Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആ നടി ശ്രീകണ്ഠൻ നായരോട് കാണിച്ചത് നെറികേട്’; ആലപ്പി അഷ്റഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 12:22 pm IST
inEntertainment

ഫ്ലവേഴ്സ് ചാനൽ എംഡിയും മാധ്യമപ്രവർത്തകനുമായ ശ്രീകണ്ഠൻ നായർ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ഒരു നടിയിൽ നിന്നാണ് അദ്ദേഹത്തിന് കൈപ്പേറിയ അനുഭവം ഉണ്ടായതെന്നും മലയാള സിനിമയിലെ നടിമാർക്കെല്ലാം തന്നെ ഇത് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മലയാളികളുടെ മനസ്സിനെ തൊട്ടറിഞ്ഞ ഒരു മാധ്യമ പ്രവർത്തകനാണ് ശ്രീകണ്ഠൻ നായർ . കഴിവും കഠിനാധ്വാനവും കൊണ്ട് ഒരാൾക്ക് എങ്ങനെ ഉയരങ്ങൾ കീഴടക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് അദ്ദേഹം. ആകാശവാണിയിൽ തുടങ്ങി ദൂരദർശനിലും ഏഷ്യാനെറ്റിലും മഴവിൽ മനോരമയിലും പിന്നീട് സൂര്യ ടിവിയിലും എത്തി അവിടെ നിന്നും വീണ്ടും പറന്നുയർന്നത് ഫ്ലവേഴ്‌സ് ചാനൽ എന്ന ആശയത്തിലേക്ക് അദ്ദേഹം എത്തി. ഇന്ന് ഫ്ലവേഴ്സ് എന്ന വിനോദ ചാനലിന്റെയും അവരുടെ തന്നെ ന്യൂസ് ചാനലായ 24 ന്റെയും മാനേജിംഗ് ഡയറക്ടർ ആണ് അദ്ദേഹം. പ്രവർത്തിച്ച എല്ലാ ചാനലുകളെയും വളർച്ചയിലും ഉയർച്ചയിലും എത്തിച്ച ശേഷമാണ് അദ്ദേഹം അവിടെനിന്നും പടിയിറങ്ങിയിട്ടുള്ളത്.

ദൂരദർശനിൽ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവരുന്നത് .ഏഷ്യാനെറ്റ് ചാനലിന്റെ ഒരു പ്രതിസന്ധി ഘട്ടത്തിലാണ് അദ്ദേഹം അവിടെ ചാർജ് എടുക്കുന്നത് . അവിടുത്തെ സ്ഥിതിവിശേഷം അറിഞ്ഞു വന്നപ്പോൾ പെട്ടെന്ന് ഒരു അമ്പരപ്പ ഉണ്ടായെങ്കിലും അദ്ദേഹത്തിൻറെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് ആ ചാനലിനെ കരകയറ്റാനായത്. അതിനുവേണ്ടി അദ്ദേഹം പ്രേക്ഷകരുടെ പൾസറിഞ്ഞ പരിപാടികൾ ആവിഷ്കരിക്കാൻ തുടങ്ങി ഏഷ്യാനെറ്റിൽ ശ്രീകണ്ഡൻ നായർ അവതാരകനായി എത്തുന്ന നമ്മൾ തമ്മിൽ എന്ന ജനസമ്പർഗ്ഗ പരമ്പര ജനങ്ങൾ ഏറ്റെടുക്കുകയും അതോടെ അദ്ദേഹം പ്രശസ്തിയിലേക്ക് കുതിക്കുകയും ചെയ്തു .അദ്ദേഹത്തിന്റെ ചുറുചുറുക്കും തുള്ളിച്ചാടിയുള്ള നർമക കലർന്ന ചോദ്യവുമൊക്കെ പ്രേക്ഷകർക്ക് വേറിട്ട ഒരു അനുഭവമാണ് സമ്മാനിച്ചത്

ശ്രീകണ്ഠൻ നായർ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്ന കാലഘട്ടത്തെ ഏഷ്യാനെറ്റിന്റെ സുവർണ്ണ കാലഘട്ടം എന്ന് വേണമെങ്കിൽ പറയാം. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം കണ്ടന്റ് ഹെഡ് ആയി ചാർജ് എടുത്ത അദ്ദേഹം ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡൻറ് സ്ഥാനം വരെ അലങ്കരിച്ചു. ആ സാഹചര്യത്തിൽ അപ്രതീക്ഷിതമായി ഏഷ്യാനെറ്റിന് ജിയോ സ്റ്റാർ വിലക്കെടുത്തു. ശ്രീകണ്ടൻ നായർക്ക് അന്നുവരെ അവിടെ ഉണ്ടായിരുന്ന അധികാരവും അംഗീകാരവും എല്ലാം ഇല്ലാതായി എന്നൊരു തോന്നലുണ്ടായി. ആ മൾട്ടിനാഷണൽ കമ്പനിയുടെ ഒരു അധികാരി അദ്ദേഹത്തോട് ചോദിച്ചു, മിസ്റ്റർ നായർ വാട്ട് യു ആർ ഡൂയിങ് ഹിയർ എന്ന്. അങ്ങനെയാണ് അദ്ദേഹം അവിടെ നിന്ന് ഇറങ്ങി മഴവിൽ മനോരമയിലേക്കും അവിടെ നിന്നും സൂര്യ ടിവിയിലേക്കും കടന്നത്. ഫ്ലവേഴ്സ് ചാനൽ എന്ന ആശയം അദ്ദേഹം നടപ്പാക്കിയത് ഗോകുലം ഗോപാലനുമായി ചേർന്നായിരുന്നു. വളരെ പെട്ടെന്ന് തന്നെ ചാനൽ ഉയർച്ചയുടെ പടവുകൾ കയറി.

ഈ അടുത്ത് അദ്ദേഹത്തിനുണ്ടായ ഒരു കൈപ്പേറിയ അനുഭവം അദ്ദേഹം തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഒരു നടി അദ്ദേഹത്തോട് കാണിച്ച നെറികേടിനെ കുറിച്ചായിരുന്നു അത്. കേരളത്തിലെ വലിയ ആദരണീയനായ ഒരു വ്യക്തിയെ ആദരിക്കുന്ന ചടങ്ങിലേക്ക് പ്രശസ്തയായ ഒരു നടിയെ ശ്രീകണ്ഠൻ നായർ ക്ഷണിക്കുന്നു, രണ്ടു ലക്ഷം രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ചു നടി അതിന് സമ്മതിക്കുന്നു. പ്രോഗ്രാം കഴിഞ്ഞ് സംഘാടകർ കൊടുത്ത ര ലക്ഷം രൂപയുടെ ചെക്കും സന്തോഷപൂർവ്വം വാങ്ങി അവർ പോകുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നടിക്കൊരു മനംമാറ്റം ഉണ്ടാകുന്നു തന്റെ റേറ്റ് 3 ലക്ഷം രൂപയാണെന്നും അത് കിട്ടണമെന്നും ശ്രീകണ്ടൻ നായരോട് ആവശ്യപ്പെടുന്നു. നമ്മൾ തമ്മിൽ പറഞ്ഞുറപ്പിച്ച പണം അവർ തന്നില്ലേ എന്ന് ചോദിച്ചപ്പോൾ എനിക്കത് വേണ്ട നിങ്ങൾ അത് കയ്യിൽ വച്ചോളൂ എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് അദ്ദേഹം മൂന്നു ലക്ഷം രൂപയുടെ ചെക്ക് വാങ്ങി അയച്ചു കൊടുത്തതായി പറയുന്നുണ്ട്. യാതൊരു ധാർമികതയോ സത്യസന്ധതയോ ഇല്ലാത്ത ഒരു നടിയാണ് അവർ. അവരുടെ ഈ പ്രവർത്തി മൂലം നടിമാർക്ക് ആകെ അപമാനമേറ്റിരിക്കുകയാണ്. ഇവരെ പോലുള്ളവരുടെ പേരുകൾ വെളിപ്പെടുത്തി അവരെ ഇത്തരം പ്രോഗ്രാമുകളിൽ നിന്നും അകറ്റി നിർത്തേണ്ടത് അനിവാര്യമാണ്.

ഇനി മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ 10 കോടി രൂപയോളം ചാനലിൽ നിന്നും കൈപ്പറ്റിയിട്ടുള്ള ഒരു നടൻ ചാനൽ നഷ്ടത്തിലാണ് പോകുന്നതെന്ന് അറിഞ്ഞിട്ടും ശമ്പളം കൂട്ടി ചോദിച്ച് അദ്ദേഹത്തെ വിഷമിപ്പിച്ചു. അദ്ദേഹം പറയുന്നത് പല കലാകാരന്മാർക്കും അവർ അർഹിക്കാത്ത വിധത്തിൽ ശമ്പളം കൂട്ടിക്കൊടുത്ത് വഷളാക്കിയതിൽ തനിക്കും ഒരു പ്രധാന പങ്കുണ്ടെന്നാണ്. അതാണ് പഴമക്കാർ പറയുന്നത് അർഹിക്കാത്തവന്റെ കയ്യിൽ അംഗീകാരം കിട്ടുന്നത് കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടുന്നത് പോലെയാണെന്ന്.

വിഎസ്സിന്റെ വിലാപയാത്രയിൽ മനുഷ്യസഹജമായി ഉണ്ടായ ഒരു നാക്കുപിഴവിന് അദ്ദേഹം വലിയ രീതിയിൽ സൈബർ ബുള്ളിങ്ങിന് ഇരയായി. വിഎസ്സിന്റെ പേരിനു പകരം പിണറായി വിജയൻ എന്ന നാക്കുളുക്കാണ് അതിന് കാരണമാക്കിയത്. ഇനി മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ചില അപ്രിയ സത്യങ്ങൾ സംപ്രേക്ഷണം ചെയ്ത് മാധ്യമ ധർമ്മം നിർവഹിച്ചു എന്നതിന്റെ പേരിൽ അദ്ദേഹത്തിൻറെ ഭാര്യ ഒരു ബംഗാളിയുടെ കൂടെ ഒളിച്ചോടി പോയി എന്ന് കണ്ണിൽ ചോരയില്ലാത്തവന്മാർ കഥയുണ്ടാക്കി. ആ നല്ല മനുഷ്യൻറെ മനസ്സിനെ വേദനിപ്പിച്ചു, അതിൽ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ വേദന തോന്നിയത് തന്റെ നാട്ടുകാരനായ കൊട്ടാരക്കരക്കാരനായ ഒരാൾ കൂടി ഇതിൻറെ പിന്നിൽ പ്രവർത്തിച്ചു എന്നറിഞ്ഞപ്പോഴാണ്.

ശ്രീകണ്ഠൻ നായരെ ചിലർ കല്ലറിയുമെന്നറിയാം കാരണം രാജാവ് നഗ്നനാണെന്നുള്ള സത്യം അദ്ദേഹം പൊതുമദ്യത്തിൽ വിളിച്ചു പറയും ഇതുകൊണ്ടൊന്നും ആർക്കും അദ്ദേഹത്തെ തളർത്താൻ ആവില്ല തീയിൽ കുരുത്തവൻ വെയിലത്ത് വാടുമോ’, ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു.

 

Tags: sreekandan nairMalayalam MovieLatest newsAlappy ashraf
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.