Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പര്‍ ലീഗ് കേരള-2: കൊമ്പന്‍സ് കൊച്ചിയെ കീഴടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 04:29 am IST
inFootball
ഫോഴ്‌സ കൊച്ചി-തിരുവനന്തപുരം കൊമ്പന്‍സ് സൂപ്പര്‍ ലീഗ് കേരള പോരാട്ടത്തില്‍ നിന്ന്‌

ഫോഴ്‌സ കൊച്ചി-തിരുവനന്തപുരം കൊമ്പന്‍സ് സൂപ്പര്‍ ലീഗ് കേരള പോരാട്ടത്തില്‍ നിന്ന്‌

കൊച്ചി: തോല്‍വി വിട്ടൊഴിയാതെ ഫോഴ്സ കൊച്ചി. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ തുടര്‍ച്ചയായ ഏഴാം മത്സരവും അവര്‍ തോറ്റു. കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സാണ് ഏകപക്ഷീയമായ ഒരു ഗോളിന് ഫോഴ്സയെ കീഴടക്കിയത്.

17-ാം മിനിറ്റില്‍ ഖാലിദ് റോഷനാണ് കൊമ്പന്‍സിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുമായി തിരുവനന്തപുരം കൊമ്പന്‍സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഫോഴ്സ കൊച്ചിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല. അവസാന അരമണിക്കൂറോളം സമയം 10 പേരുമായി കളിക്കേണ്ടി വന്നതും ഫോഴ്സയ്‌ക്ക് തിരിച്ചടിയായി. റിജോണ്‍ ജോസാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത്. എണ്‍പതാം മിനിറ്റില്‍ തിരുവനന്തപുരത്തിന്റെ ശരീഫ് ഖാനും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി.

കണ്ണൂര്‍ വാരിയേഴ്സിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ഇലവനില്‍ മാറ്റമൊന്നുമില്ലാതെയാണ് തിരുവനന്തപുരം കൊമ്പന്‍സ് ഇന്നലെ എവേ മത്സരത്തില്‍ കൊച്ചി ഫോഴ്സക്കെതിരെ ഇറങ്ങിയത്. അതേസമയം കഴിഞ്ഞ് കളിയില്‍ കാലിക്കറ്റ് എഫ്സിയോട് തകര്‍ന്നടിച്ച ടീമില്‍ നിരവധി മാറ്റങ്ങളാണ് ഫോഴ്സ കൊച്ചി വരുത്തിയത്. ഗോള്‍വലയ്‌ക്ക് മുന്നില്‍ മുഹമ്മദ് അലി സര്‍ദാറിന് പകരം ജെയ്‌മി ജോയ്, പ്രതിരോധത്തില്‍ ജിഷ്ണു, ശ്രീരാഗ്, റോഡ്രിഗോ ലൂയിസ് എന്നിവര്‍ക്ക് പകരം മുഹമ്മദ് മുഷറഫ്, റിജോണ്‍ ജോസ്, എന്റിക്വെ ലോപ്പസ്, മധ്യനിരയില്‍ അഭിഷേക് ഹാല്‍ഡറിന് എന്നിവര്‍ക്ക് പകരം ഗ്രിഫ്റ്റി ഗ്രേഷ്യസ്, മുന്നേറ്റത്തില്‍ സംഗീത് സതീഷിന് പകരം സജീഷ്. ഇ തുടങ്ങിയവരും ഇറങ്ങി.

പന്ത് കൈവശംവയ്‌ക്കുന്നതില്‍ മുന്നിട്ടുനിന്നത് ആതിഥേയരായ ഫോഴ്സ കൊച്ചിയായിരുന്നെങ്കിലും ആസൂത്രിതമായ മുന്നേറ്റങ്ങളും ഗോളിലേക്ക് കൂടുതല്‍ ഷോട്ടുകളും പായിച്ചത് കൊമ്പന്‍സായിരുന്നു. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ലീഡ് നേടാന്‍ കൊമ്പന്‍സിന് ആദ്യ അവരം ലഭിച്ചു. എന്നാല്‍ അവരുടെ ബ്രസീലിയന്‍ താരം ഓട്ടിമര്‍ ബിസ്പോയുടെ ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പതിനേഴാം മിനിറ്റില്‍ തിരുവനന്തപുരം ഗോള്‍ നേടി. അബ്ദുല്‍ ബാദിഷ് നീക്കി നല്‍കിയ പന്തില്‍ ഖാലിദ് റോഷന്റെ മനോഹര ഫിനിഷിങ് (10). എന്നാല്‍ ആദ്യപകുതിയില്‍ തന്നെ ഖാലിദ് റോഷന്‍ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് മുഹമ്മദ് ഷാഫി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ അമോസ് കിരിയയെ പിന്‍വലിച്ച കൊച്ചി മാര്‍ക്ക് വര്‍ഗാസിനെ കളത്തിലിറക്കി. അറുപത്തിയൊന്നാം മിനിറ്റില്‍ തിരുവനന്തപുരത്തിന്റെ പൗലോ വിക്റ്ററിന് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അറുപത്തിയാറാം മിനിറ്റില്‍ ബോക്സിന് പുറത്ത് പൗലോ വിക്റ്ററിനെ ഫൗള്‍ ചെയ്തു വീഴ്‌ത്തിയ കൊച്ചിയുടെ റിജോണ്‍ ജോസിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. റൊമാരിയോ ജെസുരാജിന് പകരം നിജോ ഗില്‍ബര്‍ട്ടിനെ കൊണ്ടുവന്ന കൊച്ചിയുടെ ഗോള്‍ശ്രമങ്ങള്‍ ഒന്നും ഫലം കാണാതെ പോയി. എണ്‍പതാം മിനിറ്റില്‍ തിരുവനന്തപുരത്തിന്റെ ശരീഫ് ഖാനും രണ്ടാം മഞ്ഞക്കാര്‍ഡിന് പിന്നാലെ ചുവപ്പുകാര്‍ഡ് വാങ്ങി കളം വിട്ടു.

18ന് നടക്കുന്ന തൃശൂര്‍ മാജിക് എഫ്സി, കാലിക്കറ്റ് എഫ്സിയെ നേരിടും. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് കിക്കോഫ്.

Tags: Forca Kochi FCTrivandrum KombansSuper League Kerala-2
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്‍ജുറി ടൈം ഗോളില്‍ കാലിക്കറ്റ് കൊമ്പന്‍സിനെ കീഴടക്കി കണ്ണൂര്‍ സെമിയില്‍ കടന്നു

Football

സൂപ്പര്‍ ലീഗ് കേരള: കൊമ്പന്‍സ്-കാലിക്കറ്റ് പോരാട്ടം രാത്രി 7.30ന്

തൃശൂര്‍ മാജിക് എഫ്സി കണ്ണൂര്‍ വാരിയേഴ്സ് പോരാട്ടത്തില്‍ നിന്ന്‌
Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍ വാരിയേഴ്‌സിന് സെമി പ്രതീക്ഷ

Football

സൂപ്പര്‍ ലീഗ് കേരള: കലാശക്കൊട്ട് ജീവന്മരണ പോരാട്ടമാക്കാന്‍ കൊമ്പന്‍സ്, മലപ്പുറം, വാരിയേഴ്‌സ്

Football

സൂപ്പര്‍ ലീഗ് കേരള: സെമി ഉറപ്പിക്കാന്‍ കൊമ്പന്‍സ്; ജയം തിരിച്ചുപിടിക്കാന്‍ മലപ്പുറം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.