Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മന്ത്രോച്ചാരണങ്ങള്‍ ഉയരാന്‍ ദിവസങ്ങള്‍ മാത്രം; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 02:55 pm IST
inThiruvananthapuram, Kerala

തിരുവനന്തപുരം: മുറജപത്തിനൊരുങ്ങി ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. ആറു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് 20ന് തുടക്കമാകും. വൈകിട്ട് 4.30ന് പാന്‍ഇന്ത്യന്‍ ചലച്ചിത്രതാരം റാണാ ദഗ്ഗുബതി ഉദ്ഘാടനം ചെയ്യും. എട്ടു ദിവസങ്ങളിലായുള്ള ഏഴു മുറകളിലായാണ് ജപം. മുറജപം പൂര്‍ത്തിയാകുന്ന 2026 ജനുവരി 14ന് ലക്ഷം ദീപങ്ങള്‍ ക്ഷേത്രത്തില്‍ ഭക്തി നിര്‍ഭരമായ കാഴ്ചയൊരുക്കും. വേദമന്ത്രജപവും സഹസ്രനാമജപവും ജലജപവും ഈ ദിവസങ്ങളിലായി നടക്കും.

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നടത്തുന്ന കളഭങ്ങളില്‍ മാര്‍കഴി കളഭം മുറജപത്തിന്റെ അവസാനത്തെ ഏഴുദിവസങ്ങളിലായി നടക്കും. കളഭത്തിനുശേഷം മുറജപത്തിന്റെ സമാപനമായി ലക്ഷദീപം ജനുവരി 14നാണ്. ഋക്, യജുര്‍, സാമ വേദങ്ങളാണ് ക്രമമായി മുറ ജപത്തില്‍ ജപിക്കുന്നത്. സമയനിഷ്ഠയോടുകൂടി എട്ടുദിവസം കൊണ്ട് വേദസംഹിത ഒരാവര്‍ത്തി ചൊല്ലിത്തീര്‍ക്കുന്നതാണ് ഒരു മുറ.

വേദസംഹിതയെ ആദ്യന്തം ഉപാസിക്കുന്ന രീതിയാണ് മുറജപം. സൂക്തജപവും വിഷ്ണുസഹസ്രനാമജപവും ഇതിനൊപ്പം ഉണ്ടാകും. എട്ടാം ദിവസത്തെ ജപത്തിനൊടുവില്‍ രാത്രി 8.30ന് മുറശീവേലി നടക്കും. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ വാധ്യാന്‍, തൃശൂര്‍ വാധ്യാന്‍, പന്തല്‍ വൈദികന്‍, കൈമുക്ക് വൈദികന്‍, കപ്ലിങ്ങാട് വൈദികന്‍, ചെറുമുക്ക് വൈദികന്‍ തുടങ്ങിയ സ്ഥാനികള്‍ക്കു പുറമേ കാഞ്ചീപുരം, ഉടുപ്പി, മഹാരാഷ്‌ട്ര, തിരുപ്പതി, തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം, ഇരിങ്ങാലക്കുട വേദപാഠശാല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വൈദികര്‍ മുറജപത്തില്‍ പങ്കെടുക്കും.

27നാണ് ആദ്യമുറശീവേലി. ഡിസംബര്‍ 5, 13, 21, 29, ജനുവരി 6 എന്നീ ദിവസങ്ങളില്‍ ആറുമുറ പൂര്‍ത്തിയാകും. 14ന് ഏഴാം മുറയില്‍ ലക്ഷദീപത്തോടുകൂടി പൊന്നുംശീവേലി നടക്കും.ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തുടങ്ങിവച്ച ചടങ്ങുകള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ചെറിയ മാറ്റങ്ങളോടെ ആവര്‍ത്തിക്കുന്നുവെന്നാണ് ഈ ആഘോഷത്തിന്റെ സവിശേഷത.

മന്ത്രപ്രധാനമായ ഋഗ്വേദം, ക്രിയാ പ്രധാനമായ യജുര്‍വേദം, ശ്രുതി പ്രധാനമായ സാമവേദം എന്നിവയുടെ സമന്വയമാണ് ഓരോ മുറജപവും. നാലുതരം ദൈനംദിന പ്രാര്‍ഥനകളോടെ 56 ദിവ-സം നീളുന്ന അനുഷ്ഠാനമാണ് മുറജപം. മകര സംക്രാന്തി ദിനമായ 56-ാം ദിവസം ശീവേലിയോടെയാണ് ലക്ഷദീപം നടക്കുക. രാവിലെ 6.30 മുതല്‍ 8.30 വരെയാണ് നാമജപം. അതിനു മുന്‍പ് അലങ്കാര പൂജ, മുഴുക്കാപ്പ്, നിറദീപം, പ്രത്യേക ഗണപതി ഹോമം, എന്നിവ നടക്കും.

ഏഴു മുറകളിലായിട്ടാണു ശീവേലി നടക്കുക. ശ്രീ പദ്മനാഭന്‍, നരസിംഹ മൂര്‍ത്തി, ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളാണ് എഴുന്നെള്ളിക്കുക. ഒന്നാം മുറയില്‍ അനന്തവാഹനം, രണ്ടാം മുറയില്‍ കമലവാഹനം, മൂന്നിലും അഞ്ചിലും ഇന്ദ്രവാഹനം, നാലിലും ആറിലും പല്ലക്ക്, ഏഴാം മുറയില്‍ ഗരുഡവാഹനം എന്നീ ക്രമത്തില്‍ എഴുന്നെള്ളിക്കണമെന്നാണു വ്യവസ്ഥ. മുറജപത്തോടനുബന്ധിച്ചുള്ള ജലജപം പ്രധാനമാണ്. കിഴക്കേ നടയിലുള്ള പദ്മതീര്‍ഥക്കുളത്തിലാണ് ജലജപം നടക്കുക. ക്ഷേത്രത്തിലെത്താതെ നഗരവാസികള്‍ക്ക് മുറജപം ദര്‍ശിക്കാമെന്നതും ജലത്തെ പവിത്രീകരിക്കുകയെന്നതുമാണ് ജലജപത്തിന്റെ ഐതിഹ്യം.

Tags: SREE PADMANABHASWAMY TEMPLERana DaggubatiMurajapamHeld once in six yearsSeven MurajapamsEight daysLakhs of lampsDevotional spectacle
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു
Thiruvananthapuram

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

ചിത്രം വി.വി. അനൂപ്‌
Kerala

അനന്തപുരി വേദ-ദീപ പ്രഭയില്‍ മുങ്ങി ശ്രീപദ്മനാഭന് ഇന്നു ലക്ഷദീപം, മകര ശീവേലി രാത്രി 8.30ന്

Kerala

ലക്ഷദീപം തൊഴാൻ കര്‍ശന നിയന്ത്രണങ്ങള്‍: ആധാര്‍കാര്‍ഡ് കരുതണം, മൊബൈല്‍ പാടില്ല

47-ാമത് മുറജപ-ലക്ഷദീപ ഭക്തജന ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര യില്‍ നിന്ന്‌
Thiruvananthapuram

ഭക്തര്‍ക്ക് ലഭിച്ചില്ല; ലക്ഷദീപം പാസില്‍ തിരിമറി, പൊന്നും ശീവേലി ദര്‍ശിക്കണമെങ്കിൽ സിപിഎം അംഗം കനിയണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.