Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയുടെ എണ്ണക്കപ്പലുകള്‍ സ്ഫോടനത്തില്‍ തകര്‍ത്ത് ഉക്രൈന്‍…പുടിന്റെ വരുമാനത്തിന് പൂട്ടിടാന്‍ കഴുകന്‍ കണ്ണുകളുമായി യൂറോപ്പും യുഎസും

എണ്ണയുമായി പോകുന്ന റഷ്യയുടെ മൂന്ന് ടാങ്കറുകള്‍ സ്ഫോടനത്തില്‍ തകര്‍ത്ത് ഉക്രൈന്‍. ഡിസംബര്‍ ഒന്നിന് രണ്ട് ടാങ്കറുകളും ഡിസംബര്‍ ഒന്നിന് ഒരു ടാങ്കറും തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 10:28 pm IST
inWorld

മോസ്കോ: എണ്ണയുമായി പോകുന്ന റഷ്യയുടെ മൂന്ന് ടാങ്കറുകള്‍ സ്ഫോടനത്തില്‍ തകര്‍ത്ത് ഉക്രൈന്‍. ഡിസംബര്‍ ഒന്നിന് രണ്ട് ടാങ്കറുകളും ഡിസംബര്‍ ഒന്നിന് ഒരു ടാങ്കറും തകര്‍ത്തു. റഷ്യയുടെ എണ്ണയുമായി പോകുന്ന നിയമവിരുദ്ധ ചാര എണ്ണ ടാങ്കറുകളെയാണ് തകര്‍ത്തതെന്ന് ഉക്രൈന്‍ അവകാശപ്പെടുന്നു. കെയ്റോസ്, വിരാട് എന്നീ ചാരഎണ്ണക്കപ്പലുകളെയാണ് തകര്‍ത്തതെന്ന് ഉക്രൈന്‍ പറയുന്നു.

റഷ്യയിലെ രണ്ട് വമ്പന്‍ എണ്ണക്കനികളായ ലൂക്കോയില്‍, റോസ് നെഫ്റ്റ് എന്നിവയ്‌ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. അതായത് റഷ്യ കുഴിച്ചെടുക്കുന്ന എണ്ണ ഈ കമ്പനികള്‍ പുറം രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിരിക്കുകയാണ് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും.

ഉപരോധം നിലവില്‍ വന്നതിന് ശേഷം, അതിനെ ലംഘിച്ച് എണ്ണയുമായി പോയ എണ്ണടാങ്കറുകളാണ് ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രൈന്‍ തകര്‍ത്തത്. ഓരോ ടാങ്കര്‍ തകര്‍ക്കുമ്പോഴും ഏകദേശം 7 കോടി ഡോളര്‍ വരുമാനമാണ് റഷ്യയ്‌ക്ക് നഷ്ടമാകുന്നത്.

വെള്ളത്തിലൂടെ കുതിച്ചുപാഞ്ഞുപോകുന്ന ഡ്രോണുകള്‍ റഷ്യയുടെ എണ്ണ ടാങ്കുകളില്‍ ഇടിച്ച് തീഗോളം ഉയര്‍ത്തുന്നതിന്റെ വീഡിയോകള്‍ വൈറലാണ്. ഇതോടെ റഷ്യയുടെ സാമ്പത്തികവരുമാനം ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിവേഗത്തിലുള്ള ഈ ഉപരോധപ്രഖ്യാപനം റഷ്യയെ അടിമുടി തകര്‍ക്കാനുള്ള യൂഎസ്-യൂറോപ്യന്‍ യൂണിയന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നു.

റഷ്യയുടെ എണ്ണവുമാനം ഇടിയുന്നു, റഷ്യയുടെ സാമ്പത്തികതകര്‍ച്ച തുടങ്ങി
ആഴ്ചയില്‍ 122 കോടി ഡോളറോളം വിദേശരാജ്യങ്ങള്‍ക്ക് എണ്ണ വിറ്റ് നേടിയിരുന്ന റഷ്യയ്‌ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം വലിയ തിരിച്ചടിയായി. പണ്ട് ബാരലിന് 100 ഡോളര്‍ വിലയുണ്ടായിരുന്ന എണ്ണ ഇപ്പോള്‍ റഷ്യ 30 ഡോളറിന് നല്കാമെന്ന് പറഞ്ഞിട്ടും വാങ്ങാന്‍ ആളില്ല. മാത്രമല്ല, റഷ്യയുടെ എണ്ണയും ഭൂരിഭാഗവും കുഴിച്ചെടുക്കുന്ന എണ്ണക്കമ്പനികളായ ലൂക്കോയിലിനും റോസ് നെഫ്റ്റിനും ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ എണ്ണയില്‍ നിന്നും പിന്തിരിയുകയാണ്. റഷ്യയിലെ എണ്ണ ടാങ്കറുകള്‍ കരീബിയന്‍ കടലിലൂടെ പോകുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് പാശ്ചാത്യരാജ്യങ്ങള്‍. കണ്ടാല്‍ അപ്പോള്‍ ആക്രമിച്ച് തകര്‍ക്കുകയാണ് ഉക്രൈനും അവരെ സഹായിക്കുന്ന യൂറോപ്യന്‍ യൂണിയനും യുഎസും. ഇതോടെ റഷ്യയുടെ എണ്ണ വില്‍പനയില്‍ നിന്നുള്ള വരുമാനം 25 ശതമാനമായി ചുരുങ്ങി എന്ന് പറയുന്നു. ഇപ്പോള്‍ നവമ്പറിലെ കണക്ക് പ്രകാരം ഇന്ത്യ നേരത്തെ വാങ്ങിയിരുന്നതിന്റെ മൂന്നില്‍ ഒരു ഭാഗം എണ്ണയേ റഷ്യയില്‍ നിന്നും വാങ്ങുന്നുള്ളൂ. റിലയന്‍സ് പാടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി. ചൈന, ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് പിന്നെ റഷ്യന്‍ എണ്ണ വാങ്ങുന്നത്. റോസ് നെഫ്റ്റും ലൂക്കോയിലും അല്ലാതെ ചെറിയ റഷ്യന്‍ എണ്ണക്കമ്പനികളില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയിലെ ചില കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.

 

 

 

Tags: RoseneftLukoilRussian oil tankerRussiaRussia-Ukraine warPUtinRussian oil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.