Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

നഗരസഭ തെരഞ്ഞെടുപ്പിനെ സിപിഎം ഭയക്കുന്നു; അനന്തപുരം സഹകരണ സംഘത്തെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കം

തിരക്കഥ തയ്യാറാക്കിയത് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ നേതൃത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 11:08 am IST
inThiruvananthapuram

തിരുവനന്തപുരം: കൈതമുക്കില്‍ പ്രവര്‍ത്തിക്കുന്ന അനന്തപുരം സഹകരണ സംഘത്തെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കം. സഹകരണവകുപ്പിനെ ഉപയോഗിച്ച് സംഘത്തിനെതിരെ അന്വേഷണത്തിന് നോട്ടീസ് നല്‍കി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സഹകരണ സംഘം. തിരക്കഥ തയ്യാറാക്കിയത് സിപിഎം ജില്ലാ ഓഫീസില്‍ ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ നേതൃത്വത്തില്‍. നഗരസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെയാണ് രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടിയുള്ള ഗൂഢ നീക്കവുമായി സിപിഎം രംഗത്ത് വന്നിരിക്കന്നത്.

ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് കാട്ടി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) വഞ്ചിയൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഇന്ദിരയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഘത്തിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളം, സംഘം പുതിയതായി ആരംഭിക്കുന്ന ആശുപത്രിയ്‌ക്ക് വസ്തുവും കെട്ടിടവും വാങ്ങിയതിലെ ജിഎസ്ടി, കളക്ഷന്‍ ഏജന്റുമാര്‍ക്ക് നല്‍കിയ കമ്മീഷന്‍ തുക, ജീവനക്കാര്‍ക്ക് നല്‍കിയ ബോണസ്, എംഡിഎസിലെ കുടിശ്ശിക ഇതെല്ലാമാണ് ക്രമക്കേടെന്ന് കണ്ടെത്തിയിരിക്കുന്നത്.

എട്ട് ബ്രാഞ്ചുകളുള്ള സ്ഥാപനത്തിന് പ്രവര്‍ത്തിക്കണമെങ്കില്‍ മതിയായ ജീവനക്കാരെ വേണം. സ്ഥിരം ജീവനക്കാരെ നിയമിക്കാന്‍ നിരവധി തവണ സഹകരണ വകുപ്പിനോട് അനുമതി ചോദിച്ചെങ്കിലും രാഷ്‌ട്രീയ പ്രേരിതമായി നല്‍കിയില്ല. അതിനാല്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു മാത്രമെ സംഘത്തിന് മുന്നോട്ടു പോകാന്‍ സാധിക്കൂ. ബോണസ് നല്‍കിയെന്ന വിചിത്ര ന്യായവും പറയന്നു. ലാഭ നഷ്ടം നോക്കാതെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കണമെന്ന് സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ബോണസ് നല്‍കിയതിനെ എതിര്‍ക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശം മറ്റെന്തോ ലക്ഷ്യം വച്ച് കൊണ്ടാണെന്ന് വ്യക്തമാകുന്നു.

സഹകരണ വകുപ്പ് ജീവക്കാര്‍ക്ക് പ്രത്യേക അലവന്‍സുകളും, ഫെസ്റ്റിവെല്‍ അലവന്‍സും, അഡ്വാന്‍സും ലഭിക്കുമ്പോഴാണ് ഓണത്തിന് തുച്ഛമായ തുക ബോണസായി നല്‍കിയതിനെ എതിര്‍ക്കുന്നത്. എംഡിഎസിലെ കുടിശ്ശികയും പര്‍വ്വതീകരിച്ച് കാണിക്കുന്നു. മതിയായ ജാമ്യം വാങ്ങിയാണ് എംഡിഎസ് തുക നല്‍കുന്നത്. കുടിശ്ശിക വന്നാല്‍ ജാമ്യവസ്തുവില്‍ നിന്ന് ഈടാക്കാവുന്നതേയുള്ളൂ. സഹകരണ സംഘം ഇതിലേക്കായി മുന്‍കൈയെടുത്താലും സഹകരണ വകുപ്പ് മെല്ലെപ്പോക്ക് നയമാണ് തുടരുന്നത്. അതിനാലാണ് കുടിശ്ശികയും മുതലും പിഴ പലശിയുമായി തുക വര്‍ദ്ധിക്കുന്നത്. ഈ വസ്തുതകള്‍ നില നില്‍ക്കെയാണ് രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള നോട്ടീസ്.

അനന്തപുരം സഹകരണ സംഘം ആശുപത്രി തുടങ്ങാന്‍ തീരുമാനിച്ചതാണ് സിപിഎമ്മിനെ ഏറെ പ്രയാസത്തിലാക്കിയത്. ജോയിന്റ് രജിസ്ട്രാറുടെ അനുമതിയോടെയാണ് വസ്തുവും കെട്ടിടവും വാങ്ങിയത്. ഇതിന്റെ ആധാരം ഇടപാടുമായി ബന്ധപ്പെട്ട് ജിഎസ്ടി നല്‍കിയതും ക്രമക്കേടിന്റെ പട്ടികയില്‍ കൂട്ടി. ജിഎസ്ടി നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവിനും നേട്ടമെന്നിരിക്കെയാണ് ജോയിന്റ് രജിസ്ട്രാറെ ചൊടിപ്പിച്ചിരിക്കുന്നത്.

നേമം സര്‍വ്വീസ് സഹകരണ സംഘം, കല്ലീയൂര്‍ സഹകരണ സംഘം തുടങ്ങി സിപിഎം ഭരിക്കുന്ന നിരവധി സംഘങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലായി. തങ്ങള്‍ നിക്ഷേപിച്ച പണം തന്നില്ലെങ്കില്‍ സിപിഎമ്മിന് വോട്ടില്ലെന്ന നിലപാടുമായി പാര്‍ട്ടി കുടുംബങ്ങള്‍ വരെ പ്രതിഷേധവുമായി രംഗത്തുണ്ട്. തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിന് സിപിഎം നല്ലരീതിയില്‍ ഭയക്കുന്നുമുണ്ട്. അതിനാലാണ് അനന്തപുരം സഹകരണസംഘത്തിനെതിരെ ഇല്ലാത്ത കെട്ടുകഥകളുമായി രംഗത്ത് വന്നത്. സഹകരണ സംഘത്തിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിന് സഹകരണ വകുപ്പിന്റെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട് അനന്തപുരം സഹകരണ സംഘം.

Tags: cpmV JoyCPM ThiruvananthapuramAnanthapuram service co-operative bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.