Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കരദാസിന്റെയും വിജയകുമാറിന്റെയും ഭാവി ജയശ്രീയുടെ മൊഴികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 07:03 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019ലെ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ശങ്കരദാസിന്റെയും വിജയകുമാറിന്റെയും പങ്ക് വ്യക്തമാകുക മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൊഴിയെടുപ്പിനു ശേഷം. രണ്ടു തവണ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ജയശ്രീക്ക് മൂന്നാം തവണ കോടതി ജാമ്യം അനുവദിച്ചില്ല. അതിനാല്‍ അവരെ ഏതു സമയവും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് സൂചന.

ദേവസ്വം ഭരണം ബോര്‍ഡിനാണെങ്കിലും, ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ ഉത്തരവാക്കുന്ന പരമാധികാരി സെക്രട്ടറിയാണ്. ബോര്‍ഡ് യോഗം വിളിച്ചു കൂട്ടുക, അജണ്ടകള്‍ തയാറാക്കുക, തീരുമാനം എടുക്കേണ്ട വിഷയങ്ങളുടെ ഫയല്‍ ഹാജരാക്കുക എന്നിവയാണ് സെക്രട്ടറിയുടെ ചുമതലകള്‍. കൂടാതെ ദേവസ്വം വ്യവഹാരങ്ങളില്‍ മറുപടി പറയാനുള്ള ചുമതലയും സെക്രട്ടറിക്കുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ ദേവസ്വം ബോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്. പാളികള്‍ ചെന്നൈയ്‌ക്ക് കടത്തി സ്വര്‍ണം പൂശാനുള്ള ബോര്‍ഡ് തീരുമാനത്തില്‍ ഉത്തരവിറക്കിയത് സെക്രട്ടറി ആയിരുന്ന ജയശ്രീ ആയിരുന്നതിനാലാണ് അവരും കേസില്‍ ഉള്‍പ്പെട്ടത്.

പ്രധാനമായും നാലു കാര്യങ്ങളാണ് എസ്‌ഐടിക്ക് ജയശ്രീയില്‍ നിന്നും അറിയേണ്ടത്. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ തീരുമാനം എടുത്ത്, ഫയല്‍ ദേവസ്വം സെക്രട്ടറിയായിരുന്ന ജയശ്രീയ്‌ക്ക് കൈമാറിയ ശേഷം പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ അതില്‍ തിരുത്തല്‍ വരുത്തിയോ? തിരുത്തല്‍ വരുത്തിയെങ്കില്‍ അതിന് മെമ്പര്‍മാരായ ശങ്കരദാസും വിജയകുമാറും സാക്ഷിയായിരുന്നോ? പാളികള്‍ കടത്താനുള്ള ഉത്തരവ് ബോര്‍ഡിന്റെ പൂര്‍ണമായ തീരുമാനപ്രകാരം ആയിരുന്നോ?

ബോര്‍ഡ് ഫയല്‍ തിരികെ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ സെക്രട്ടറി ബാധ്യസ്ഥയാണ്. മെമ്പര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു തിരുത്തലെങ്കില്‍ അവരും പ്രതിചേര്‍ക്കപ്പെടും. പത്മകുമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഫയലില്‍ തിരുത്തല്‍ വരുത്തിയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വശം പാളികള്‍ ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ തീരുമാനമെടുത്തത് പത്മകുമാര്‍ ഒറ്റയ്‌ക്കാണെന്നുമാണ് നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ഇരു മെമ്പര്‍മാരും പറഞ്ഞത്. തങ്ങള്‍ ഫയലില്‍ ഒപ്പിട്ടിട്ടില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ ഉത്തരവുകള്‍ക്ക് അംഗീകാരം എങ്ങനെ കൈവന്നു എന്ന ചോദ്യത്തിനും ജയശ്രീ മറുപടി നല്‍കേണ്ടിവരും.

ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിന്റെ ‘പിത്തള പാളികള്‍’ എന്ന പരാമര്‍ശം തിരുത്തി ‘ചെമ്പു പാളികള്‍’ എന്നാക്കിയതു മാത്രമാണ് പത്മകുമാറിന്റെ സ്വന്തം കൈപ്പടയിലുള്ളതെങ്കില്‍ അത് കൊള്ളയിലേക്ക് നയിച്ച കാര്യങ്ങില്‍ ഒന്നു മാത്രമായേ എസ്‌ഐടി പരിഗണിക്കു. ജയശ്രീയെ മാപ്പുസാക്ഷിയായി പരിഗണിച്ച് ചോദ്യം ചെയ്തു വിട്ടയ്‌ക്കാനാണ് സാധ്യത.

കേസില്‍ സാക്ഷിയായ നടന്‍ ജയറാമിന്റെ മൊഴിയും വൈകാതെ എടുക്കുമെന്നാണ് സൂചന. ചെന്നൈയിലെ ജയറാമിന്റെ വസതിയില്‍ വാതില്‍ പാളികള്‍ എത്താനുള്ള സാഹചര്യവും ഇതിനായി ഉണ്ണികൃഷന്‍ പോറ്റി നടത്തിയ നീക്കവും എസ്‌ഐ ടി രേഖപ്പെടുത്തും.

Tags: ശബരിമല സ്വര്‍ണക്കൊള്ളമുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.