Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇന്ന് അടല്‍ജി ജന്മദിനം: കുട്ടികള്‍ക്കായി വാതിലുകള്‍ തുറന്ന നേതാവ്

അഡ്വ. ശ്യാംജിത്ത് കെ. ബൈജുbyഅഡ്വ. ശ്യാംജിത്ത് കെ. ബൈജു
Dec 25, 2025, 05:44 am IST
inArticle

‘കുട്ടികള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്’ എല്ലാ വര്‍ഷവും ശിശുദിനത്തില്‍ ആവര്‍ത്തിക്കുന്ന വാക്കുകളാണിവ. എന്നാല്‍ ഒരു രാജ്യത്തിന്റെ ഭാവി വെറും പ്രതീക്ഷകളാല്‍ മാത്രമല്ല നിര്‍മിക്കപ്പെടുന്നത്. പുസ്തകങ്ങളുടെ ഗന്ധവും, കരിപ്പലകയുടെ പൊടിയും, ഇരിക്കാന്‍ ഒരു പൈമരപ്പീഠത്തിന്റെ മൃദുതാപവുമാണ് ആ ഭാവിയുടെ നിര്‍മാണ വസ്തുക്കള്‍. ഓരോ കുഞ്ഞിനും പഠിക്കാനും, വളരാനും, സ്വപ്‌നം കാണാനും അവകാശമുള്ള ഒരു അവസരം ലഭിക്കണം. അത് കരുണയല്ല, അവരുടെ ജന്മാവകാശമാണ്.

ഈ സത്യം ഏറ്റവും ആഴത്തില്‍ മനസിലാക്കിയ നേതാവായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി. കവി, പ്രാസംഗികന്‍, രാഷ്‌ട്രനേതാവ് എന്നീ നിലകളില്‍ തിളങ്ങി നിന്നപ്പോഴും, ഭാരതത്തിലെ കുഞ്ഞുങ്ങള്‍ക്കായി അദ്ദേഹം ഹൃദയത്തില്‍ എന്നും ഒരു പ്രത്യേക ഇടം നിലനിര്‍ത്തിയിരുന്നു. കുട്ടികള്‍ അദ്ദേഹത്തിനു ജനസംഖ്യാ കണക്കിലെ അക്കങ്ങള്‍ മാത്രമായിരുന്നില്ല. രാജ്യത്തിന്റെ ജീവവായുവും, പുതുവൈഭവത്തിന്റെ പ്രതീക്ഷയുമായിരുന്നു.

അദ്ദേഹത്തിന്റെ വിശ്വാസം ലളിതവും ശക്തവുമായിരുന്നു: ‘ഭാരതത്തെ ശക്തമാക്കണമെങ്കില്‍, കുഞ്ഞുങ്ങളെ വിദ്യാഭ്യാസത്തിലൂടെ ശക്തരാക്കണം.’ അടല്‍ജിയുടെ കാലത്തിനു മുന്‍പ്, ഗ്രാമങ്ങളിലോ സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളിലോപെട്ട നിരവധി കുട്ടികള്‍ക്കു ‘സ്‌കൂള്‍’ എന്നത് കയ്യെത്താ സ്വപ്‌നം മാത്രമായിരുന്നു. ദൂരം, ദാരിദ്ര്യം, കുടുംബ ബാധ്യതകള്‍ ഇവയൊക്കെ പഠനത്തിന്റെ വാതിലുകള്‍ അടച്ചിടുകയായിരുന്നു.

ഇന്നത്തെ ഭാരതത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച നടപടിയാണ് അടല്‍ജിയുടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘സര്‍വ ശിക്ഷാ അഭിയാന്‍.’ ഇത് ഒരു പദ്ധതി മാത്രമല്ല; രാജ്യത്തെ ഓരോ കുട്ടിയോടും ഭാരതം എടുത്ത ദൃഢപ്രതിജ്ഞയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും പുതിയ സ്‌കൂളുകള്‍ ഉയര്‍ന്നു. ആയിരക്കണക്കിന് അധ്യാപകരെ നിയമിച്ചു. പരിശീലനം നല്‍കി. തലമുറകളായി അക്ഷരത്തെക്കുറിച്ച് അറിവില്ലാതിരുന്ന കുടുംബങ്ങളില്‍പ്പോലും, ആദ്യമായി സ്വന്തം പേരെഴുതിയ ചെറിയ കൈകളുടെ അഭിമാനം ഈ ദൗത്യത്തിന്റെ യഥാര്‍ത്ഥ വിജയചിഹ്നമായി.

പക്ഷേ, ഒരു കുട്ടിയുടെ വയറു വിശന്നിരിക്കുമ്പോള്‍ അക്ഷരങ്ങള്‍ മനസില്‍ ഇടംപിടിക്കില്ലെന്ന്് അടല്‍ജി മനസിലാക്കി. അതിനാലാണ് ഉച്ചഭക്ഷണ പദ്ധതി അദ്ദേഹം ആധികാരികമായി ശക്തിപ്പെടുത്തിയത്. ‘സ്‌കൂളില്‍ വരൂ, ചൂടുള്ള ഭക്ഷണം നിങ്ങളെ കാത്തിരിക്കുന്നു’ എന്ന ഹൃദയത്തില്‍ നിന്നുള്ള ക്ഷണം ആയിരങ്ങള്‍ക്കു വിദ്യാഭ്യാസത്തിനും പോഷണത്തിനും
പുതിയ വാതിലുകള്‍ തുറന്നു. ഇന്ന് ഭാരതത്തില്‍ വീടുകളില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍ പ്രാഥമിക സ്‌കൂള്‍ കാണുന്നുണ്ടെങ്കില്‍, അത് ഒരു നേതാവിന്റെ ദീര്‍ഘദര്‍ശനവും, കുട്ടികളുടെ ഭാവിക്കു നല്‍കിയ മഹത്തായ ഉത്തരവാദിത്തബോധവും ചേര്‍ന്നതാണ്.

എല്ലാ ശിശുദിനത്തിലും, കുട്ടികളുടെ ആനന്ദവും സ്വപ്‌നങ്ങളുടെ അതിരില്ലാത്ത ശക്തിയും നാം ആഘോഷിക്കുമ്പോള്‍, അവരുടെ വിജയപാതകള്‍ക്ക് ശബ്ദശൂന്യമായി കല്ലുവെച്ച ഒരു മഹാനേതാവിനെ നാം സ്മരിക്കേണ്ട സമയമാണിത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്വപ്‌നം ഒരോ കുഞ്ഞിനും തന്റെ വീട്ടുമുറ്റത്ത് നിന്ന് വിദ്യാലയത്തിന്റെ കവാടത്തിലേക്കുള്ള പാത സുരക്ഷിതവും സാധ്യതകളും നിറഞ്ഞതാക്കുക എന്നതായിരുന്നു. കുട്ടികള്‍ക്കായി രാജ്യത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനവും അതുതന്നെ. ഈ ജന്മദിനത്തില്‍ ആ നേതാവിന്, അടല്‍ജിക്ക് ശതകോടി പ്രണാമം.

 

Tags: bjppoetAtal Bihari Vajpayeeoratorstatesman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.