Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം എല്‍ഡിഎഫിന് തലവേദനയാകുന്നു; ഞങ്ങളെക്കൂടി ദാരിദ്ര്യമുക്തരാക്കാത്തതെന്തെന്ന് വോട്ടര്‍മാര്‍

അജി ബുധനൂര്‍byഅജി ബുധനൂര്‍
Dec 6, 2025, 11:08 am IST
inKerala
കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ഇളന്തോട്ടത്ത് കാലായില്‍ പുത്തന്‍വീട്ടില്‍ സുഭദ്രയും സഹോദരങ്ങളും ഇടിഞ്ഞ് പൊളിഞ്ഞ വീടിനു മുന്നില്‍. ശാരീരിക അവശതയും മാനസിക ബുദ്ധിമുട്ടുമുള്ള ഇവര്‍ക്ക് വീട് നല്‍കുവാന്‍ അധികൃതര്‍ തയാറായിട്ടില്ല

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ഇളന്തോട്ടത്ത് കാലായില്‍ പുത്തന്‍വീട്ടില്‍ സുഭദ്രയും സഹോദരങ്ങളും ഇടിഞ്ഞ് പൊളിഞ്ഞ വീടിനു മുന്നില്‍. ശാരീരിക അവശതയും മാനസിക ബുദ്ധിമുട്ടുമുള്ള ഇവര്‍ക്ക് വീട് നല്‍കുവാന്‍ അധികൃതര്‍ തയാറായിട്ടില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് വോട്ടര്‍മാരെ കബളിപ്പിക്കാനായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച അതിദാരിദ്ര്യമുക്ത കേരളം എല്‍ഡിഎഫിന് തലവേദനയാകുന്നു. എന്തിന് ഇങ്ങനെ ഒരു പ്രഖ്യാപനമെന്ന് അണികളുടെ ചോദ്യത്തിന് മറുപടി നല്‍കാനാകാതെ കുഴയുകയാണ് നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന സിപിഎം പ്രവര്‍ത്തകരോട് ഞങ്ങളെക്കൂടി ദാരിദ്ര്യ മുക്തരാക്കാത്തതെന്തെന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നു.

ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവര്‍, മറ്റ് പലരുടെയും കാരുണ്യംകൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്നവര്‍, റേഷന്‍ കാര്‍ഡ് ബിപിഎല്‍ എന്നാല്‍ അന്ത്യോദയ അന്നപൂര്‍ണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുമില്ല. അന്തിയുറങ്ങുന്നത് തകരഷീറ്റിനും ടാര്‍പോളിനും കീഴില്‍, ഇങ്ങനെ പോകുന്നു വിവിധ വാര്‍ഡുകളിലെ കരളലിയിക്കുന്ന കാഴ്ചകള്‍. ഇവരുടെയെല്ലാം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ വീര്‍പ്പുമുട്ടുകയാണ് സിപിഎം പ്രവര്‍ത്തകര്‍.

കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ശാസ്ത്രീയവും സമഗ്രവുമായ സര്‍വേയിലൂടെ കേരളത്തിലെ 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയെന്നായിരുന്നു അവകാശവാദം. ഭക്ഷണം, ആരോഗ്യം, ഉപജീവനം,
വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടത്തി കുടുംബങ്ങളെ കണ്ടെത്തിയത്. പ്രഖ്യാപനം സര്‍ക്കാരിന്റെ തട്ടിപ്പാണെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഭരണ നേട്ടമെന്നും ഇനി കേരളത്തില്‍ ദരിദ്രര്‍ ഇല്ലെന്നുമാണ് സിപിഎം നേതാക്കളും മന്ത്രിമാരും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ലൈഫ് ഭവന പദ്ധതിക്കായി ഉണ്ടായിരുന്ന തകരഷീറ്റ് മേഞ്ഞ വീട് പൊളിച്ച് പണി തുടങ്ങി. സര്‍ക്കാര്‍ പണം നല്‍കാതായതോടെ പണി അനിശ്ചിതമായി നീളുന്നു. ഇപ്പോള്‍ പൊളിച്ചു കളഞ്ഞ് ഷീറ്റ് തിരികെ കെട്ടി അതിനു കീഴില്‍ അന്തിയുറങ്ങേണ്ട ഗതികേടിലാണ് നിരവധി കുടുംബങ്ങള്‍. അടച്ചുറപ്പില്ലാത്തിനാല്‍ രാത്രി കാലങ്ങളില്‍ മക്കളുടെ സംരക്ഷണത്തിനായി രക്ഷിതാക്കള്‍ക്ക് ഉറക്കമിളച്ച് ഇരിക്കേണ്ടി വരുന്നു. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം നടത്തരുതെന്ന് കണക്കുകള്‍ എണ്ണിപ്പറഞ്ഞ് സാമ്പത്തിക വിദഗ്ധരും സാമൂഹിക രംഗത്തുള്ളവരും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിണറായി വിജയന്‍ ചെവിക്കൊണ്ടില്ല. ഒരു പടികൂടി കടന്ന് രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയെന്ന് വീമ്പിളക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതിദാരിദ്ര്യമുക്ത കേരളം പ്രചരണവിഷയമായിരുന്നു. വോട്ട് അഭ്യര്‍ത്ഥിച്ച് പോയ സിപിഎം പ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്ന് അതിദാരിദ്ര്യമുക്ത കേരളം മാറി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചത് പ്രചരണ വിഷയമാക്കി.

 

Tags: LDFLDF Governmentഅതിദാരിദ്ര്യമുക്ത കേരളംതദ്ദേശ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

Kerala

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.