Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രൊഫ. മാധവ് ഗാഡ്ഗില്‍: യഥാര്‍ത്ഥ പരിസ്ഥിതി സ്‌നേഹി

ഡോ. സി.എം. ജോയിbyഡോ. സി.എം. ജോയി
Jan 9, 2026, 07:17 am IST
inArticle

കേരളത്തിന്റ പരിസ്ഥിതിയെയും വികസന പരിപ്രേക്ഷ്യത്തേയും കുറിച്ച് ഏറ്റവും നന്നായി പഠിച്ച ശാസ്ത്രജ്ഞനാണ് പ്രൊഫ. മാധവ് ഗാഡ്ഗില്‍.

ഗോവ മുതല്‍ തമിഴ്‌നാട് വരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ വനങ്ങളും നദികളും കുന്നുകളും ഉള്‍പ്പെടുന്ന ഇക്കോളജിയെ കുറിച്ച് ഗഹനമായി പഠിച്ച ഈ ജൈവ ശാസ്ത്രജ്ഞന്‍ മഹാരാഷ്‌ട്ര പൂനൈയില്‍ നിന്നുള്ള ഇക്കോളജി അദ്ധ്യാപകനും ശാസ്ത്രജ്ഞനുമായിരുന്നു. 1973 മുതല്‍ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി. സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും സന്ദര്‍ശക പ്രൊഫസറായിരുന്നു. ജനസംഖ്യാ ശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയില്‍ തല്‍പരനായിരുന്നു.

ഭാരതത്തിന്റെ പടിഞ്ഞാറേ അതിരിലുള്ള പര്‍വ്വതനിരയായ പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാനും പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കുമായി നിയമിച്ച സമിതിയുടെ തലവനായി ഭാരത സര്‍ക്കാര്‍ ലോക പ്രശസ്തനായ പ്രൊഫ. മാധവ് ഗാഡ്ഗിലിനെ നിയോഗിച്ചതോടെയാണ് മലയാളികള്‍ അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ തുടങ്ങിയത്. സുപ്രീം കോടതി, രാജ്യത്തെ ഹൈക്കോടതികള്‍, വനവും വന്യജീവിയുമായി ബന്ധപ്പെട്ട രാജ്യത്തെ സമിതികള്‍ എന്നിവയുടെ നിര്‍ദേശപ്രകാരം പഠിച്ചു സമര്‍പ്പിച്ച പഠന വസ്തുതകളാണ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട്. കാലാവസ്ഥ, ഭൂമിയുടെ ചെരിവ്, ജനവാസ കേന്ദ്രങ്ങള്‍, വികസനം, ആനത്താര, പുലിത്താര, വിവിധയിനം വനങ്ങള്‍, ഭൂചലനം, അണക്കെട്ടുകള്‍, വനവാസികള്‍, വനം വന്യജീവി ആക്രമണം, ഉരുള്‍പ്പൊട്ടലുകള്‍, നദികളുടെ ഉത്ഭവം, വംശനാശം നേരിടാവുന്ന സസ്യങ്ങള്‍ ജന്തുക്കള്‍, വ്യവസായങ്ങള്‍, ജീവനോപാധികള്‍ എന്നിവയെല്ലാം കണക്കിലെടുത്തു തയാറാക്കിയ ശാസ്ത്രീയമായ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളുടെ ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയും, തല്‍പരകക്ഷികളുടെ സാമൂഹ്യ -രാഷ്‌ട്രീയ, കൈയേറ്റം, റിസോര്‍ട്ട് മാഫിയ , പാറ ഖനനക്കാര്‍ എന്നിവരുടെ പ്രേരണയും മൂലം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തള്ളിക്കളഞ്ഞു. ഒരാളെപ്പോലും കുടിയിറക്കുമെന്നോ, ഒരാള്‍ക്കുപോലും ജീവനോപാധി നഷ്ടമാകുമെന്നോ പറയാത്ത റിപ്പോര്‍ട്ട് ജന വിരുദ്ധമാണെന്നും കര്‍ഷകര്‍ക്ക് ഹൈ റേഞ്ചില്‍ ജീവിക്കാനാകില്ലെന്നും പറഞ്ഞു പരത്തി മോശമാക്കി ചിത്രീകരിച്ചു.

ഹൈ റേഞ്ചില്‍ സുസ്ഥിരമായി ജീവിക്കണമെങ്കില്‍ ചെയ്യണ്ട കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയ റിപ്പോര്‍ട്ട് തള്ളിയാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം മലയാളികളെ ഓര്‍മപ്പെടുത്തി. റിപ്പോര്‍ട്ടിനെക്കുറിച്ചു കള്ളം പ്രചരിപ്പിച്ചവര്‍ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചു, പുച്ഛിച്ചു, തള്ളിപ്പറഞ്ഞു. എന്നിട്ടും അദ്ദേഹം കേരളത്തിന് മുന്നറിയിപ്പു തന്നു. ഹൈറേഞ്ചില്‍ സംയമനത്തോടെ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍, ജീവിക്കാന്‍ വേണ്ടി ഹൈറേഞ്ച് കയറിയവര്‍ക്ക് പ്രാണരക്ഷാര്‍ത്ഥം ഹൈറേഞ്ചില്‍ നിന്ന് ഇറങ്ങേണ്ടി വരും എന്നും മലയാളിയെ അദ്ദേഹം ഓര്‍മിപ്പിച്ചു. 2011 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം ഉണ്ടായ കുന്നിടിയല്‍, പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവ മൂലം ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് അദ്ദേഹം വിലപിച്ചു. ശാസ്ത്രം സാമൂഹ്യ വികസനത്തിന് എന്ന് അദ്ദേഹം പഠിപ്പിച്ചു. എറണാകുളം ജില്ലാ പഞ്ചായത്തില്‍ 1997 ല്‍ ജൈവ വൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കിയത് അദേഹത്തിന്റെ മെത്തഡോളജി പ്രകാരമായിരുന്നു. ശാസ്ത്രീയമല്ലാത്ത വികസനം വേണ്ട എന്ന് ഗാഡ്ഗില്‍ നിരന്തരം ഭരണക്കാരെ ഓര്‍മിപ്പിച്ചു. പദ്മശ്രീ, പദ്മഭൂഷണ്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇന്ത്യ അക്കാദമി ഓഫ് സയന്‍സസ് ഫെല്ലോ, ഇന്ത്യ നാഷണല്‍ സയന്‍സ് അക്കാദമി ഫെല്ലോ, തേഡ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസ് ഫെല്ലോ, അമേരിക്കന്‍ ദേശീയ ശാസ്ത്ര അക്കാദമിയുടെ വിദേശ അസോസിയേറ്റ്, ബ്രിട്ടീഷ് പാരിസ്ഥിതിക സൊസൈറ്റിയുടെ വിശിഷ്ടാംഗത്വം, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്നഗര്‍ അവാര്‍ഡ്, വിക്രം സാരാഭായ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഗാഡ്ഗിലിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും നേരിട്ട് സംസാരിക്കാനും എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. അദേഹത്തിന്റെ ശാസ്ത്രീയ വീക്ഷണങ്ങളും പരിസ്ഥിതി അനുമാനങ്ങളും കണ്ടുപിടുത്തങ്ങളും ഒരിക്കലും മരിക്കില്ല. മലയാളികള്‍ അങ്ങയോടു ചെയ്തതിനു മാപ്പ്.

( കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റാണ് ലേഖകന്‍)

Tags: environmentalistProf. Madhav Gadgil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

Varadyam

മാധവ് ഗാഡ്ഗില്‍ തൊടുപുഴയില്‍

കേരളത്തിലെത്തിയ മാധവ് ഗാഡ്ഗിലിനൊപ്പം കുമ്മനം രാജശേഖരന്‍, വി.എസ്. വിജയന്‍ തുടങ്ങിയവര്‍
Special Article

ആ തൂലിക നിശ്ചലമായി… മഹാത്യാഗിയുടെ ജീവിതവും സത്യാന്വേഷണങ്ങളും ഊര്‍ജമാകട്ടെ

Special Article

മാധവ് ഗാഡ്ഗില്‍: പശ്ചിമഘട്ടത്തിന്റെ പരിപാലകന്‍

ഡോ. മാധവ് ഗാഡ്ഗില്‍ ആറന്മുളയിലെത്തിയപ്പോള്‍
Main Article

പരിസ്ഥിതിയുടെ മറുവാക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.