Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കപ്പെടുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 22, 2025, 08:36 am IST
inEditorial

ശബരിമല സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച എസ്ഐടിയുടെ അന്വേഷണം ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടുപോകുന്തോറും കേസിലെ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. അന്വേഷണത്തില്‍ മനഃപൂര്‍വ്വം അലംഭാവം കാണിച്ച് പ്രതികളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണോ അണിയറയില്‍ അരങ്ങേറുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതിയില്‍ സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകള്‍ എസ്ഐടി ശേഖരിക്കാത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ഇതിന് കൃത്യമായ ഉത്തരം നല്‍കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിരുന്നില്ല. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി സ്വര്‍ണ്ണം പൂശിയതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുക്കാന്‍ കഴിയാതിരുന്നാല്‍ കട്ടിളപ്പാളി ചെമ്പായിരുന്നെന്ന കേസിലെ മുഖ്യപ്രതി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ വാദം അംഗീകരിക്കേണ്ടിവരും. ഇതോടെ രക്ഷപ്പെടാനുള്ള വഴി തെളിയുകയും ചെയ്യും.

ശബരിമലയിലെ സ്വര്‍ണ്ണം മോഷണം പോയ കാലത്ത് അധികാരത്തിലിരുന്ന ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കര്‍ദാസിനെയും വിജയകുമാറിനെയും ഇതുവരെ അറസ്റ്റ് ചെയ്യാത്തത് അന്വേഷണം അട്ടിമറിക്കപ്പെടുന്നതിന്റെ തെളിവാണ്. കോടതി ഇക്കാര്യത്തില്‍ എസ്ഐടിയെ വിമര്‍ശിക്കുകയും ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛനായതുകൊണ്ടാണോ ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിക്കുകയുണ്ടായി. കേസില്‍ പ്രതികളായി ജയിലില്‍ കിടക്കുന്ന എന്‍. വാസുവും എ.പത്മകുമാറും സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാണെന്നിരിക്കെ, കോണ്‍ഗ്രസുകാരായ ശങ്കര്‍ദാസിനെയും വിജയകുമാറിനെയും അറസ്റ്റ് ചെയ്യാത്തത് ജനങ്ങളില്‍ പല സംശയങ്ങളും ഉയര്‍ത്തിയിരിക്കുകയാണ്. ഇവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലാത്തതാണ് കാരണമെന്ന് കരുതാനാവില്ല. ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ വളരെ വിദഗ്ധമായാണ് കളിക്കുന്നത്. വിജയകുമാറിനെയും ശങ്കര്‍ദാസിനെയും അറസ്റ്റ് ചെയ്യാതിരിക്കുന്നത് അവര്‍ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രതികളെ രക്ഷിക്കുന്നതിനായി സര്‍ക്കാരുമായി ഒത്തു കളിക്കാന്‍ പ്രതിപക്ഷത്തെ നിര്‍ബന്ധിക്കുക എന്നതാണ് ഇതിലെ തന്ത്രം.

കോടതിയുടെ മേല്‍നോട്ടത്തിലാണ് എസ്ഐടിയുടെ അന്വേഷണമെങ്കിലും സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഇവര്‍ക്കുമേല്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ തുടക്കം മുതല്‍ തന്നെ പറയുന്നതാണ്. സര്‍ക്കാരുമായി ഒത്തുകളിച്ച് അന്വേഷണം ശരിയായി നടത്താതിരിക്കുകയോ, തെളിവുകള്‍ ശേഖരിക്കാതിരിക്കുകയോ ചെയ്താല്‍ കോടതിക്ക് പരിമിതികളുണ്ട്. അന്വേഷണം പരമാവധി വൈകിപ്പിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാവകാശം അനുവദിക്കാനും എസ്ഐടിക്ക് കഴിഞ്ഞേക്കാം. എസ് ഐടിയില്‍ പിണറായിയുടെ പോലീസാണ്. അവര്‍ കോടതിക്ക് വഴങ്ങുന്നവരല്ല. കോടതിയെ നിസ്സഹായമാക്കാനും ജനങ്ങളെ കബളിപ്പിക്കാനും എന്തൊക്കെ ചെയ്യണമെന്ന് എസ്ഐടിക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് വിദഗ്ധമായ നിര്‍ദേശം ലഭിക്കുന്നുണ്ടാവും. സര്‍ക്കാരിന്റെ താല്പര്യത്തിന് നിന്നുകൊടുത്താല്‍ അതനുസരിച്ചുള്ള നേട്ടങ്ങള്‍ തങ്ങള്‍ക്കുണ്ടാവുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും അറിയാം. ഇങ്ങനെ നേട്ടമുണ്ടാക്കിയ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടല്ലോ.

സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളെ ശിക്ഷിക്കാന്‍ പിണറായി സര്‍ക്കാരിന് താല്പര്യമില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് കേസിലെ കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നതിനെ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും എതിര്‍ക്കുന്നത്. ഈ എതിര്‍പ്പിനെ മറികടന്ന് കേസന്വേഷിക്കാന്‍ ഇ ഡിക്ക് കോടതി അനുമതി നല്‍കിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ അടിയന്തരമായി ഇ ഡിക്ക് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാര്യത്തിലും എസ്ഐടി മെല്ലെപ്പോക്ക് നയം സ്വീകരിച്ചേക്കും. ഇ ഡിക്ക് അനുകൂലമായ വിധിയെ മറികടക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രാജ്യാന്തര ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇത് അന്വേഷിക്കാന്‍ ഇ ഡിക്കു മാത്രമേ കഴിയുകയുള്ളൂ. ഈ അന്വേഷണത്തിലൂടെ കുറ്റക്കാരെ മുഴുവന്‍ പിടികൂടുകയും ചെയ്യാം. എസ്ഐടിയുടെ പോക്കില്‍ സംശയം പ്രകടിപ്പിച്ചിട്ടുള്ള സ്ഥിതിക്ക് സ്വതന്ത്രമായ അന്വേഷണത്തിന് ഇ ഡിയെ സഹായിക്കുന്ന നടപടികള്‍ കോടതിയുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.

Tags: #SabarimalaGoldTheftശബരിമല സ്വര്‍ണ്ണക്കൊള്ളN Vasu former Devaswom Commissioner
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

Kerala

‘ തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാൻ, കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ത്ത വീണ ജോർജ് രാജി വയ്‌ക്കണം’: രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ 

പുതിയ വാര്‍ത്തകള്‍

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.