Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മറ്റു പാര്‍ട്ടികളുടെ യോഗങ്ങളിലും ജാഥകളിലും തടസ്സം സൃഷ്ടിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 08:46 pm IST
inKerala

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും നിര്‍ബന്ധമായും മാതൃകാ പെരുമാറ്റചട്ടം (Model Code of Conduct) പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ജാതി, മതം, ഭാഷ, വംശം, സമുദായം തുടങ്ങിയ അടിസ്ഥാനങ്ങളില്‍ വൈരാഗ്യം സൃഷ്ടിക്കുന്നതോ, ഭിന്നതകള്‍ വളർത്തുന്നതോ, വിദ്വേഷം പ്രചരിപ്പിക്കുന്നതോ രാഷ്‌ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും ചെയ്യരുതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യജീവിതത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളോ വിമര്‍ശനങ്ങളോ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.

ജാതി-മത സമൂഹങ്ങളുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കാനോ ആരാധനാലയങ്ങള്‍ പ്രചാരണ വേദികളാക്കാനോ പാടില്ല. സ്ഥാനാർത്ഥിയെയോ വോട്ടറെയോ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നോ ജാതിഭ്രഷ്ടമാക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതും കർശനമായി വിലക്കപ്പെട്ടിരിക്കുന്നു.

പൊതുസ്ഥലങ്ങളിലും സ്വകാര്യസ്ഥലങ്ങളിലും നിയന്ത്രണം
മറ്റൊരാളുടെ സ്ഥലം, മതിൽ, കെട്ടിടം എന്നിവയിൽ അനുവാദമില്ലാതെ പോസ്റ്ററുകൾ ഒട്ടിക്കുകയോ മുദ്രാവാക്യങ്ങൾ എഴുതുകയോ ബാനർ-കൊടി സ്ഥാപിക്കുകയോ ചെയ്യരുത്. സർക്കാർ ഓഫീസുകളുടെ പരിസരത്ത് ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനും നിർബന്ധ വിലക്കുണ്ട്.

ഒരുകക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ വേണ്ടി പൊതുസ്ഥലം മാറ്റി വയ്‌ക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യങ്ങൾ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ശേഷവും നടപടി എടുക്കാത്ത പക്ഷം, ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ചേര്‍ക്കുമെന്നും കമ്മീഷൻ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനം റാലികൾക്കും പ്രചാരണയോഗങ്ങൾക്കും ഉപയോഗിക്കാൻ അനുമതി ഇല്ല.

പൊതുയോഗങ്ങളും ജാഥകളും
പൊതുയോഗങ്ങൾക്ക് മുൻകൂട്ടി പോലീസ് അധികാരികളെ അറിയിക്കണം. സ്ഥലത്ത് നിരോധനാജ്ഞയോ നിയന്ത്രണ ഉത്തരവോ നിലവിലുണ്ടോ എന്ന് ഉറപ്പാക്കേണ്ടതും അവ കർശനമായി പാലിക്കേണ്ടതുമാണ്.
മറ്റു പാര്‍ട്ടികളുടെ യോഗങ്ങളിലും ജാഥകളിലും തടസ്സം സൃഷ്ടിക്കരുതെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ജാഥകൾ സംഘടിപ്പിക്കുന്നവർ റൂട്ടും സമയവും മുൻകൂട്ടി നിശ്ചയിച്ച് പോലീസിനെ അറിയിക്കണം. ഗതാഗതം തടസ്സപ്പെടുത്താതെയും നിലവിലുള്ള കോടതിവിധികളും നിയമങ്ങളും പാലിച്ചുമായിരിക്കും ജാഥകൾ നടത്തേണ്ടത്. എതിര്‍പ്പുകാട്ടി മറ്റുകക്ഷി നേതാക്കളുടെയും പ്രവർത്തകരുടെയും കോലം കത്തിക്കുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിതമാണ്.

ലഘുലേഖകളും പോസ്റ്ററുകളും
ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നയാളുടെയും പ്രസാധകന്റെയും പേരുകളും വിലാസവും, കോപ്പികളുടെ എണ്ണവും വ്യക്തമാക്കണം. അച്ചടിക്കുന്നതിന് മുമ്പ് പ്രസാധകന്റെ തിരിച്ചറിയൽ സംബന്ധിച്ച പ്രഖ്യാപനം പ്രസ്സ് ഉടമയ്‌ക്ക് എത്തിക്കണം. അച്ചടിച്ചശേഷം അത് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതുമാണ്.

പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിന്റെ വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തിലൂടെ അറിയിക്കണം.

മാധ്യമ പരസ്യങ്ങൾ
പത്രം, ടെലിവിഷൻ, റേഡിയോ, സാമൂഹികമാധ്യമങ്ങൾ തുടങ്ങിയ എല്ലാ വഴിയിലുമുള്ള പരസ്യങ്ങൾ നിയമാനുസൃതമായിരിക്കണം. അപകീര്‍ത്തികരമായ പ്രചാരണങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്.

പ്രചാരണവാഹനങ്ങൾ
ലൗഡ് സ്പീക്കർ ഘടിപ്പിച്ച വാഹനങ്ങൾ ഉൾപ്പെടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും മോട്ടോർവാഹന നിയമങ്ങൾ പാലിക്കണം. ആവശ്യമായ അനുമതി നേടിയ ശേഷമേ പ്രത്യേകമായി രൂപമാറ്റം വരുത്തിയ പ്രചാരണവാഹനങ്ങൾ ഉപയോഗിക്കാനാകൂ.
പൊതുജനങ്ങൾക്ക് തടസമോ ശല്യമോ ഉണ്ടാക്കുന്ന വിധത്തിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കരുതെന്ന് കമ്മീഷൻ അറിയിച്ചു.

Tags: model code of conductkerala local body election 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുയോഗങ്ങളും സെമിനാറുകളും മേഖലാ സമ്മേളനങ്ങളും നടത്തരുതെന്ന് എന്‍എസ്എസ്

Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

Editorial

നാടിന്റെ നന്മയ്‌ക്കായി ഒത്തൊരുമിക്കാം

Kerala

ബ്രിട്ടാസ് മുന്നയുടെ 2020ലെപരീക്ഷണം പാളി; ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഒരു കൂട്ടം കൗമാരക്കാരെ അധികാരമേല്‍പിച്ച ഭീമാബദ്ധം…

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.