കോഴിക്കോട്: വടകരയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റെന്ന് പരാതി.വട്ടോളി മാവുള്ള പറമ്പത്ത് സ്വദേശി ദിവാകരന് ആണ് മര്‍ദനമേറ്റത്. ബസ് പിന്നിലേക്കെടുത്തപ്പോള്‍ മാറാന്‍ പറഞ്ഞതിനാണ് ദിവാകരനെ ആക്രമിച്ചത്.
വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ രാവിലെയാണ് സംഭവം.വടകര-തൊട്ടില്‍പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറാണ് ദിവാകരന്‍. ബസ് പിന്നോട്ടെടുക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ആളോട് ദിവാകരന്‍ മാറാന്‍ പറഞ്ഞില്‍ ക്ഷുഭിതനായ ഇയാള്‍ ദിവാകരനെ മര്‍ദിക്കുകയായിരുന്നു.
പിന്നാലെ ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.പരിക്കേറ്റ ദിവാകരനെ വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
















