കൊല്ലം: കുണ്ടറയിലെ കസ്റ്റഡി മര്‍ദന ആരോപണത്തെ തുടര്‍ന്ന് സിപിഒ ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തു. സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും മെമ്മോ നല്‍കും.
മരിച്ച സിയാദിന്റെ മകള്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. സിയാദിനെ കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചിട്ടില്ല എന്നാണ് പൊലീസ് വിശദീകരണം.
പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം സിയാദിനെ മറ്റാരോ മര്‍ദിച്ചു എന്നാണ് അറിഞ്ഞതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച പറഞ്ഞിരുന്നു.അതേസമയം, സിയാദിന്റെ മരണം ഹെപ്പറ്റൈറ്റിസ് മൂലമാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംഭവത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.
















