Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രഭാത സന്ദേശം നമസ്‌തേ ആകണം

ഡോ. രാജീവ്. എന്‍byഡോ. രാജീവ്. എന്‍
Nov 21, 2025, 05:19 am IST
inSamskriti

ഇന്ന് ഒട്ടുമിക്കവരും മൊബൈല്‍ ഫോണില്‍ സ്ഥിരമായി ഗുഡ് മോര്‍ണിംഗ് സന്ദേശങ്ങള്‍ കൈമാറുന്നവരാണ്. എത്ര തിരക്കായാലും രാവിലെ സ്ഥിരമായി എത്താറുള്ള പ്രഭാത സന്ദേശങ്ങള്‍ക്ക് മറുപടി അയക്കാനും മിക്കവരും സമയം കണ്ടെത്താറുമുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ കാതലാണ് മാതാപിതാഗുരുജനങ്ങളോടു നാം കാട്ടുന്ന ബഹുമാനം. അതിന്റെ ഭാഗമായാണ് നാം നമസ്‌തേ പറഞ്ഞു സജ്ജനങ്ങളെ സ്വീകരിച്ചിരുന്നതും. എന്നാല്‍ നമസ്‌കാരം നല്‍കി സജ്ജനങ്ങളെ സ്വീകരിക്കുന്ന രീതി വളരെ കുറവാണ്.

കൈകള്‍ കൂപ്പി നമസ്‌തേ പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യുന്ന ശ്രേഷ്ഠമായ ആചാരത്തിന്റെ ഗുണവും അതിലെ തത്ത്വവും മനസ്സിലാക്കുന്നത് പുതുതലമുറക്ക് ഗുണം ചെയ്യും.

നാം പ്രഭാതത്തില്‍ ഒരാളെ കാണുമ്പോള്‍ ഗുഡ് മോര്‍ണിങ് പറയുകയാണ് ഇന്നത്തെ പതിവ്. എന്നാല്‍ വ്യക്തികളെ ആദ്യമായി കാണുമ്പോളും, കുറെ നാളുകള്‍ക്കു ശേഷം കാണുമ്പോളും നമസ്‌തേ അല്ലെങ്കില്‍ നമസ്‌കാരം പറഞ്ഞു വേണം അഭിവാദ്യം ചെയ്യേണ്ടത്. ഇതായിരുന്നു ഭാരതീയ രീതി. പ്രായത്തില്‍ മുതിര്‍ന്ന വ്യക്തികളെ കാണുമ്പോള്‍ എഴുന്നേറ്റു കൈകൂപ്പി നമസ്‌തേ പറയുക, അതിഥികളെ എഴുന്നേറ്റു ചെന്ന് സ്വീകരിക്കുക, അവര്‍ മടങ്ങുമ്പോള്‍ മുറ്റം കടക്കുവോളം അനുയാത്ര ചെയ്യുക ഇതൊക്കെയും നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ രീതി പാരമ്പര്യത്തെ അപ്പാടെ തള്ളി പുതുമയുടെ പേരില്‍ പാശ്ചാത്യ രീതി അവലംബിക്കുകയാണ് കേരളീയരേറെയും.

നമസ്‌കാരത്തിന്റെ രീതികളും തത്ത്വങ്ങളും ഒന്നു മനസിലാക്കാം. വിവിധ രീതികളില്‍ നമുക്ക് നമസ്‌തേ പറയാം. എന്നാല്‍ തല അല്പം കുമ്പിട്ടു രണ്ടു കൈപ്പടങ്ങളും ഹൃദയത്തോട് ചേര്‍ത്തു വച്ച് പറയുന്നതാന് സാധാരണ രീതി. തേ നമമഃ എന്നാണിതിന്റെ വിവക്ഷ. അങ്ങേയ്‌ക്കായിക്കൊണ്ട് നമസ്‌കാരം. സ്വശരീരം സ്വാര്‍ത്ഥ ലാഭത്തിനുപരി മറ്റുള്ളവരുടെ സേവനത്തിനു കൂടി ഉപയോഗപ്പെടുത്താന്‍ സദാസന്നദ്ധമാണ് എന്നതിന്റെ വെളിവാക്കല്‍ കൂടിയാണ് നമസ്‌തേ. തന്നേക്കാള്‍ പ്രായത്തിലും ജ്ഞാനത്തിലും കര്‍മ്മത്തിലും ഉയര്‍ന്ന എന്തിനെയും സ്വീകരിക്കുവാനും, ബഹുമാനിക്കുവാനും ഉള്ള സന്നദ്ധത കൂടിയാണ് നമസ്‌തേ.

നമസ്‌തേ-ക്കു ഊര്‍ധ്വം, മദ്ധ്യം, ബാഹ്യം എന്നു മൂന്നു വകഭേദമുണ്ട്. ഇതില്‍ ഊര്‍ധ്വ നമസ്‌തേ പേരുപോലെ തന്നെ കൈകള്‍ ശിരസ്സിനു മുകളില്‍ ഉയര്‍ത്തി വിരലുകളം കൈപ്പത്തികളും ചേര്‍ത്തുപിടിച്ചു പറയുന്നതാണ്. യോഗാസനം, ശാസ്ത്രീയനൃത്തം, ഗുരു സന്ദര്‍ശന വേള, ബലികര്‍മം, ക്ഷേത്രപൂജ എന്നിവയിലെല്ലാം വേണ്ടത് ഊര്‍ധ്വ നമസ്‌തേ ആണ്. പൂര്‍ണ സമര്‍പ്പണ ഭാവത്തില്‍ നമോനമഃ എന്ന് പറഞ്ഞാണ് ഊര്‍ധ്വ നമസ്‌കാരം നടത്തുക. കൈപ്പത്തിയും വിരലുകളും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു ചെയ്യുന്നതാണ് മദ്ധ്യ നമസ്‌തേ. ഭഗവദ് ദര്‍ശനം, യോഗി, സംന്യാസി ദര്‍ശനം, ക്ഷേത്രദര്‍ശനം എന്നിവയില്‍ ദാസ്യബുദ്ധിയോടെ സര്‍വം സമര്‍പ്പിച്ചു ചെയ്യുന്നതാണ് മദ്ധ്യ നമസ്‌തേ. ഇവിടെ നമാമി എന്ന് ഉപയോഗിക്കുന്നതാണ് ഉത്തമം.

കൈപ്പത്തിയും വിരലുകളും താമരമൊട്ടു പോലെ കൂമ്പി നെഞ്ചോടു ചേര്‍ത്ത് വയ്‌ക്കുന്നതാണ് ബാഹ്യ നമസ്‌തേ. ഓരോ വിരലുകളും പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പഞ്ചഭൂതങ്ങള്‍ പ്രകൃതിയില്‍ ഒരുമിച്ചു ചേരുന്ന അവസ്ഥയെ ആണിത് സൂചിപ്പിക്കുന്നത്. ദേവപൂജക്കും ഗുരുപൂജക്കും ഇത് ഉപയോഗിക്കുന്നു.

ഇടതു കൈയുടെ നിയന്ത്രണം ഇഡ നാഡിക്കും, വലതു കൈയുടെ നിയന്ത്രണം പിങ്ഗള നാഡിക്കും ആണ്. ഇഡ തമോ ഗുണത്തിന്റെയും പിങ്ഗള രാജോഗുണത്തിന്റെയും പ്രതീകമാണ്. രണ്ടു കൈകളും ചേര്‍ത്ത് കൂപ്പുന്നതോടെ കാര്‍മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും നന്നായി പ്രവര്‍ത്തിക്കുകയും നട്ടെല്ലിലെ സുഷുമ്‌ന നാഡി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത് തലച്ചോറിന്റെ ഇടതു വലതു ഭാഗങ്ങളെ സംയോജിപ്പിച്ചു സമനിലയും ഐക്യവും പ്രദാനം ചെയ്യുന്നു. അകക്കണ്ണ് തെളിഞ്ഞു ജ്ഞാനലബ്ധി പ്രാപ്തമാകുന്നു. സ്വാര്‍ത്ഥത അകന്ന് എല്ലാം ബഹ്‌മമയമെന്ന സദ്ബോധം ഉടലെടുക്കുന്നു. ഇത് എതിര്‍ വ്യക്തിയെ ബഹുമാനിക്കുന്നതിനൊപ്പം ആത്മചൈതന്യത്തെ തിരിച്ചറിയാനും സഹായിക്കുന്നു.് നാട്യശാസ്ത്രത്തിലെ അഞ്ജലി മുദ്രയോടെ നമസ്‌തേ പറഞ്ഞ് അഭിവാദ്യം ചെയ്യുന്ന മനോഹരമായ ആചാരം തിരികെ കൊണ്ടുവരേണ്ടതുണ്ട്.

Tags: Hinduismgood behaviourNamasteനമസ്‌തേ
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.