Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“അതുകൊണ്ടാണ് ജനം കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിഞ്ഞത്”- മുംബൈ ഭീകരാക്രമണത്തിന് പകരം വീട്ടാത്ത കോണ്‍ഗ്രസിനെതിരെ എന്‍എസ് ജി കമാന്‍റോ

ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ 2008ല്‍ മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിട്ടും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിന് പകരം വീട്ടാത്തത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്‌ക്ക് കാരണമായെന്ന് ദേശീയ സുരക്ഷാഗാര്‍ഡായ സുരേന്ദര്‍ സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 08:45 pm IST
inIndia
എന്‍എസ് ജി കമാന്‍റോ സുരേന്ദര്‍ സിങ്ങ് (ഇടത്ത്) 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ ഭാഗമായി താജ് ഹോട്ടലില്‍ നടന്ന ലഷ്കര്‍ ഇ ത്വയിബ ആക്രമണം (വലത്ത്)

എന്‍എസ് ജി കമാന്‍റോ സുരേന്ദര്‍ സിങ്ങ് (ഇടത്ത്) 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ ഭാഗമായി താജ് ഹോട്ടലില്‍ നടന്ന ലഷ്കര്‍ ഇ ത്വയിബ ആക്രമണം (വലത്ത്)

മുംബൈ: ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ 2008ല്‍ മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിട്ടും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിന് പകരം വീട്ടാത്തത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്‌ക്ക് കാരണമായെന്ന് ദേശീയ സുരക്ഷാഗാര്‍ഡ് കമാന്‍റോ ആയ സുരേന്ദര്‍ സിങ്ങ്. ഭീകരാക്രമണം നേരിടാന്‍ രൂപീകരിച്ച പ്രത്യേക പരിശീലനം നേടിയ കേന്ദ്രസേനാവിഭാഗമാണ് ദേശീയ സുരക്ഷാ ഗാര്‍ഡ് അഥവാ എന്‍എസ് ജി. മുംബൈയില്‍ 12 ഇടത്ത് തുടര്‍ച്ചയായി സ്ഫോടനം നടത്തി പാകിസ്ഥാനിലെ പത്തോളം ലഷ്കര്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരെ പൊരുതിയ ദേശീയ സുരക്ഷാ ഗാര്‍ഡായിരുന്നു സുരേന്ദര്‍ സിങ്ങ്. അന്ന് ഒമ്പത് ഭീകരരെ വധിച്ചു. ഒരാളെ ജീവനോടെ പിടിച്ചു. ജിവനോടെ പിടിച്ച അജ്മല്‍ കസബിനെ യെര്‍വാദ ജയിലില്‍ പിന്നീട് തൂക്കിലേറ്റി.

കഴിഞ്ഞ ദിവസം മുംബൈ ഭീകരാക്രമണത്തിന്റെ 17ാം വാര്‍ഷികച്ചടങ്ങില്‍ സുരേന്ദര്‍ സിങ്ങ് കോണ്‍ഗ്രസിനെതിരെ നടത്തിയ ഈ പ്രസ്താവന വൈറലാണ്. അതേ സമയം പഹല്‍ഗാമില്‍ 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നതിനെതിരെ മോദി സര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പകരം വീട്ടുകയും ചെയ്തുവെന്നും സുരേന്ദര്‍ സിങ്ങ് പ്രസ്താവിച്ചിരുന്നു.

മുംബൈയില്‍ നടന്ന ചടങ്ങില്‍ സുരേന്ദര്‍ സിങ്ങിന്റെ പ്രസംഗത്തിലെ ഒരു വിവാദഭാഗം ഇങ്ങിനെ:”ആ ഓര്‍മ്മകള്‍ ഒരിയ്‌ക്കലും മായാത്തതാണ്. 17 വര്‍ഷമായെങ്കിലും അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നട്ടെല്ലിലൂടെ ഒരു വിറയല്‍ കടന്നുപോകും. നിറയെ മൃതദേഹങ്ങള്‍, കൊച്ചുകുട്ടികള്‍, ധീരസൈനികര്‍, സ്ത്രീകള്‍…എല്ലാവരേയും ഞാന്‍ ആദരവോടെ ഓര്‍ക്കുന്നു. എങ്കിലും ആ ആക്രമണത്തില്‍ നമ്മള്‍ എന്താണ് നേടിയത്? ജീവനോടെ പിടികൂടിയ അജ് മല്‍ കസബിനെ തൂക്കിലേറ്റിയത് കൊണ്ട് തീര്‍ക്കാവുന്നതായിരുന്നില്ല അത്. പാകിസ്ഥാന് തിരിച്ചടി നല്‍കുന്നതില്‍ അന്നത്തെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.”

സുരേന്ദര്‍ സിങ്ങിന്റെ പ്രസംഗത്തിലെ അടുത്ത ഭാഗം കോണ്‍ഗ്രസിനെ ശരിക്കും വെട്ടിലാക്കുന്നതായിരുന്നു:”ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇപ്പോഴത്തെ സര്‍ക്കാര്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി. 2008ലും മുംബൈ ഭീകരാക്രമണത്തില്‍ രാജ്യം പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് ആഗ്രഹിച്ചത്. എന്നിട്ടും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പാകിസ്ഥാന് ഇന്ത്യ മറുപടി നല്‍കുമെന്ന് അന്ന് ആ ക്രൂരകൃത്യം കണ്ട ലോകരാഷ്‌ട്രങ്ങലെല്ലാം ആഗ്രഹിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്ന് ഒന്നും ചെയ്തില്ല. പാകിസ്ഥാനെ അവര്‍ ആക്രമിച്ചില്ല. ശക്തമായ യാതൊരു മറുപടിയും നല്‍കിയില്ല.അതുകൊണ്ടാണ് ജനം കോണ്‍ഗ്രസ് സര്‍ക്കാരിനെ വേരോടെ പിഴുതെറിഞ്ഞത്. “

Tags: terrorismMumbai Terror AttackAjmal KasabPahalgam attackOperation SindoorNSG Commando Surender SinghMumbai terror attack 2008
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.