Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കഥ: യുദ്ധം

ടി.വി.സുഗത കുമാരിbyടി.വി.സുഗത കുമാരി
Dec 14, 2025, 12:41 pm IST
inVaradyam, Literature

നാമെല്ലാം യുദ്ധം ചെയ്യുന്നുണ്ട്- നിരന്തരമായി. അതില്‍ ഏറ്റവും പ്രധാനം സ്വന്തം മനസ്സിനോടുള്ള യുദ്ധമാണ്. വേണം വേണ്ട എന്ന വടംവലിയാകും പലപ്പോഴും. അരുത് എന്നു ചിലപ്പോള്‍, വേഗം ആകട്ടെ അമാന്തം അരുത് എന്നു മറ്റ് ചിലപ്പോള്‍.
ഞാന്‍ അറിയാതെ ഒരു ഇലപോലും അനങ്ങാന്‍ പാടില്ലെന്ന് അച്ഛന്‍. കാലം മാറി കാരണവരെ എന്നു മക്കള്‍. ഞാനും അധ്വാനിച്ച് തന്നെയാ ജീവിക്കുന്നതെന്ന് അമ്മ.

ശരിയും തെറ്റും എന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് മേലധികാരി. സീനിയോറിറ്റി മാത്രം അല്ല കാര്യം, തലയ്‌ക്കകത്ത് വല്ലതും വേണമെന്ന് കീഴ്ജീവനക്കാര്‍.
ഇന്നത്തെ പിള്ളേര്‍ക്ക് അനുസരണ തൊട്ട് തീണ്ടിയിട്ടില്ല എന്ന് അധ്യാപകര്‍. പാഠ പുസ്തകങ്ങള്‍ക്കും അപ്പുറം ഒരു ലോകം ഉണ്ട് മാഷേ, ഗൂഗിള് കണ്ടിട്ട് ഉണ്ടോ മാഷേ എന്നു പിള്ളേരും.

എന്റെ പറമ്പില്‍ ഇലവീഴുന്നു എന്ന് അയല്‍ക്കാരന്‍. തന്റെ പറമ്പിലെ ആഞ്ഞലിയുടെ വേരു മതിലിനു ഇപ്പുറത്ത് എന്നു മറുവാദം.

സഹോദര സ്‌നേഹത്തെ കുറിച്ച് വീമ്പിളക്കുന്ന പഴയ തലമുറ. എന്നിട്ട് എന്തേ നാലാമത്തെ സഹോദരനെ പടിയടച്ചു പിണ്ഡം വച്ചത് എന്ന് ന്യൂ ജനറേഷന്‍!

മൃഗസ്‌നേഹത്തെപ്പറ്റി വാനോളം പുകഴ്‌ത്തി പറയും, വീട്ടില്‍ ഒരു കുഞ്ഞുകൂടുണ്ടാക്കി ഒരു തത്തയെ തടവിലാക്കുകയും ചെയ്യും. ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് അവകാശ വാദം ഉന്നയിക്കും! ഭക്ഷണത്തേക്കാള്‍ വലുത് സ്വാതന്ത്ര്യം ആണെന്ന് സമ്മതിക്കും -സ്വന്തം കാര്യത്തില്‍.

വേദനാ രഹിത പ്രസവം എന്നു കേട്ടാല്‍ മതി, വാളോങ്ങിവരും. പക്ഷേ, പല്ല് പറിക്കുമ്പോള്‍ വേദന ഉണ്ടാവാനും പാടില്ല.

മിക്‌സിയെയും ഗ്രൈന്‍ഡറിനേയും തെറി വിളിക്കും. മുറ്റത്തെ മാവിന്റെ ഒരു കൊമ്പ് മുറിച്ചു മാറ്റാന്‍ വെട്ടുകത്തി പോരാ മെഷീന്‍ തന്നെ വേണം! എവിടെയും യുദ്ധം കാണാം, എപ്പോഴും കാണാം. പണ്ട് ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, എപ്പോഴും കാണുകയും ചെയ്യും.

പക്ഷേ നാമെല്ലാം യുദ്ധത്തിന് എതിരാണ്!

 

Tags: StoryMalayalam Literature
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

കഥ: കത്തിയേറ്

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

Varadyam

കവിത: മൂന്നടി മണ്ണ്

Varadyam

കവിത: ശരണം ഗണേശ…!

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.