Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വ്യാപരത്തീരുവ ഉയര്‍ത്തി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രംപിന് വാഴപ്പഴവും ബീഫും പാരയായി

വിവിധ രാജ്യങ്ങള്‍ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വ്യാപാര ത്തീരുവ ഉയര്‍ത്തി ആ രാജ്യങ്ങളെ ശ്വാസംമുട്ടിച്ച് തനിക്കാവശ്യമായത് നേടിയെടുക്കുന്ന ട്രംപിന്റെ രീതിയ്‌ക്ക് തിരിച്ചടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 11:32 pm IST
inWorld

വാഷിം​ഗ്ടൺ: വിവിധ രാജ്യങ്ങള്‍ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വ്യാപാര ത്തീരുവ ഉയര്‍ത്തി ആ രാജ്യങ്ങളെ ശ്വാസംമുട്ടിച്ച് തനിക്കാവശ്യമായത് നേടിയെടുക്കുന്ന ട്രംപിന്റെ രീതിയ്‌ക്ക് തിരിച്ചടി.

വാഴപ്പഴത്തിന് അമേരിക്കയില്‍ വില കൂടിയതാണ് ട്രംപിന് തിരിച്ചടിയായത്. കാരണം വാഴപ്പഴത്തിന് വന്‍ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതോടെ യുഎസിലേക്ക് വാഴപ്പഴം കയറ്റുമതി ചെയ്യുന്നവര്‍ വില ഉയര്‍ത്താന്‍ തുടങ്ങി. ഇത് അമേരിക്കന്‍ വിപണിയില്‍ വാഴപ്പഴത്തിന് വില കൂട്ടാന്‍ കാരണമായി. അതുപോലെ ബീഫ്, തക്കാളി തുടങ്ങിയ ചരക്കുകള്‍ക്കും ഇതേ ഗതി വന്നു. ഇതോടെയാണ് തീരുവ ഉയര്‍ത്തി രാജ്യങ്ങളെ ശ്വാസം മുട്ടിക്കുന്ന ഏര്‍പ്പാട് ഭാവിയില്‍ അമേരിക്കയില്‍ വന്‍തോതില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് വിലയിരുത്തല്‍ വന്നത്.

സാമ്പത്തിക വിദഗ്ധരുടെ ഭാഗത്ത് നിന്നും പ്രതിപക്ഷമായ ഡമോക്രാറ്റുകളില്‍ നിന്നും വ്യാപാരത്തീരുവ ഉയര്‍ത്തുന്നതിനെതിരെ ശക്തമായ സമ്മര്‍ദ്ദം വന്നു. ഇത് ക്രമേണ പലചരക്ക് സാധനങ്ങളുടെ വില ഉയരാന്‍ കാരണമാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ട്രംപിന് തിരുത്തലിന് തയ്യാറാകേണ്ടിവുന്നു. ഉപഭോക്തൃ വില സൂചികയിൽ, സെപ്റ്റംബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബീഫിന് ഏകദേശം 13% വില കൂടുതലായിരുന്നു, സ്റ്റീക്കുകളുടെ വില ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 17% കൂടുതലാണ്. വാഴപ്പഴത്തിന്റെ വില ഏകദേശം 7% കൂടുതലായി. അതേസമയം തക്കാളിയുടെ വില 1% കൂടുതലായിരുന്നു. വീട്ടിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ചെലവ് സെപ്റ്റംബറിൽ 2.7% വർദ്ധിച്ചു.

ഇതോടെ വാഴപ്പഴം, ബീഫ്, കാപ്പി തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ മേല്‍ ചുമത്തതിയ അമിത തീരുവ ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഈ വർഷം ആദ്യം ഏർപ്പെടുത്തിയ വൻ ഇറക്കുമതി തീരുവകൾ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ലെന്ന് വളരെക്കാലമായി വാദിച്ചിരുന്ന ട്രംപിന് ഒരു വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം.

ഇത് മെക്സിക്കോ, ബ്രസീല്‍, ആസ്ത്രേല്യ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് അനുഗ്രഹമായി. ട്രംപിന്റെ അമിത തീരുവയില്‍ ഞെരുങ്ങുകയായിരുന്നു ബ്രസീലും മെക്സിക്കോയും കാനഡയും എല്ലാം. യുഎസിലേക്ക് ബീഫ് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന ആസ്ത്രേല്യ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് ബീഫിന് തീരുവ കുറച്ചുകൊണ്ടുള്ള ട്രംപിന്റെ തീരുമാനം അനുഗ്രഹമാകും. യുഎസിലേക്ക് തക്കാളി 91 ശതമാനവും കയറ്റുമതി ചെയ്യുന്നത് മെക്സിക്കോയാണ്. തക്കാളിയുടെ മേലുള്ള തീരുവ കുറച്ചത് മെക്സിക്കോയ്‌ക്ക് ഉപകാരമാവും. യുഎസിലേക്ക് കാപ്പി കയറ്റുമതി ചെയ്യുന്ന ബ്രസീല്‍, കൊളംബിയ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കും ഇതുപോലെ ട്രംപിന്റെ നീക്കം അനുഗ്രഹമാകും.

ട്രംപ് ഭരണത്തിൽ വന്നതോടെ, ഓരോ രാജ്യത്തുനിന്നുമുള്ള ഇറക്കുമതിക്ക് 10% അടിസ്ഥാന താരിഫ് ചുമത്തിയും, സംസ്ഥാനം അനുസരിച്ച് വ്യത്യസ്തമായ അധിക നിർദ്ദിഷ്ട തീരുവകളും ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് ആഗോള വ്യാപാര വ്യവസ്ഥയെ അട്ടിമറിച്ചു. ഇറക്കുമതി തീരുവയുടെ മുഴുവൻ ഭാരവും കമ്പനികൾ വഹിക്കാൻ തുടങ്ങുമ്പോൾ അടുത്ത വർഷം സാധാനങ്ങളുടെ വില കൂടുതൽ ഉയരുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഇന്ത്യയ്‌ക്ക് തലവേദനയായത് തുണിത്തരങ്ങളും ചെമ്മീനും
അമേരിക്ക ഇന്ത്യയെ സംബന്ധിച്ചിടത്തോളം പറുദീസയായിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു അമേരിക്ക. മറ്റൊരര്‍ത്ഥത്തില്‍ ട്രേഡ് സര്‍പ്ലസ് ഉള്ള രാജ്യം. പക്ഷെ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം പിഴത്തീരുവ ഏര്‍പ്പെടുത്തിയതോടെ തുണിത്തരങ്ങള്‍, ചെമ്മീന്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ക്ക് അമേരിക്കയിലെ വിപണിയില്‍ മത്സരിക്കാന്‍ പറ്റാതായി. ഇത് ഇന്ത്യയുടെ ഈ ഉല്‍പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചു.

Tags: Donald TrumpTrade warTrump tariffIndia US trade warTrade tariffbananaTomatoMexicobeef
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.