ് നെടുമല
May 27, 2025, 06:34 pm IST
in Gulf, Marukara

ദുബായ് : യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദേശം ചെയ്തതോടെ ലോക ശ്രദ്ധ നേടുകയാണ് ഷാർജയിലെ ഫയ പാലിയോലാൻഡ്‌സ്‌കേപ്പ്. ഷാർജയുടെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പൗരാണിക മരുഭൂമി, 2,10,000 വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യത്തിന്റെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രേഖ കൂടിയാണ്.

2024-ലാണ് ഈ പ്രദേശത്തെ ‘സാംസ്കാരിക ഭൂപ്രകൃതി’ വിഭാഗത്തിൽ ഉൾപ്പെടുത്തി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തത്. നിലവിൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെന്റർ ഈ നാമനിർദ്ദേശം വിലയിരുത്തുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്.

ആദിമ മനുഷ്യർ വരണ്ട കാലാവസ്ഥാ സാഹചര്യങ്ങളിൽ എങ്ങനെ ജീവിച്ചു, അവർ തെക്കുകിഴക്കൻ അറേബ്യയിൽ എങ്ങനെ കുടിയേറി, പരിണമിച്ചു, കാലാവസ്ഥാവ്യതിയാനങ്ങൾ നേരിട്ട് അതിജീവിച്ചു തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള നമ്മുടെ ആഗോള ധാരണകളെ പുനർനിർമിക്കുന്നതിനുള്ള അവശേഷിപ്പ് കൂടിയാണ് ഈ പ്രദേശം.

ഷാർജ ആർക്കിയോളജിക്കൽ അതോറിറ്റിയും, ട്യൂബിംഗൻ സർവകലാശാലയും, ഓക്‌സ്‌ഫോർഡ് ബ്രൂക്ക്‌സ് സർവകലാശാലയും ചേർന്ന് നടത്തിയ പഠനങ്ങളിൽ, കാലാവസ്ഥ അനുകൂലമായിരുന്ന കാലഘട്ടങ്ങളിൽ ഫയ ആദ്യകാല മനുഷ്യവാസത്തിനുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. നീരുറവകളിൽ നിന്നും ലഭിച്ചിരുന്ന വെള്ളം, ഉപകരണങ്ങൾ നിർമിക്കാനാവശ്യമായ തീക്കല്ല് പോലുള്ള അസംസ്‌കൃത വസ്തുക്കൾ, മലകളിലെ അഭയം എന്നിവയെല്ലാം ആദ്യകാല മനുഷ്യന് ഇവിടെ സ്ഥിരതാമസമാക്കാൻ സഹായകമായി.

കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ ഈ പ്രദേശത്ത് നടത്തിയ പുരാവസ്തു ഖനന പ്രവർത്തനങ്ങളിൽ മനുഷ്യ അധിനിവേശത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന 18 വ്യത്യസ്ത മൺപാളികൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇവ ആദ്യകാല മനുഷ്യ കുടിയേറ്റത്തെയും പൊരുത്തപ്പെടുത്തലിനെയും കുറിച്ചുള്ള അഭൂതപൂർവമായ ഉൾക്കാഴ്ചകൾ നൽകുന്നു.

അറേബ്യയിലെ പുരാതന മനുഷ്യജീവിതത്തിന്റെ ഏറ്റവും വിശദമായ രേഖകൾ സൂക്ഷിച്ചിരിക്കുന്ന ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് മനുഷ്യ കുടിയേറ്റത്തെക്കുറിച്ചുള്ള പുതിയ ധാരണകളിലേക്ക് വെളിച്ചം വീശുന്നു. ഫയയുടെ ചരിത്രപരവും ശാസ്ത്രീയവുമായ പ്രാധാന്യം നിലനിർത്തുന്നതിനും, അതിന്റെ പൈതൃകമൂല്യം ബോധ്യപ്പെടുത്തുന്നതിനും, 2024 മുതൽ 2030 വരെയുള്ള കാലയളവിൽ ഇവിടേക്കുള്ള സന്ദർശക ഇടപെടലുകൾ നിയന്ത്രിക്കുന്നതിനും ആവശ്യമായ ഒരു സമഗ്ര മാനേജ്മെന്റ് പദ്ധതി യു എ ഇ വികസിപ്പിച്ചിട്ടുണ്ട്.

യുനെസ്കോയുടെ ലോക പൈതൃക മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഈ പദ്ധതി, ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് ഫലപ്രദമായി സംരക്ഷിക്കപ്പെടും എന്നതിൽ ഉറപ്പ് നൽകുന്നതോടൊപ്പം തുടർച്ചയായ ഗവേഷണത്തിനും പൊതുജന വിദ്യാഭ്യാസത്തിനും അവസരം ഒരുക്കുന്നു.

Tags: Faya PalaeolandscapeUNESCO World Heritage ListUAEDubaiHistorySharjahUNESCOarcheological site
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിൽ മിനിബസ് അപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു , ഒമ്പത് പേർക്ക് പരിക്ക് : അപകടത്തിൽപ്പെട്ട പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ കോൺസുലേറ്റ്

India

ചരിത്രം കുറിച്ച് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ. ഒരേസമയം നാല് സ്ത്രീകള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

Kerala

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

Gulf

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് പിടിവീഴും ; മുന്നറിയിപ്പുമായി ഫുജൈറ പോലീസ്

പുതിയ വാര്‍ത്തകള്‍

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.