Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വികസിത ഭാരത് – ജി റാം ജി ബില്‍ 2025: തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണത്തിന്റെ നേട്ടങ്ങളും സവിശേഷതകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 09:19 am IST
in Article

(ചോദ്യങ്ങളും മറുപടികളുമായി തയാറാക്കിയത്)

1. എന്താണ് വികസിത ഭാരത് – ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) – (വികസിത ഭാരത് – ജി റാം ജി ബില്‍ 2025) ബില്‍ ?

ഇരുപത് വര്‍ഷം പഴക്കമുള്ള എംജിഎന്‍ആര്‍ഇജിഎയുടെ പ്രധാന നവീകരണമാണ്. ഇത്, വികസിത ഭാരതം 2047-മായി യോജിപ്പിച്ച്, നിയമപരമായ ആധുനിക ചട്ടക്കൂട് സ്ഥാപിക്കുന്നു. അവിദഗ്ധ തൊഴില്‍ ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ഓരോ ഗ്രാമീണ കുടുംബത്തിലെയും മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇത് 125 ദിവസത്തെ, വേതനത്തോടെയുള്ള തൊഴില്‍ ഉറപ്പുനല്‍കുന്നു.

2. പുതിയ ബില്‍ എംജിഎന്‍ആര്‍ഇജിഎയില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?

പുതിയ ബില്‍ തൊഴില്‍, സുതാര്യത, ആസൂത്രണം, ഉത്തരവാദിത്വം എന്നിവ വര്‍ദ്ധിപ്പിച്ച്, ഘടനാപരമായ ന്യൂനതകള്‍ പരിഹരിക്കുന്നു. ഉയര്‍ന്ന നിരക്കില്‍ തൊഴിലുറപ്പ്: നൂറില്‍ നിന്നും 125 ദിവസമായി തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന വരുമാന സുരക്ഷ നല്‍കുന്നു. ശക്തമായ ദേശീയ നയമില്ലാതെ എംജിഎന്‍ആര്‍ഇജിഎ പ്രവൃത്തികള്‍ പല വിഭാഗങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു. ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങള്‍, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ നിര്‍മ്മാണം, കാലാവസ്ഥാ പൊരുത്തപ്പെടുത്തല്‍ എന്നിങ്ങനെ നാല് പ്രധാനതരം പ്രവൃത്തികളിലാണ് പുതിയ ബില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിഎം ഗതി-ശക്തി പോലുള്ള ദേശീയ സംവിധാനങ്ങളുമായി സംയോജിപ്പിച്ച്, പഞ്ചായത്തുകള്‍ സ്വയം തയാറാക്കുന്ന ‘വികസിത ഗ്രാമപഞ്ചായത്ത് പദ്ധതികള്‍’ പുതിയ ബില്‍ നിര്‍ബന്ധമാക്കുന്നു.

3. കര്‍ഷകര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും ?

തൊഴില്‍ലഭ്യതയിലൂടെയും മികച്ച കാര്‍ഷിക അടിസ്ഥാനസൗകര്യങ്ങളിലൂടെയും കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും. വിതയ്‌ക്കല്‍/വിളവെടുപ്പ് സമയത്ത് 60 ദിവസം വരെയുള്ള കാലയളവുകളില്‍ സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതിപ്രകാരമുള്ള ജോലി നിര്‍ത്തുന്നതായി അറിയിക്കാം. ഇത് നിര്‍ണായക കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളിക്ഷാമം തടയുകയും ഉറപ്പുള്ള വേതന തൊഴിലിടങ്ങളിലേക്ക് തൊഴിലാളികളെ വഴിതിരിച്ചുവിടുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

4. തൊഴിലാളികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടും ?

കൂടുതല്‍ ഉറപ്പായ തൊഴില്‍ ദിനങ്ങള്‍, മെച്ചപ്പെട്ട വേതനം, ശക്തമായ സംരക്ഷണം, സുതാര്യമായ സംവിധാനങ്ങള്‍ എന്നിവയില്‍നിന്ന് തൊഴിലാളികള്‍ക്ക് നേട്ടമുണ്ടാകും. ഉറപ്പായ 125 തൊഴില്‍ ദിനങ്ങള്‍ എന്നത് വരുമാനത്തില്‍ 25% വര്‍ദ്ധന നല്‍കുന്നു. വികസിത ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ തൊഴില്‍ ലഭ്യത മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ജോലി ഉറപ്പാക്കുന്നു. ബയോമെട്രിക്, ആധാര്‍ അധിഷ്ഠിത സ്ഥിരീകരണത്തോടെ വേതനം അക്കൗണ്ടിലേക്ക് എത്തി എന്ന് ഉറപ്പാക്കുന്നു. വേതന ചോര്‍ച്ച ഇല്ലാതാക്കുന്നു. ജോലി നല്‍കിയില്ലെങ്കില്‍, സംസ്ഥാനങ്ങള്‍ തൊഴിലില്ലായ്‌മ വേതനം നല്‍കണം.

5. എംജിഎന്‍ആര്‍ഇജിഎ മാറ്റേണ്ടതിന്റെ ആവശ്യകത എന്ത് ?

എംജിഎന്‍ആര്‍ഇജിഎ 2005ല്‍ രൂപീകരിച്ചതാണ്. ഗ്രാമീണ ഭാരതം ഏറെ മാറിക്കഴിഞ്ഞു. ഉപഭോഗം, വരുമാനം, സാമ്പത്തിക ലഭ്യത എന്നിവ ഉയര്‍ന്നതോടെ ദാരിദ്ര്യ നിരക്ക് 2011-12 ലെ 25.7 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 4.86 ശതമാനമായി കുറഞ്ഞു. മികച്ച കണക്റ്റിവിറ്റി, ആഴത്തിലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍, കൂടുതല്‍ വൈവിധ്യമാര്‍ന്ന ഗ്രാമീണ ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയാല്‍, പഴയ ചട്ടക്കൂട് ഇന്നത്തെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നില്ല. ഈ ഘടനാപരമായ മാറ്റം കണക്കിലെടുക്കുമ്പോള്‍, എംജിഎന്‍ആര്‍ഇജിഎ യുടെ ഓപ്പണ്‍-എന്‍ഡ് മാതൃക കാലഹരണപ്പെട്ടു. വികസിത ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ ഉറപ്പുനല്‍കുന്ന തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിച്ച് ഇന്നത്തെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്‌ക്ക് അനുയോജ്യമായ തൊഴില്‍ ഘടന സൃഷ്ടിച്ച് സംവിധാനത്തെ ആധുനികമാക്കുന്നു.

6. മാനദണ്ഡപരമായ ധനസഹായം 125 ദിവസത്തെ തൊഴില്‍ ഉറപ്പിനെ ദുര്‍ബലപ്പെടുത്തുന്നുമോ ?

ഇല്ല, തൊഴില്‍ ദിവസങ്ങള്‍ 125 ആയി വര്‍ദ്ധിപ്പിച്ച് ഉറപ്പ് ശക്തിപ്പെടുത്തുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച ഫണ്ടും ആവശ്യകതയും കൃത്യമായി ഒത്തുപോയത് ഇതിന്റെ വിജയമാണ്. സംസ്ഥാനങ്ങളും കേന്ദ്രവും ഉത്തരവാദിത്വം പങ്കിടുന്നു. ദുരന്തസമയങ്ങളില്‍ പ്രത്യേക ഇളവുകള്‍ അനുവദിക്കുന്നു. ജോലി നല്‍കിയില്ലെങ്കില്‍, തൊഴിലില്ലായ്‌മ വേതനം നിര്‍ബന്ധമാണ്. അങ്ങനെ ഉറപ്പായ തൊഴില്‍ അവകാശം നിയമപരമായി സംരക്ഷിക്കപ്പെടുന്നു.

7. നേട്ടങ്ങളുണ്ടായിട്ടും പദ്ധതി മെച്ചപ്പെടുത്തുന്നതെന്തിന്?
2025-26 സാമ്പത്തിക വര്‍ഷത്തില്‍ സ്ത്രീപങ്കാളിത്തം: 48% ല്‍ നിന്ന് 56.74% ആയി വര്‍ദ്ധിച്ചു. ആധാറുമായി ബന്ധപ്പെടുത്തിയ സജീവ തൊഴിലാളികളുടെ എണ്ണം 76 ലക്ഷത്തില്‍ നിന്ന് 12.11 കോടി ആയി. എപിബിഎസ് (ആധാര്‍ പെയ്‌മെന്റ്‌സിസ്റ്റം) തൊഴിലാളികള്‍ പൂജ്യത്തില്‍ നിന്ന് 11.93 കോടിയായി. ഇ-പേയ്‌മെന്റുകള്‍ 37%ത്തില്‍ നിന്ന് 99.99% ആയി ഉയര്‍ന്നു. വ്യക്തിഗത ആസ്തികള്‍: 17.6% ത്തില്‍ നിന്ന് 62.96% ആയി. ഇവയൊക്കെ ഉണ്ടായിട്ടും, ദുരുപയോഗം തുടര്‍ന്നു, ഡിജിറ്റല്‍ ഹാജര്‍ സംവിധാനം മറികടക്കപ്പെട്ടു. സൃഷ്ടിച്ച ആസ്തികളും ചെലവുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായി. ഈ പ്രശ്നങ്ങളുടെ വ്യാപ്തിയും സ്ഥിരതയും എംജിഎന്‍ആര്‍ഇജിഎയുടെ ഘടന പരിഷ്‌കരിച്ച് പുതിയ ബില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയായി.

8. എംജിഎന്‍ആര്‍ഇജിഎയില്‍ മാറ്റം ആവശ്യമായി വന്ന പ്രശ്നങ്ങള്‍ എന്തൊക്കെയായിരുന്നു ?

പദ്ധതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയങ്ങള്‍ തുടര്‍ന്നു. ബംഗാളിലെ 19 ജില്ലകളിലെ അന്വേഷണങ്ങളില്‍ നിലവിലില്ലാത്ത പ്രവൃത്തികള്‍, നിയമലംഘനങ്ങള്‍, തുക ദുരുപയോഗം എന്നിവ കണ്ടെത്തി. തുടര്‍ന്ന് ധനസഹായം മരവിപ്പിക്കുന്നതിലേക്ക് നയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 23 സംസ്ഥാനങ്ങളിലായി നടത്തിയ നിരീക്ഷണത്തില്‍, ചെലവിനൊത്ത പ്രവൃത്തികള്‍ കണ്ടെത്താത്തത്, തൊഴിലാളികള്‍ ആവശ്യമുള്ളിടത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചത്, എന്‍എംഎംഎസ് ഹാജര്‍ സംവിധാനത്തിന്റെ വ്യാപകമായ മറികടക്കല്‍ എന്നിവ കണ്ടെത്തി. 2024-25ല്‍, സംസ്ഥാനങ്ങളിലുടനീളം ദുരുപയോഗം ആകെ 193.67 കോടിയായിരുന്നു. കൊവിഡിനുശേഷമുള്ള കാലയളവില്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയത് 7.61% കുടുംബങ്ങള്‍ മാത്രമാണ്. ആഴത്തിലുള്ള ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ചട്ടക്കൂട് ആവശ്യമാണ്.

9. പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുതാര്യതയും സാമൂഹ്യസംരക്ഷണ നടപടികളും എന്തൊക്കെയാണ്?

എഐ അധിഷ്ഠിത തട്ടിപ്പ് കണ്ടെത്തല്‍ സംവിധാനം, മേല്‍നോട്ടത്തിനായി കേന്ദ്ര – സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റികള്‍, ഗ്രാമവികസനത്തിനായുള്ള നാല് പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, നിരീക്ഷണത്തിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം. ജിപിഎസ് /മൊബൈല്‍ അധിഷ്ഠിത നിരീക്ഷണം, തത്സമയ എംഐഎസ് ഡാഷ്‌ബോര്‍ഡുകള്‍, പൊതുജനത്തിന് മുമ്പാകെ ആഴ്ചയിലൊരിക്കല്‍ വിവരങ്ങള്‍ പങ്കുവെക്കല്‍. ശക്തമായ സോഷ്യല്‍ ഓഡിറ്റുകള്‍ (ഓരോ പഞ്ചായത്തിലും വര്‍ഷത്തില്‍ രണ്ടുതവണ).

10. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയാകുമോ ?

ഇല്ല. സംസ്ഥാനങ്ങളുടെ ശേഷി കൂടി പരിഗണിച്ചാണ് ഈ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. സാധാരണ അനുപാതം: 60:40 (കേന്ദ്രം:സംസ്ഥാനം). വടക്കുകിഴക്കന്‍/ഹിമാലയന്‍ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍: 90:10. നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രം നൂറു ശതമാനം ധനസഹായം നല്‍കുന്നു. സംസ്ഥാനങ്ങള്‍ ഇതിനകം 25% സാമഗ്രി ചെലവുകള്‍ വഹിക്കുന്നു. പ്രകൃതിക്ഷോഭ സമയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് അധിക സഹായം തേടാവുന്നതാണ്.

11. 60 ദിവസത്തെ ജോലിയില്ലാത്ത കാലയളവ് നിര്‍ബന്ധമാക്കിയിരിക്കുന്നത് എന്തുകൊണ്ട്, അപ്പോള്‍ തൊഴിലാളികള്‍ക്ക് എന്ത് സംഭവിക്കും?

വിതയ്‌ക്കുമ്പോഴും വിളവെടുക്കുമ്പോഴും തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു. ഭക്ഷ്യവില ഉയര്‍ത്തുന്ന അമിതമായ വേതന പണപ്പെരുപ്പം തടയുന്നു. തൊഴിലാളികള്‍ സ്വാഭാവികമായും ഉയര്‍ന്ന സീസണല്‍ വേതനം നല്‍കുന്ന കൃഷിയിലേക്ക് മാറുന്നു. 60 അവധി ദിവസങ്ങള്‍ തുടര്‍ച്ചയായതല്ല, മറിച്ച് ഒരു വര്‍ഷത്തില്‍ വിവിധ സമയങ്ങളിലായി ക്രമീകരിച്ചിട്ടുള്ളതാണ്. ശേഷിക്കുന്ന 300 ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇപ്പോഴും ഉറപ്പായ 125 തൊഴില്‍ ദിവസങ്ങള്‍ ലഭിക്കുന്നു. അതിലൂടെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കും.

Tags: ഗ്രാമപഞ്ചായത്ത് പദ്ധതികള്‍തൊഴില്‍ ലഭ്യതDeveloped BharatG Ram Ji Bill 2025Benefits and FeaturesEmployment Guarantee Scheme Reforms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിസ്ഥാന സൗകര്യ വികസനം: ഒന്നര വര്‍ഷത്തിനിടെ കേന്ദ്രം അനുവദിച്ചത് 12.6 ലക്ഷം കോടിയുടെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ദേവകി, പി.സി. ബാബു, ആര്‍.വി. ബാബു, കെ.വി. ശിവന്‍, എം.സി. സാബു ശാന്തി, യമുനാ വത്സന്‍ സമീപം

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

ഡ്രഗ്സ് നൽകി ബോധം കെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി: പെൺകുട്ടികളെ ദുബായിലേക്കയച്ച കൊച്ചി സെക്സ് റാക്കറ്റിന്റെ വലയിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി

സർക്കാർ ആനുകൂല്യങ്ങളും ബിസിനസ്സ് പുരോഗതിയും! സമ്പൂർണ്ണ രാശിഫലം (19 മെയ് 2026) – AI ജ്യോതിഷം

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.