Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Apr 25, 2026, 11:07 am IST
inKerala

പത്തനംതിട്ട: ശബരിമലയില്‍ നടന്ന സ്വര്‍ണത്തട്ടിപ്പിനെപ്പറ്റി എസ്‌ഐടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത് പ്രത്യേക അന്വേഷണ തട്ടിപ്പെന്ന ആരോപണം ശക്തം. അന്വേഷണം ആരംഭിച്ച് ഏഴ് മാസം കഴിയുമ്പോഴും കുറ്റപത്രം തയാറാക്കാന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ചില ജീവനക്കാര്‍ക്കും എതിരെ മാത്രമാണ് അല്‍പമെങ്കിലും തെളിവുകള്‍ ഉള്ളത്. തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇത് സംബന്ധിച്ച് സൂചന പോലും നല്കാനായിട്ടില്ല.

ഇതിനിടെ വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴും എസ്‌ഐടി സംഘം സന്നിധാനത്ത് പരിശോധന നടത്തിയതായി അറിയുന്നു.

കുംഭമാസ പൂജകള്‍ക്ക് നട തുറന്ന ഫെബ്രുവരി 12, 13 തീയതികളില്‍ ദ്വാരപാലക ശില്‍പ്പത്തെ വികൃതമാക്കി കൂടുതല്‍ അളവില്‍ മുറിച്ചെടുത്ത പാളികള്‍ ജംഷഡ്പൂരിലുള്ള നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലാണിപ്പോള്‍. 1998ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ കവര്‍ന്നതായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. പാളികളില്‍ പൂശിയിരുന്ന സ്വര്‍ണത്തിന്റെ അളവിലും കൃത്യത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ നടത്തിയ പരിശോധന പാളിയതിനാലാണ് ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്മെന്റ് വിഭാഗത്തിന്റെ സഹായത്തോടെ എസ്ഐടി സന്നിധാനത്തെ ശ്രീകോവിലില്‍ നിന്ന് കൂടുതല്‍ അളവില്‍ സ്വര്‍ണം ശേഖരിച്ചത്. ദ്വാരപാലക പാളികളില്‍ അംഗ ഛേദം വരുത്തി സാമ്പിള്‍ ശേഖരിച്ചതിനെതിരെ അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പ് കഴിയും വരെ അന്വേഷണം ദീര്‍ഘിപ്പിക്കാനാണ് പാളികളുടെ സാമ്പിളുകള്‍ ജംഷഡ്പൂരിലേക്ക് അയച്ചതെന്ന ആരോപണം ശക്തമാണ്. ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സ് പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചുവെന്നും ബാക്കി വന്ന സ്വര്‍ണം ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ വാങ്ങിയെന്നും അര്‍ത്ഥശങ്കയില്ലാതെ കണ്ടെത്തിയ എസ്‌ഐടി പിന്നെങ്ങനെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ വിറ്റതായി സംശയിക്കുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സ്വര്‍ണം വേര്‍പെടുത്തിയ ശേഷം പാളികള്‍ വില്‍ക്കാന്‍ കഴിയില്ല. ചെമ്പുപാളികള്‍ക്ക് മാത്രമായി മൂല്യം ഇല്ലാത്തതാണ് കാരണം. ഇനി സ്വര്‍ണം അടക്കം പാളികള്‍ വിറ്റിട്ടുണ്ടെങ്കില്‍ ഇതുവരെ ഉള്ള അന്വേഷണം പിഴച്ചു എന്ന കാര്യം എസ്‌ഐടിക്ക് സമ്മതിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ കുറ്റപത്രം ഇനിയും വൈകുമെന്ന കാര്യം ഉറപ്പാണ്.

Tags: Sannidhanam#SabarimalaGoldTheftSpecial investigation fraudr inspection at Sannidhanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

Kerala

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

Kerala

‘ തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാൻ, കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ത്ത വീണ ജോർജ് രാജി വയ്‌ക്കണം’: രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ 

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.