Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മറ്റു ക്ഷേത്രങ്ങളിലും കോടതി ഉത്തരവുകള്‍ ലംഘിച്ചു; ലംഘനങ്ങള്‍ക്ക് ഒരേ സ്വഭാവമെന്ന് ഹൈക്കോടതി

കൈകള്‍ ഉയര്‍ത്തി, പിതാവേ അവര്‍ക്ക് മാപ്പു നല്‍കണം, അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ തന്നെ അറിയുന്നില്ല എന്ന് പറയാനല്ല ഞാന്‍ ഇവിടിരിക്കുന്നത്: ജസ്റ്റിസ് സ്വാമിനാഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 04:16 pm IST
inIndia

മധുര: തിരുപ്രംകുണ്ഡ്രം ശ്രീസുബഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കോടതി ഉത്തരവ് പാടെ ലംഘിച്ച അതേ രീതിയില്‍ മറ്റു ജില്ലകളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും കോടതി ഉത്തരവുകള്‍ ലംഘിച്ചിട്ടുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.

ഈ ലംഘനങ്ങള്‍ക്ക് എല്ലാം ഒരു പ്രത്യേക രീതിയുണ്ടായിരുന്നു. കോടതി ഉത്തരവുകള്‍ നഗ്നമായി ലംഘിക്കാന്‍ ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഒരിക്കലും ധൈര്യപ്പെടില്ല. നിയമം പാലിക്കുകയാണ് അവരുടെ കടമയെന്ന് കോടതി അവരെ ഓര്‍മിപ്പിക്കുന്നു. ആരെങ്കിലും വാക്കാല്‍ നല്‍കുന്ന ഉത്തരവുകളല്ല അവര്‍ പാലിക്കേണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഉത്തരം നല്‍കണം. ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും നിര്‍ദേശങ്ങളോ സര്‍ക്കുലറോ നല്‍കാന്‍ ഉദ്ദേശ്യമുണ്ടോയെന്ന് അവര്‍ നേരിട്ട് പറയണം.

കൈകള്‍ ഉയര്‍ത്തി, പിതാവേ അവര്‍ക്ക് മാപ്പു നല്‍കണം, അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ തന്നെ അറിയുന്നില്ല എന്ന് പറയാനല്ല ഞാന്‍ ഇവിടിരിക്കുന്നത്. ജസ്റ്റിസ് സ്വാമിനാഥന്‍ വ്യക്തമാക്കി. രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ മറ്റ് രണ്ടു സംഭവങ്ങളിലും ഇതേപോലെ കോടതി ഉത്തരവുകള്‍ ലംഘിച്ചിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട വില്‍സണ്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ പേരില്‍, കന്യാകുമാരി മൈലാടുംപാറയില്‍ നിന്ന് മുരുകന്റെ പ്രതിമ നിയമവിരുദ്ധമായി നീക്കിയിരുന്നു. ഇത് പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് ലംഘിച്ചു. ഈ ഉത്തരവ് പാലിക്കാന്‍ ഭരണകൂടം വിസമ്മതിച്ചു.

ഡിണ്ടിഗല്‍ കാളിയമ്മന്‍ കോവിലിനു സമീപം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പെരുമാള്‍ കോവില്‍പട്ടിയില്‍ മണ്ടു കോവില്‍ എന്ന ക്ഷേത്രത്തില്‍, കാര്‍ത്തിക ദീപം തെളിയിക്കുന്നതിനെ ക്രിസ്ത്യാനികള്‍ എതിര്‍ത്തു. ഫെബ്രുവരിയില്‍ ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇടപെട്ട് ഉത്തരവു നല്‍കി. എന്നാല്‍ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അതുവഴി കോടതി ഉത്തരവ് ലംഘിക്കാന്‍ പോലീസിന് വഴിയൊരുക്കി.

ഇതേ തരത്തിലാണ് തിരുപ്രംകുണ്ഡ്രത്തും നടന്നത്. തിരുപ്രംകുണ്ഡ്രം കുന്നില്‍ അരുള്‍ മിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സിക്കന്ദര്‍ ബാദുഷാ ദര്‍ഗയുമാണ് ഉള്ളത്. ഇവിടെ ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഡിസംബര്‍ ഒന്നിന് നിര്‍ദേശിച്ചു. ഇവിടെ ദര്‍ഗയുടെ അവകാശങ്ങള്‍ ഒന്നും ലംഘിക്കപ്പെടുന്നുമില്ല. ഉത്തരവ് ലംഘിച്ചതായി കണ്ട് ഡിസം. 3ന് സിഐഎസ്എഫ് സംരക്ഷണയില്‍ ദീപം തെളിയിക്കാന്‍ കോടതി ഭക്തരോട് നിര്‍ദേശിച്ചു. എന്നാല്‍ ഭക്തര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ നിന്ന്, പോലീസ് കമ്മിഷണര്‍ തടയുകയാണ് ചെയ്തതെന്നാണ് സിഐഎസ്എഫ് അധികൃതര്‍ വ്യക്തമാക്കിയത്. മജിസ്‌ട്രേറ്റിന്റെ നിരോധനാജ്ഞ ഉണ്ടെന്നു പറഞ്ഞായിരുന്നു ഇത്. ഈ വാദം കോടതി തള്ളി, എന്തെന്നാല്‍ നിരോധനാജ്ഞ കോടതി റദ്ദാക്കിയിരുന്നു. പോലീസ് കമ്മിഷണറുടെ സാന്നിധ്യത്തിലായിരുന്നു ആ ഉത്തരവ് കോടതി റദ്ദാക്കിയത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനാല്‍ വിഷയത്തില്‍ കൂടുതല്‍ ഇടപെടരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയോട് പറഞ്ഞു. ഇതും കോടതി തള്ളി. അതോടെ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള സമയം കഴിഞ്ഞെന്നായി സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഡിസംബര്‍ മൂന്നിന് ഡിവിഷന്‍ ബെഞ്ച് തന്നെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചിരുന്നു. സര്‍ക്കാരിന് അനുകൂലമായ ഒരു നടപടിയും ഡിവിഷന്‍ ബെഞ്ച് കൈക്കൊണ്ടിട്ടുമില്ല. അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീംകോടതിയും ഈ വിഷയത്തില്‍ ഇതുവരെ ഇടപെട്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഈ കോടതി ഭക്തര്‍ക്ക് നല്‍കിയ നിര്‍ദേശം അതേപോലെ നിലനില്‍ക്കുകയാണ്. ജസ്റ്റിസ് സ്വാമിനാഥന്‍ വ്യക്തമാക്കി.

Tags: HighcourtMadhuraThirupramkundram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.