Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീപൂര്‍ണത്രയീശന് വൃശ്ചികോത്സവം കൊടിയേറി

രമേഷ് ഇളയിടത്ത്‌byരമേഷ് ഇളയിടത്ത്‌
Nov 20, 2025, 05:30 am IST
inSamskriti
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്റെ വൃശ്ചികോത്സവ കൊടിയേറ്റിനോടനുബന്ധിച്ച് ഇന്നലെ നടന്ന 15 ആനകളുടെ എഴുന്നള്ളത്ത്‌

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്റെ വൃശ്ചികോത്സവ കൊടിയേറ്റിനോടനുബന്ധിച്ച് ഇന്നലെ നടന്ന 15 ആനകളുടെ എഴുന്നള്ളത്ത്‌

തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോല്‍സവത്തിന് ചോതി നക്ഷത്രത്തില്‍ കൊടിയേറി. തിരുവോണം ആറാട്ടോടെയാണ് ഉത്സവ സമാപനം.

ഇതിനായി അഹസ്സായി മുളയിട്ടു. കലശമാടി മുളയിട്ട് കൊടി കയറി. ഉല്‍സവത്തിന്റെ നാലാം ദിവസമായ തൃക്കേട്ട പുറപ്പാട് വളരെ പ്രാധാന്യമുള്ള ദിവസമാണ്. ദീപാരാധനക്കു ശേഷം പാണി കൊട്ടി ഭഗവാന്‍ പുറത്തേക്ക് വിളക്കിന് എഴുന്നള്ളിപ്പിനായി വരുന്നു. ഈ ദിവസമാണ് ഭഗവാന്‍ വില്വമംഗലം സ്വാമിയാര്‍ക്ക് ദര്‍ശനം നല്‍കിയതെന്നാണ് ഐതിഹ്യം. അതിനാലാണ് ഈ ദിവസത്തിനു പ്രാധാന്യം ഏറെയുള്ളതും. വിളക്കിനെഴുന്നള്ളിച്ച് കാണിക്കയിടലിനും പ്രാധാന്യമുണ്ട്. ക്ഷേത്രത്തിലെ ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് സ്വര്‍ണ്ണ നെറ്റിപട്ടം ആണ് അണിയിക്കുക. അപൂര്‍വ്വ രത്‌നങ്ങളും സ്വര്‍ണ്ണവും പതിച്ച കോലത്തിലാണ് ഭഗവാന്റെ തിടമ്പ് വയ്‌ക്കുക. ഉല്‍സവാഘോഷ ദിവസമായ തൃക്കേട്ടയ്‌ക്കും കുംഭമാസത്തിലെ ഉത്രം ആഘോഷത്തിനും നടക്കുന്ന തിരുവഞ്ജനം എന്ന ചടങ്ങും ഏറെ പ്രാധാന്യമുള്ളതാണ്. തൃക്കേട്ട ദിവസത്തെ നാദസ്വരവും പ്രശസ്തമാണ്. സാധാരണ ദിവസങ്ങളില്‍ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ മൂന്ന് നേരം ശീവേലി ഉണ്ട്. ഉച്ച ശീവേലിക്ക് മേല്‍ശാന്തി തിടമ്പ് കൈയില്‍ വച്ചാണ് പ്രദക്ഷിണം വയ്‌ക്കാറ്. കൊടിയേറ്റ ദിവസം രാവിലത്തെ ശീവേലിക്ക് എതൃത്ത ശീവേലിയാണ്. ഉല്‍സവം തുടങ്ങി വലിയ വിളക്ക് ദിവസം രാവിലത്തെ ശ്രീഭൂതബലിക്ക് ആക്കി വേല എന്ന ചടങ്ങ് ഉണ്ട്. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഉല്‍സവം തുടങ്ങി നാലാം ദിവസം ഒന്ന്, അഞ്ചാം ദിവസം മൂന്ന്, ചെറിയ വിളക്ക് ദിവസം അഞ്ച്, വലിയ വിളക്ക് ദിവസം ഏഴ് എന്നിങ്ങനെയാണ് എഴുന്നള്ളിപ്പിന്റെ പ്രദിക്ഷിണം. ഉല്‍സവത്തിന് ക്ഷേത്ര കലകളായ ചാക്യാര്‍കൂത്ത്, പാഠകം, ഓട്ടന്‍ തുള്ളല്‍, കഥകളി എന്നിവയും കുടുംബി സമുദായത്തില്‍പ്പെട്ടവരുടെ കലകളും അവതരിപ്പിക്കുന്നു. സംഗീത കച്ചേരികള്‍ക്കും ഉല്‍സവ കാലത്ത് പ്രാധാന്യമുണ്ട്.

രാവിലെ ശീവേലിക്കും വൈകിട്ട് വിളക്കിനെഴുന്നള്ളിപ്പിനും കോടങ്കി വേഷക്കാര്‍ ഉണ്ട്. ഇവര്‍ പ്രത്യേക തരത്തിലുള്ള വേഷം കെട്ടി എഴുന്നള്ളിപ്പിനു മുന്നില്‍ മേളത്തിനൊത്ത് ആടുന്നതു കാണാം. ഭഗവാന് കണ്ണ് തട്ടാതിരിക്കുവാന്‍ വേണ്ടിയാണ് ഇതെന്ന് പഴമക്കാര്‍ പറയുന്നു. വൃശ്ചികോല്‍സവത്തിന്റെ ആറാട്ട് ദിവസം ഭഗവാന്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം കടന്ന് വലിയ മൂത്തതിന്റെ ഇല്ലത്തേക്ക് പോകാറുണ്ട്. പിന്നീട് പറയെടുപ്പിനും പുറത്തേക്ക് പോകാറുണ്ട്. പൂര്‍ണ്ണത്രയീശന്റെ ആറാട്ടിനു ശേഷം പിറ്റേന്ന് എതൃത്ത പൂജക്ക് മുന്‍പ് ഇരുപത്തി അഞ്ച് കലശം ഉണ്ട്. പിറ്റേന്നു ശ്രീഭൂത ബലിയും ഉണ്ട്. ഉല്‍സവാഘോഷത്തിന് രാവിലെയുള്ള ശീവേലിക്കും വൈകിട്ടുള്ള വിളക്കിനെഴുന്നള്ളിപ്പിനും പ്രശസ്തരായ വാദ്യ കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്. സന്താന ഗോപാല മൂര്‍ത്തിയായും ശ്രീപൂര്‍ണ്ണത്രയീശനെ ആരാധിക്കുന്നു. രാവിലെ നിര്‍മ്മാല്യ ദര്‍ശനം, ഉഷഃപൂജ, എതൃത്ത പൂജ, ശീവേലി, പന്തീരടി പൂജ, ഉച്ച പൂജക്ക് മുന്‍പുള്ള ശീവേലി, ഉച്ച പൂജ, വൈകിട്ട് നട തുറക്കല്‍, ദീപാരാധന, അത്താഴ ശീവേലി, അത്താഴ പൂജ എന്നിങ്ങനെയാണ് പൂജാക്രമങ്ങള്‍.

ഈ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ചില ആനപ്പുറത്ത് പട്ടുകുടക്കു പകരം തഴ് ഉപയോഗിക്കാറുമുണ്ട്.

Tags: Templesതൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രംവൃശ്ചികോത്സവം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.