Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജര്‍മ്മനിയില്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയ ജോര്‍ജ്ജ് സോറോസ് സംഘത്തിലെ ആളുകള്‍ ഇവരാണ്; ലക്ഷ്യം മോദിയെ അട്ടിമറിക്കല്‍?

ഇക്കുറി ജര്‍മ്മനി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസ് സംഘത്തിലെ ഒരാളെയല്ല, നിരവധി പേരെയാണ് കണ്ടത്. ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപനം നടത്തിയ ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ലോകത്തെമ്പാടും നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വ്യക്തിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 10:30 pm IST
inIndia, World
രാഹുല്‍ ഗാന്ധി കോര്‍ണിയ വോളിനൊപ്പം (ഇടത്ത്) ഡാനിയേല ഷ്വാര്‍സര്‍ , ഡോ. മനീഷ റ്യൂട്ടര്‍, ഡോ. തോഴ്സറ്റണ്‍ ബെന്നര്‍ എന്നിവര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഗാന്ധി കോര്‍ണിയ വോളിനൊപ്പം (ഇടത്ത്) ഡാനിയേല ഷ്വാര്‍സര്‍ , ഡോ. മനീഷ റ്യൂട്ടര്‍, ഡോ. തോഴ്സറ്റണ്‍ ബെന്നര്‍ എന്നിവര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: ഇക്കുറി ജര്‍മ്മനി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസ് സംഘത്തിലെ ഒരാളെയല്ല, നിരവധി പേരെയാണ് കണ്ടത്. ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപനം നടത്തിയ ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ലോകത്തെമ്പാടും നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വ്യക്തിയാണ്. ജോര്‍ജ്ജ് സോറോസിന് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന സമാന്തര അധികാരശൃംഖലയുമായി അടുത്ത ബന്ധമുണ്ട്. വിവിധ മൂന്നാം ലോക രാജ്യങ്ങളിലെ ഭരണം അട്ടിമറിച്ച് തങ്ങള്‍ പറയുന്നത് അനുസരിക്കുന്ന പാവ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റുന്ന ശക്തിയാണ് ഡീപ് സ്റ്റേറ്റ്. ഇന്ത്യയില്‍ മോദിയെ അട്ടിമറിച്ച് പകരം രാഹുല്‍ഗാന്ധിയെ ഭരണം ഏല്‍പിക്കുക എന്നതാണ് ഡീപ് സ്റ്റേറ്റിന്റെ പ്രഖ്യാപിത നയം.

പാര്‍ലമെന്‍റില്‍ നിര്‍ണ്ണായക ബില്‍ പാസാക്കുന്ന നാളുകളിലാണ് രാഹുല്‍ ഗാന്ധി ജര്‍മ്മനി സന്ദര്‍ശിച്ച് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒഎസ് എഫ്) എന്ന ജോര്‍ജ്ജ് സോറോസിന്റെ സംഘടനയുമായി ബന്ധമുള്ള, ഇന്ത്യയെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന സംഘടനാപ്രതിനിധികളെ ജര്‍മ്മനിയില്‍ കണ്ടത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജര്‍മ്മനിയില്‍ പോയ പ്രതിപക്ഷനേതാവ് ഇന്ത്യയ്‌ക്ക് വേണ്ടി ഞാന്‍ ഇത് ചെയ്യും എന്ന പ്രഖ്യാപനം നടത്തുന്നതിന് പകരം ജര്‍മ്മനിയിലെ മണ്ണ് ഇന്ത്യയെ വിമര്‍ശിക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. ഇന്ത്യയിലെ ഉല്‍പാദനം മെല്ലെയാണ് മുന്നോട്ട് പോകുന്നത്, ഇന്ത്യയില്‍ ആഭ്യന്തരകലാപം നടക്കും, ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മോദി സര്‍ക്കാരും ചേര്‍ന്ന് വോട്ടുകള്‍ മോഷ്ടിക്കുന്നു തുടങ്ങി ഇന്ത്യയ്‌ക്കും ഇവിടുത്തെ മോദി സര്‍ക്കാരിനുമെതിരെ രാഹുല്‍ ഗാന്ധി രാജ്യദ്രോഹപരമായ പ്രസ്താവനകള്‍ നടത്തിയത് ജോര്‍ജ്ജ് സോറോസ് സംഘടനകളുടെ തീരുമാനപ്രകാരമാണ്.

കൊര്‍ണേലിയ വോള്‍

ഇന്ത്യയില്‍ അടുത്ത കലാപമോ, കുഴപ്പങ്ങളോ സൃഷ്ടിക്കാനുള്ള ടൂള്‍കിറ്റ് തേടിയാണ് രാഹുല്‍ ഗാന്ധി ജര്‍മ്മനിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധി കൂടിക്കാഴ്‍ച നടത്തിയ ജോര്‍ജ്ജ് സോറോസ് അനുയായികളില്‍ ഒരാള്‍ കൊര്‍ണേലിയ വോള്‍ ആണ്.

ഇവര്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തായി.സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ (CEU) ബോര്‍ഡ് ഓഫ് ട്രസ്റ്റിയായ കൊര്‍ണേലിയ വോളും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ജോര്‍ജ്ജ് സോറോസും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ജോര്‍ജ്ജ് സോറോസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്ന കൊര്‍ണേലിയ വോളും രാഹുല്‍ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവരഹസ്യമായിരുന്നെങ്കിലും ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഡാനിയേല ഷ്വാര്‍സര്‍
ബെര്‍ടല്‍സ്മാന്‍ സ്റ്റിഫ്റ്റുംഗ് എന്ന ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ള സംഘടനയുടെ ഡയറക്ടറായ ഡാനിയേല ഷ്വാര്‍സറുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി.

2021 മുതല്‍ 2023 വരെ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ യൂറോപ്പിലെയും യൂറേഷ്യയിലെയും പ്രസിഡന്‍റായിരുന്നു. ജര്‍മ്മന്‍ കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സിന്റെ ‍ഡയറക്ടറായിരുന്നു. ഇക്കാലയളവില്‍ ഈ സംഘടനയ്‌ക്ക് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനില്‍ നിന്നും രണ്ടരലക്ഷം യൂറോ ധനസഹായം ലഭിച്ചിരുന്നു. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയകള്‍ അട്ടിമറിക്കുന്നു എന്ന ആരോപണത്തിന്റെ പേരില്‍ ഇന്ത്യയില്‍ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനെ നിരോധിച്ചിരുന്നു.

ഡോ. തോഴ്സറ്റണ്‍ ബെന്നര്‍
രാഹുല്‍ ഗാന്ധി ജര്‍മ്മനിയില്‍ കൂടിക്കാഴ്ച നടത്തിയ മറ്റൊരാള്‍ ബെര്‍ലിനിലെ ഗ്ലോബല്‍ പബ്ലിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ജിപിപിഐ) ഡയറക്ടറാണ് ഡോ. തോഴ്സറ്റണ്‍ ബെന്നറുമായാണ്.

2014 മുതല്‍ 2021 വരെ ജിപിപിഐയ്‌ക്ക് ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ധനസഹായം ലഭിച്ചിരുന്നു. ഈ ജിപിപിഐ എന്ന സംഘടന ഇന്ത്യയെക്കുറിച്ച് നിരവധി വിവാദ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഒരെണ്ണം കശ്മീരിനെക്കുറിച്ചാണ്. കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ പരാജയമാണെന്നായിരുന്നു ഈ സംഘടന 2025ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുപോലെ 2019ല്‍ ഇവര്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2019ല്‍ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരെ കൊന്ന ചാവേര്‍ ആക്രമണത്തിന് പ്രതികാരമെന്നോണം മോദി സര്‍ക്കാര്‍ നടത്തിയ പ്രത്യാക്രമണം തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ളതാണെന്നായിരുന്നു ജിപിപിഐ കുറ്റപ്പെടുത്തിയത്. ജര്‍മ്മന്‍ മാര്‍ഷല്‍ ഫണ്ട് (ജിഎംഎഫ്) എന്ന സംഘടനയില്‍ അംഗം കൂടിയാണ് ബെന്നര്‍. ജിഎംഎഫിന്റെ ഉപദേശകസമിതിയില്‍ റഷ്യയിലെ മുന്‍ യുഎസ് അംബാസഡര്‍ ആയ മൈക്കേല്‍ മക്ഫോളും ഉണ്ട്. മൈക്കേള്‍ മക്ഫോള്‍ മെയ് 2023ല്‍ സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധിയുടെ ഒരു പരിപാടി സംഘടിപ്പിച്ച വ്യക്തികൂടിയാണ്.

ഡോ. മനീഷ് റ്യൂട്ടര്‍
ഇസിഎഫ്ആര്‍ എന്ന കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ റിലേഷന്‍സില്‍ സീനിയര്‍ പോളിസി ഫെലോ ആയ ഡോ. മനീഷ് റ്യൂട്ടറെയും രാഹുല്‍ ഗാന്ധി കണ്ടു.

ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍, യൂറോപ്യന്‍ ക്ലൈമറ്റ് ഫൗണ്ടേഷന്‍(ഇസിഎഫ്), ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ഫൗണ്ടേഷന്‍ (സിഐഎഫ്എഫ്) എന്നീ സംഘടനകളുടെ ധനസഹായം പറ്റുന്ന സംഘടനയാണ് ഇസിഎഫ് ആര്‍. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍, ഇസിഎഫ്സ സിഐഎഫ്എഫ് എന്നീ സംഘടനകളെ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. ഇന്ത്യയുടെ ജനാധിപത്യസ്ഥാപനങ്ങളേയും സുരക്ഷാസ്ഥാപനങ്ങളേയും വിമര്‍ശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്ന സംഘടനയാണ് ഡോ.മനീഷ് റ്യൂട്ടറുടെ ഇസിഎഫ് ആര്‍.

രാഹുല്‍ ഗാന്ധിയുടെ ജര്‍മ്മനിയിലെ പരിപാടി ആസൂത്രണം ചെയ്തത് താന്യ സാഞ്ചെസ് ടോളിഡൊ ആണ്. യൂറോപ്യന്‍ യൂണിയന്‍ പ്രോഗ്രസീവ് അലയന്‍സില്‍ ജോലി ചെയ്യുകയാണ് ഇവര്‍. കോണ്‍ഗ്രസിലും സമാജ് വാദി പാര്‍ട്ടിയിലും ഇവര്‍ക്ക് അംഗത്വമുണ്ട്.

ജര്‍മ്മനിയില്‍ പോയ ഒരാള്‍ക്ക് ഇന്ത്യയ്‌ക്ക് വേണ്ടി ഞാന്‍ ഇത് ചെയ്യുന്നു എന്ന് പറയുന്നതിന് പകരം ജര്‍മ്മനിയിലെ മണ്ണ് ഉപയോഗിച്ച് ഇന്ത്യയെ വിമര്‍ശിക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്.

 

 

 

 

 

Tags: Dr. Daniela SchwarzerDr. Thorston BennerDr.Manisha ReuterRahul GandhiGeorge SorosOpen Society FoundationDeep stateOSFGerman visit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.