Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുനടയില്‍: ആശ്രിതരെ കൈവിടാതെ മേലേവിള ശ്രീഭദ്രകാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 05:31 am IST
inSamskriti

ക്ഷേത്രം സ്ഥാപിക്കപ്പെടും മുമ്പേ, വര്‍ക്കല പാളയംകുന്നിലെ മേലേവിള ശ്രീഭദ്രകാളി ക്ഷേത്രഭൂമിയിലൂടെ പണ്ട് പോയിരുന്നവരുടെയെല്ലാം മനസിലും ശരീരത്തിലും അഭൗമമായ ദേവീ ചൈതന്യമനുഭവപ്പെട്ടിരുന്നതായാണ് പഴമക്കാര്‍ പറയുന്നത്. കാല്‍ നൂറ്റാണ്ട് മുന്‍പ് വരെ ഇവിടെ ക്ഷേത്രമോ ആരാധനയോ സന്ധ്യാദീപം കൊളുത്തുകയോ പതിവുണ്ടായിരുന്നില്ല.

പുത്രീപുത്ര വിയോഗത്താല്‍ അത്യന്തം ദു:ഖിതയായിരുന്ന മേലേവിള തറവാട്ടിലെ അമ്മയ്‌ക്കു കിട്ടിയ അരുളപ്പാടും പ്രകടമായ വെളിപാട് നിമിത്ത ദര്‍ശനങ്ങളുമാണ് കുടുംബക്കാരെ ദേവപ്രശ്‌നത്തിന് പ്രേരിപ്പിച്ചത്. ഗ്രാമത്തിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതന്റെ മേല്‍നോട്ടത്തിലായിരുന്നു ദേവപ്രശ്‌നം. പ്രശ്‌നത്തില്‍ തെളിഞ്ഞതാണ് ഈ അമ്മയില്‍ ദേവി ഭദ്രകാളി കുടിയിരിക്കുന്നതായും ദേവിയെ ക്ഷേത്രം കെട്ടി മാറ്റി കുടിയിരുത്തണമെന്നതും. പക്ഷേ ക്ഷേത്ര നിര്‍മാണമൊന്നും ഈ അമ്മയ്‌ക്കോ കുടുംബക്കാര്‍ക്കോ സാധ്യമാകുമായിരുന്നില്ല. എന്നിരുന്നാലും തന്നിലെ ഭഗവല്‍ ചൈതന്യത്തെ വീടിനോടു ചേര്‍ന്നുള്ള ഭൂമിയിലെ മൂന്നു കല്ലുകളിലേക്ക് ആവാഹിക്കാന്‍ ഈ അമ്മ തീരുമാനിച്ചു. വിഷ്ണു, ശിവന്‍, ഭദ്രകാളി എന്നിങ്ങനെയുള്ള പരാശക്തികളെ കുടിയിരുത്തി അഞ്ചു വര്‍ഷത്തോളം തറവാട്ടിലെ അമ്മ തന്നെ വിളക്കുകൊളുത്തി പൂജിക്കാന്‍ തുടങ്ങി. അതോടെ ഇവിടേക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണവും കൂടിക്കൂടി വന്നു. ഈ തിരുസന്നിധിയിലെത്തി സങ്കടമുണര്‍ത്തിക്കുന്നവരെ ഇവിടെ കുടിയിരിക്കുന്ന പരാശക്തി കൈവിടില്ലെന്നാണ് പറയപ്പെടുന്നത്. എന്നും പുലര്‍ച്ചെയും വൈകുന്നേരവും ദേവിക്കു മുന്നില്‍ തിരിതെളിയിച്ചുള്ള പൂജാകര്‍മ്മത്തിന് ഇതുവരെയും മുടക്കം വരുത്തിയിട്ടില്ല.

ഗണപതി, ശാസ്താവ്, മാടന്‍ തമ്പുരാന്‍, മന്ത്രമൂര്‍ത്തി, യോഗീശ്വരന്‍ തുടങ്ങിയ ഉപദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്. ഇവിടെ എത്തി പ്രാര്‍ത്ഥിച്ച് രോഗം ഭേദപ്പെട്ടതായി പറയുന്നവര്‍ നിരവധിയാണ്. എല്ലാ വര്‍ഷവും മേടമാസത്തില്‍ ഗണപതിഹോമം, മൃത്യഞ്ജയഹോമം, സമൂഹ പൊങ്കാല തുടങ്ങിയ ചടങ്ങുകളോടെയാണ് പ്രതിഷ്ഠാദിനം ആചരിക്കുന്നത്. അഭയം തേടിയെത്തുന്നവരെ ഒരിക്കലും കൈവിടാത്ത വര്‍ക്കല പാളയംകുന്നിലെ ഈ ഭദ്രകാളിക്ഷേത്രം ദേവീ കടാക്ഷത്താല്‍ അത്ഭുതപരാശക്തി വിശേഷങ്ങളാല്‍ അനുഗ്രഹങ്ങള്‍ വാരിച്ചൊരിയുന്ന ദിവ്യസ്ഥലമായി നിലകൊള്ളുകയാണ്.
പ്രതിഷ്ഠദിനാഘോഷവും താഴികക്കുട പുനഃപ്രതിഷ്ഠയും കുറച്ചുനാള്‍ മുന്‍പാണ് നടന്നത്.

Tags: തിരുനടയില്‍Melevila Sribhadrakali Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുനടയില്‍: ശനിദോഷമകറ്റുന്ന അനന്തപുരിയിലെ മാര്‍ക്കണ്ഡേയ ധര്‍മ്മ ശാസ്താവ്

Samskriti

തിരുനടയില്‍: കാല്‍ നൂറ്റാണ്ടിനിടയിലെ ശ്രീരാമവില്യം കഴകം

Samskriti

ഭഗവാനു കുട്ടികള്‍ക്കും ഇതു ദധ്യന്നമാസം; രാപ്പാളിലെ കുട്ടിക്കുറുമ്പന്‍ ഉണ്ണിക്കണ്ണന്‍

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ തൃക്കേട്ട പുറപ്പാടിന് പോലീസ് ഗാര്‍ഡ്ഓഫ് ഓണര്‍ നല്കുന്നു
Samskriti

തൃപ്പുണിത്തുറയും ശ്രീപൂര്‍ണ്ണത്രയീശനും

Samskriti

കൃഷ്ണപാദം പതിഞ്ഞ കല്ലൂത്തിപ്പാറ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.