Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കാരണം, അവര്‍ ദേശവിരുദ്ധ ശക്തികളാണ്

ടി. സതീശന്‍ by ടി. സതീശന്‍
Nov 28, 2025, 07:18 am IST
in Main Article

ജനങ്ങളില്‍ രാഷ്‌ട്രസ്‌നേഹം ഉളവാക്കുന്ന എന്തിനേയും എതിര്‍ക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് കേരളം. രാഷ്‌ട്രപ്രേമം എന്നു പറഞ്ഞാല്‍ ഹിന്ദുത്വം എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഹിന്ദുത്വം എന്നാല്‍ ഫാസിസം. എന്നു പറഞ്ഞാല്‍ ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി. ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും സിപിഎം നയിക്കുന്ന എല്‍ഡിഎഫും ഈ അവിശുദ്ധ കൂട്ടുകെട്ടില്‍ പരസ്പരം മത്സരിക്കുന്നു. രണ്ടു കൂട്ടര്‍ക്കും രോഗം ഒന്നു തന്നെ: ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്‌ട്രീയം. ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളൊക്കെ എന്നും ഭീകരവിരുദ്ധ-പാകിസ്ഥാന്‍ വിരുദ്ധ- ഹമാസ് വിരുദ്ധ- ദേശീയതാനുകൂല – ഹിന്ദുത്വാനുകൂല പ്രസ്ഥാനങ്ങള്‍ക്ക് എതിരാണ്. അവര്‍ പഹല്‍ഗാം കൂട്ടക്കൊലയെക്കുറിച്ച് മിണ്ടില്ല. ഇരകള്‍ ഹിന്ദുക്കളാണെന്ന് ഉറപ്പുവരുത്തിയായിരുന്നു കൂട്ടക്കൊല എന്ന് അവര്‍ സമ്മതിക്കില്ല. അവര്‍ ‘ഓപ്പറേഷന്‍ സിന്ദൂറി’നെ അംഗീകരിക്കില്ല. ഇതെല്ലം സമൂഹ മാധ്യമങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഈ ശൃംഖലയില്‍ ഏറ്റവും പുതിയതാണ് മേജര്‍ രവിക്കെതിരെയുള്ള ചെളിവാരിയെറിയല്‍. ദേശസ്‌നേഹം അലയടിക്കുന്ന ചിത്രങ്ങളുടെ സംവിധായകന്‍. അതിനേക്കാളുപരി ധീര സൈനികന്‍. അദ്ദേഹത്തിന്റെ ‘പഹല്‍ഗാം: ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ചിത്രമാണ് ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പേ തന്നെ ഭീഷണിക്കിരയാകുന്നത്. പഹല്‍ഗാം കൂട്ടക്കൊലയും ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ധീരോദാത്ത സൈനിക നടപടിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഈ ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന നെഗറ്റീവ് പ്രചാരണങ്ങളാണ് ഏറ്റവും ഹീനം. ഉപയോഗിച്ചിരിക്കുന്ന ഭാഷയാവട്ടെ അശ്ലീലം നിറഞ്ഞതും. ജിഹാദികളുടെ മാനസികാവസ്ഥയുള്ളവരാണ് ചിത്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. അതില്‍ ജെസെല്‍ മുഹമ്മദ് ആണ് പ്രമുഖന്‍. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മിക്കവാറും കമന്റുകളും. അതില്‍ ഒരു കമന്റ് ഇങ്ങനെ, ‘മേജര്‍ രവിയുടെ വരാന്‍ പോകുന്ന ചിത്രം ഞാന്‍ തിയേറ്ററില്‍ പോയി കാണില്ല. അതിനെക്കുറിച്ചുള്ള ഒന്നും ഞാന്‍ സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്യില്ല. ആ സംഘത്തില്‍ മേജര്‍ രവി ഏറ്റവും തരംതാണവന്‍’.

മറ്റൊരു കമന്റ് ഇങ്ങിനെ: ‘മേജര്‍ രവിയുടെ അടുത്ത ചിത്രം മോഹന്‍ലാല്‍ ആരാധകര്‍ ബഹിഷ്‌കരിക്കും’. മറ്റൊരു വ്യക്തി മോഹന്‍ലാലിനോട് ആവശ്യപ്പെടുന്നത് ‘മേജര്‍ രവിയുടെ ചിത്രത്തില്‍ നിന്ന് മാറി നില്‍ക്കണം’ എന്നൊക്കെയാണ്.

മോഹന്‍ലാലിന്റെ യഥാര്‍ത്ഥ ആരാധകര്‍ ഈ കെണിയില്‍ വീഴില്ലെന്ന് മേജര്‍ രവി പറയുന്നു. ഈ ദുഷ്പ്രചാരണം ഫാന്‍സ് അസോസിയേഷനെ ആശ്രയിച്ച് ജീവിതം നടത്തിക്കൊണ്ടുപോകുന്ന പത്തു പതിനഞ്ചു പേരുടെ വിക്രിയകളാണെന്നും മേജര്‍ രവി പറയുന്നു. ‘അവര്‍ക്കു മേജര്‍ രവി ആരെന്നറിയില്ല. ഒരിക്കല്‍ ഒരു മോഹന്‍ലാല്‍ ആരാധകന്‍ ആനപ്പുറത്തു നിന്ന് വീണ് എല്ലൊടിഞ്ഞപ്പോള്‍ അയാളുടെ ചികിത്സക്ക് ഏറ്റവും കൂടുതല്‍ പണം കൊടുത്തതു ഞാന്‍ തന്നെ. എമ്പുരാന്‍ വിഷയത്തില്‍ താന്‍ മോഹന്‍ലാലിനെ പിന്തുണച്ചു. ജീവിക്കാന്‍ ഞാന്‍ മോഹന്‍ലാലിനെ ആശ്രയിക്കുന്നില്ല. മോഹന്‍ലാലിനെ ഇഷ്ടപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. ഞാന്‍ പ്രധാനമന്ത്രിയെ ആദരിക്കുന്നതിനും ധാരാളം കാരണങ്ങളുണ്ട്. ഏറ്റവും പ്രധാന കാര്യം അദ്ദേഹത്തിനു അഴിമതിയില്ല എന്നതാണ്. അദ്ദേഹത്തിന്റെ പ്രതിബദ്ധത രാജ്യത്തോടാണ്’.

‘കീര്‍ത്തി ചക്ര’ (2006), ‘മിഷന്‍ 90 ഡെയ്സ്’ (2007), ‘കുരുക്ഷേത്ര’ (2008), ‘കാണ്ഡഹാര്‍’ (2010), ‘കര്‍മ്മയോദ്ധ: (2012), ‘പിക്കറ്റ് 43’ (2017), ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ‘ (2017) എന്നിവയാണ് മേജര്‍ രവിയുടെ പ്രധാന ചിത്രങ്ങള്‍.

ജമ്മു-കശ്മീരില്‍ ഭാരത സൈനികര്‍ ജീവന്‍ പണയം വച്ച് നടത്തുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ‘കീര്‍ത്തിചക്ര’യുടെ ഇതിവൃത്തം. മോഹന്‍ലാല്‍ അവതരിപ്പിച്ച കമാന്‍ഡോ ചീഫ് മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം ദേശപ്രേമത്തിന്റെ ആള്‍രൂപമായിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ച തീയേറ്ററുകള്‍ ഉച്ചത്തിലുള്ള ‘ഭാരത് മാതാ കീ ജയ്’ വിളികളാല്‍ മുഖരിതമായി. ചിത്രം അക്ഷരാര്‍ഥത്തില്‍ വന്‍ വിജയമായി. ‘മിഷന്‍ 90 ഡെയ്സ്’ മമ്മൂട്ടി ചിത്രമായിരുന്നു. രാജീവ്ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണമായിരുന്നു ഇതിവൃത്തം. ആ ഓപ്പറേഷനില്‍ സംവിധായകനുണ്ടായ സ്വന്തം അനുഭവങ്ങള്‍ ചിത്രത്തിന് നിറം പകര്‍ന്നു. ഇത്തരത്തില്‍ ദേശസ്‌നേഹം തുളുമ്പുന്ന ചിത്രങ്ങളാണ് മേജര്‍ രവിയുടെ സംവിധാന മികവിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ അനൗണ്‍സ് ചെയ്തതു മുതല്‍ തനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ തുടങ്ങിയെന്ന് മേജര്‍ രവി പറയുന്നു. അതിനു കാരണമുണ്ടെന്നു അദ്ദേഹം പറഞ്ഞു. തന്റെ ചിത്രം പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ഭീകരവാദികളെ തുറന്നുകാട്ടുമെന്ന് ജിഹാദി ശക്തികള്‍ ഭയപ്പെടുന്നു. അതുകൊണ്ട് പ്രസ്തുത ചിത്രം നിര്‍മിക്കപ്പെടരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റ് തലവന്‍ ജോര്‍ജ് സോറോസിന്റെ പണം കൈപ്പറ്റുന്ന ചില പ്രതിപക്ഷ നേതാക്കളും തുറന്നു കാട്ടപ്പെടും. കശ്മീരിലെ ടൂറിസം ഇല്ലാതാക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങളെ സഹായിക്കുന്നവരാണവര്‍. പഹല്‍ഗാം കൂട്ടക്കൊലയുടെ ലക്ഷ്യം അതായിരുന്നല്ലോ. ടൂറിസം വളര്‍ന്നാല്‍ അവര്‍ക്കു കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാനാവില്ല. ഭാരതത്തെ 11 വര്‍ഷം പിന്നോട്ട് കൊണ്ടുപോകാനും സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പഹല്‍ഗാം പോലുള്ള ഭീകരാക്രമണങ്ങളിലൂടെ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ കൊണ്ടുവരാനുള്ള ദേശവിരുദ്ധ ശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മേജര്‍.

‘എമ്പുരാന്‍’ സിനിമയില്‍, ഹിന്ദുക്കള്‍ ത്രിശൂലം ഉപയോഗിച്ച് മുസ്ലിങ്ങളെ കൊല്ലുന്നതിന്റെയും അത് കലാപങ്ങള്‍ക്ക് കാരണമാകുന്നതിന്റെയും രംഗങ്ങള്‍ ജിഹാദി സ്വാധീനത്താല്‍ ചേര്‍ക്കപ്പെട്ടുവെന്ന് മേജര്‍ പറഞ്ഞു. താനത് തുറന്നു കാണിച്ചതിനാല്‍ ജിഹാദി ശക്തികളുടെ ശത്രുവായി. ഈ എക്‌സ് ഹാന്‍ഡിലുകള്‍ക്കു ബിബിസിയുടെ പിന്തുണയുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ സത്യത്തില്‍ ‘എമ്പുരാന്‍’ നിര്‍മാതാവായ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിന്റെ ഫാന്‍സാണ്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വിരുദ്ധ ശക്തികളുടെ മേല്‍ അധികൃതരുടെ ശ്രദ്ധയുണ്ടാകും എന്നാണ് മേജര്‍ രവിയുടെ പ്രത്യാശ. കാരണം, അവര്‍ ദേശവിരുദ്ധശക്തികളാണ്.

 

Tags: Major RaviAnti-Pakistan@MohanlalHinduismanti-HamasPatriotismanti-terroroperation sindhoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

പുതിയ വാര്‍ത്തകള്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.