Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

‘കൃഷ്ണപര്‍വ്വം’; കഥകളിയരങ്ങിലെ സാര്‍വ്വഭൗമന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവില്‍

കളിയരങ്ങുകളില്‍ ഊര്‍ജ്ജസ്വലതയോടെ പകര്‍ന്നാട്ടം നടത്തി ഏകനായി തന്റെ സ്ഥാനം ഉറപ്പിച്ച കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവിലാണ്. കലാ കൈരളിയുടെ മഹാപുണ്യമായി കളിവിളക്കിനുമുമ്പില്‍ തിളങ്ങുന്ന ആയിരം പൂര്‍ണചന്ദ്രന്‍മാരെ ദര്‍ശിച്ച ആചാര്യന്റെ പിറന്നാളാഘോഷം സഹൃദയലോകം ആഘോഷിക്കുകയാണ്. കൃഷ്ണപര്‍വ്വം എന്ന പേരില്‍ ഇന്ന് തൃശൂര്‍ പാലിയേക്കര ചേന്ദംകുളങ്ങര ശ്രീഭദ്ര ഓഡിറ്റോറിയത്തിലാണ് സ്നേഹസംഗമത്തിന് വേദിയൊരുങ്ങുന്നത്.

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Dec 13, 2025, 10:28 am IST
inVicharam, Article

പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ ദേശഭേദങ്ങളില്ലാതെ അരങ്ങില്‍ അത്ഭുതം സൃഷ്ടിക്കുന്ന മഹാനടനാണ് സദനം കൃഷ്ണന്‍കുട്ടി. കഥകളിയുടെ സമസ്തമേഖലകളിലും പ്രാവീണ്യമുള്ള ഇദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ സമ്പൂര്‍ണ കഥകളി കലാകാരനാണ്. ചെര്‍പ്പുളശ്ശേരിക്കടുത്ത് കര്‍ഷക കുടുംബത്തില്‍ പിലാശ്ശേരി രാവുണ്ണി നായരുടെയും കിഴക്കേപ്പാട്ട് ജാനകി അമ്മയുടെയും മകനായി ജനനം. കുട്ടിക്കാലത്തു തന്നെ കൃഷ്ണന്‍കുട്ടിക്ക് കഥകളിയോടായിരുന്നു കമ്പം. 15-ാം വയസ്സില്‍ കഥകളി മോഹവുമായി കാല്‍നടയായി കാതങ്ങള്‍ താണ്ടി വാഴേങ്കടക്കു പുറപ്പെട്ടു. അവിടെയെത്തി കുഞ്ചുനായരാശാന്റെ വീടുതേടിപ്പിടിച്ച് കഥകളി മോഹം അറിയിച്ചു. വാഴേങ്കട കുഞ്ചുനായരാശാനാകട്ടെ കുട്ടിയെ വീട്ടില്‍ പിടിച്ചിരുത്തി മക്കള്‍ക്കൊപ്പം ഉച്ചയൂണുകൊടുത്ത് തിരിച്ചയക്കുമ്പോള്‍ കൂടെ ഒരു കത്തും നല്‍കിയിരുന്നു. ഈ വരുന്ന കഥകളി മോഹിയായ കുട്ടിക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കണം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കലാമണ്ഡലം പത്മനാഭന്‍ നായരാശാനാണ് കൃഷ്ണന്‍കുട്ടിയെ പേരൂര്‍ ഗാന്ധിസേവാ സദനത്തിലേക്ക് പറഞ്ഞയച്ചത്. അവിടെ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുത്തതോ കലാമണ്ഡലം രാമന്‍കുട്ടിനായരും. കൃഷ്ണന്‍കുട്ടിയെ പൂര്‍ണ കലാകാരനാക്കാന്‍ കാലം നിയോഗിച്ചവരില്‍ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍ എമ്പ്രാന്തിരി, തേക്കിന്‍കാട്ടില്‍ രാവുണ്ണിനായര്‍, കീഴ്പ്പടം കുമാരന്‍നായര്‍, മാണി മാധവചാക്യാര്‍ എന്നിങ്ങനെ പ്രഗത്ഭരുടെ നിരയുണ്ട്. ആ കുട്ടി പിന്നീട് കഥകളിയരങ്ങുകളിലെ പകരക്കാരനില്ലാത്ത താരമായി.

1941 ല്‍ തുലാം മാസത്തിലെ പുണര്‍തം നക്ഷത്രത്തില്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയിലാണ് കൃഷ്ണന്‍കുട്ടിയുടെ ജനനം. 1956ല്‍ കാറല്‍മണ്ണ എം.എന്‍.എന്‍.എന്‍.എം സ്‌കൂളില്‍നിന്ന്, മദിരാശി സര്‍ക്കാരിന്റെ പൊതുപരീക്ഷയായ ഇ.എസ്.എല്‍.സി (എലമെന്ററി സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ്) പാസായി. സ്‌കൂള്‍ പഠനകാലത്തു സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു. ഗാന്ധിയന്‍ കെ. കുമാരന്‍ സ്ഥാപിച്ച പേരൂര്‍ ഗാന്ധി സേവാ സദനം കഥകളി അക്കാദമിയില്‍ 1956 ലാണ് കഥകളി അഭ്യസിക്കാനായി ചേരുന്നത്. കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍ എമ്പ്രാന്തിരി എന്നവരായിരുന്നു പ്രഥമ അധ്യാപകര്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തേക്കിന്‍കാട്ടില്‍ രാവുണ്ണിനായരുടെ കീഴില്‍ അഭ്യസിച്ചു. ഇക്കാലത്തുതന്നെ കൂടിയാട്ട ആചാര്യന്‍ പത്മശ്രീ മാണി മാധവചാക്യാരുടെ കീഴില്‍ നേത്ര-അഭിനയ പരിശീലനം നേടി. വെള്ളിനേഴി അച്യുതവാര്യരുടെ കീഴില്‍ കുറച്ചുകാലം ഭരതനാട്യം അഭ്യസിച്ചു. 1962ല്‍ പഠനം പൂര്‍ത്തിയാക്കി. ഈ സമയം ഉപരിപഠനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അതുപ്രകാരം പത്മശ്രീ കീഴ്പടത്തില്‍ കുമാരന്‍നായരുടെ കീഴില്‍ മൂന്നുവര്‍ഷം അഭ്യസിച്ചു.

1965 മുതല്‍ കഥകളി വേദികളില്‍ സജീവമായി. കേരള കലാമണ്ഡലം, ഗാന്ധിസേവാസദനം, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം, മാര്‍ഗി കഥകളി വിദ്യാലയം, പട്‌ന നൃത്യകലാമന്ദിര്‍, കൊല്ലം കഥകളി ക്ലബിന്റെ കഥകളി വിദ്യാലയം എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം കെ. ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ശശീന്ദ്രന്‍, കലാനിലയം ബാലകൃഷ്ണന്‍, കലാനിലയം മോഹനകുമാര്‍, സദനം ഭാസി എന്നിവര്‍ ശിഷ്യസ്ഥാനീയരാണ്. ഇക്കാലത്തു ഗുരുവായൂര്‍ കൃഷ്ണനാട്ടം നടന്മാരെ കഥകളിവേഷം അഭ്യസിപ്പിച്ചു അരങ്ങേറ്റി.

1978ല്‍ കൊല്ലം കഥകളി ക്ലബിന്റെ പ്രഥമ കൊട്ടാരക്കര തമ്പുരാന്‍ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് കേരളത്തിലുടനീളമുള്ള കഥകളി ക്ലബ്ബുകളുടെ പുരസ്‌കാരങ്ങള്‍ക്കും കഥകളി ആചാര്യന്മാരുടെ സമരണയ്‌ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. കേന്ദ്ര സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പും അവാര്‍ഡും, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെല്ലോഷിപ്പും അവാര്‍ഡും, കാഞ്ചി കാമകോടി പീഠം കഥകളിരത്നം പുരസ്‌കാരം, ബെംഗളൂരു ബി.സി.കെ.എയുടെ ആചാര്യ പുരസ്‌കാരം, മുംബൈ കേളിയുടെ സുവര്‍ണശംഖ്, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്ന് രാജഹംസം പദവി, സിംഗപ്പൂര്‍ ഭാസ്‌കര്‍ അക്കാദമിയില്‍ നിന്ന് നാട്യകലാനിധി പദവി എന്നിവയടക്കം നാല്‍പതോളം പുരസ്‌കാരങ്ങള്‍ തേടിയെത്തി. 2021ല്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു.

1978 മുതല്‍ യുഎസ്, യുഎഇ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. സ്പിക്മാകെ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 2015 മുതല്‍ രാജ്യത്തിലുടനീളം കഥകളി സോദാഹരണപ്രഭാഷണവും അവതരണവും നടത്തുന്നു.

1988 ല്‍ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കരുടെ രചനയില്‍ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത മാറാട്ടം എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. 2023ല്‍ ‘സദനം കൃഷ്ണന്‍കുട്ടി ആശാന്റെ ജീവിതം; ഒരു കൃഷ്ണഗാഥ’ എന്ന പേരില്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു. 1990 മുതല്‍ ഇരിങ്ങാലക്കുടയിലാണ് താമസം.

Tags: KathakaliSadanam Krishnankuttycentenary celebrationKalivilakkuSahrudayolamKrishna Parvvam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Varadyam

ദിവാകര സഹസ്രപൂര്‍ണിമ

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.