Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 31, 2026, 07:02 am IST
inSamskriti
ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ശബരിക്ക് ആദരം അര്‍പ്പിച്ച്, രാമനും ലക്ഷ്മണനും ദക്ഷിണദിശയിലേക്കുള്ള യാത്ര തുടര്‍ന്നു. പമ്പാനദിയുടെ പവിത്രസുന്ദരമായ തീരത്തേക്ക് അടുക്കുമ്പോള്‍ ദുഃഖത്തിനിടയിലും പമ്പാനദീതടം രാമനില്‍ പ്രശാന്തി നിറച്ചു. സീതയെ സദാ നിനച്ചുകൊണ്ട് തന്റെ ദൗത്യത്തില്‍ ഉറച്ച് രാമന്‍ അവിടെ വിശ്രമിച്ചു. പമ്പയുടെ തീരത്ത് ഋഷ്യമൂകപര്‍വ്വതത്തില്‍ നാടുകടത്തപ്പെട്ട വാനരരാജകുമാരന്‍ സുഗ്രീവന്‍, തന്റെ നാലു വിശ്വസ്ത മന്ത്രിമാര്‍ഹനുമാന്‍, നളന്‍, നീലന്‍, താരന്‍- എന്നിവരോടൊപ്പം ഒളിവില്‍ കഴിയുന്നു. കിഷ്‌കിന്ധയുടെ രാജാവായിരുന്ന സുഗ്രീവന്‍, തന്റെ ജ്യേഷ്ഠന്‍ ബാലിയുമായുണ്ടായ വലിയൊരു തെറ്റിദ്ധാരണമൂലം കൊട്ടാരത്തില്‍ നിന്നും ആട്ടി പുറത്താക്കപ്പെട്ടു. അതിബലവനായ ജ്യേഷ്ഠന്‍ തന്നെ കൊന്നുകളയുമെന്ന നിത്യഭയത്തില്‍ സുഗ്രീവന്‍ കഴിഞ്ഞുവന്നു. ഒരു ഋഷിയുടെ ശാപം മൂലം ബാലിക്ക് ഋഷ്യമൂകപര്‍വ്വതത്തില്‍ കയറാന്‍ പാടില്ല എന്നതുകൊണ്ട് സുഗ്രീവന്‍ അവിടെ മാത്രം സുരക്ഷിതനായിരുന്നു.

ഹനുമത്സംഗമം
സുഗ്രീവന്റെ മുഖ്യമന്ത്രി, ജ്ഞാനവും കരുത്തും ഒരുപോലെ സ്വായത്തമായുള്ള ദിവ്യനായ ഹനുമാന്‍, അകലെ നിന്ന് രണ്ട് മനുഷ്യരൂപങ്ങള്‍ തങ്ങളെ സമീപിക്കുന്ന കാര്യം ശ്രദ്ധിച്ചു. കൈകള്‍ കൂപ്പി ഹനുമാന്‍ അവരെ ഊഷ്മളമായി അഭിവാദനം ചെയ്തു സ്വാഗതം ചെയ്തു. ഹനുമാന്റെ ശബ്ദം മൃദുവായിരുന്നു. നേര്‍മ്മയുള്ളതും. അതില്‍ സ്വാഭാവികമായി ഒരു മഹത്വവും ഹൃദയശുദ്ധിയും നിറഞ്ഞിരുന്നതായി രാമന്‍ തിരിച്ചറിഞ്ഞു. ”ഞാന്‍ ഹനുമാന്‍, വാനരരാജാവായ സുഗ്രീവന്റെ ദാസനാണ്. എന്റെ യജമാനനും ഇവിടെയീ മലയില്‍ പരദേശവാസവും ദുഃഖവും അനുഭവിക്കുകയാണ്. നിങ്ങള്‍ക്ക് ഒരുപക്ഷേ പരസ്പരം സഹായിക്കാന്‍ കഴിഞ്ഞേക്കാം.”

സീതയുടെ ആഭരണങ്ങള്‍ കണ്ടു പൊട്ടിക്കരയുന്ന ശ്രീരാമന്‍

രാമസുഗ്രീവ സഖ്യം
സുഗ്രീവനുമായുള്ള കൂടിക്കാഴ്ചക്കായി ഹനുമാന്‍ ഉടനെ തന്നെ രാമനെയും ലക്ഷ്മണനെയും തന്റെ ഇരുതോളത്തുമെടുത്ത് വന്‍കാട്ടിനിടയിലൂടെ ചാടി ക്ഷണനേരത്തില്‍ വാനരരാജാവിന് മുന്നിലെത്തി. സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് രാമന്‍ സുഗ്രീവനോട് പറഞ്ഞു. സുഗ്രീവന്‍ സഹോദരന്‍ ബാലിയുടെ ക്രൂരതയെക്കുറിച്ചു സംസാരിച്ചു. തങ്ങള്‍ രണ്ടും സമാനമായ ദുഃഖത്തിലാണെന്നു കണ്ട്, അവര്‍ പരസ്പരസഹായത്തിനായി ഒരുടമ്പടിയില്‍ ഏര്‍പ്പെട്ടു. ബാലിയില്‍ നിന്ന് രാജ്യം തിരികെ ലഭ്യമാക്കാന്‍ സഹായിക്കാമെന്ന് രാമന്‍ സുഗ്രീവന് വാഗ്ദാനം ചെയ്തു. മറുവശത്ത് സീതയെ കണ്ടെത്താന്‍ സഹായിക്കുമെന്ന് സുഗ്രീവന്‍ രാമന് വാക്ക് നല്കി. കുറച്ചുനാള്‍ മുന്‍പ് വനത്തിന് മുകളിലൂടെ പറന്നുപോയൊരു ആകാശരഥത്തില്‍ നിന്നും താഴെ വീണ ആഭരണങ്ങള്‍ സുഗ്രീവന്‍ രാമന് കാണിച്ചുകൊടുത്തു. രാമന്‍ അവയെ ഉടന്‍തന്നെ സീതയുടെ ആഭരണങ്ങളായി തിരിച്ചറിഞ്ഞു നിശബ്ദമായി കരഞ്ഞുപോയി.

ബാലിയെ നേരിടാന്‍ രാമന്‍ അവനെ ഉപദേശിച്ചു, എന്നാല്‍ തന്റെ സഹോദരന്‍ അതിശക്തിമാനാണെന്നും തനിക്ക് ജയിക്കാനാവില്ലെന്നും സുഗ്രീവന്‍ ഭയപ്പെട്ടു. അവനു ധൈര്യം നല്‍കാന്‍, സുഗ്രീവനും ബാലിയും തമ്മില്‍ ദ്വന്ദയുദ്ധം ചെയ്യുന്ന സമയത്ത് ഒരു വൃക്ഷത്തിനുപിന്നില്‍ ഒളിച്ചുനിന്ന്, സുഗ്രീവന്‍ അടയാളം കൊടുക്കുന്നതനുസരിച്ച് ബാലിയെ താന്‍ അമ്പെയ്ത് കൊന്നുകൊള്ളാമെന്ന് രാമന്‍ സമ്മതിച്ചു.

ബാലി സുഗ്രീവയുദ്ധം


രാമന്റെ വാക്കുകള്‍ കേട്ട് ഉത്സാഹത്തോടെ സുഗ്രീവന്‍ ബാലിയെ വെല്ലുവിളിച്ചു. താരയുടെ അപേക്ഷകള്‍ അവഗണിച്ച്, ബാലി തന്റെ കോട്ടയില്‍ നിന്ന് ചാടി സുഗ്രീവനെ നേരിടാന്‍ യുദ്ധക്കളത്തിലെത്തി. രണ്ട് സഹോദരന്മാരും അതിശക്തമായ ക്രോധത്തോടെ ഏറ്റുമുട്ടി. യോദ്ധാക്കളുടെ സ്വാഭാവികമായ തിളക്കത്തോടെ ശോഭിച്ചിരുന്ന അവര്‍ ശരീരപ്രകൃതിയിലും രൂപത്തിലും ബലത്തിലും തുല്യരായിരുന്നു, രാമന് പോലും അവരെ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടായി. മത്തുപിടിച്ച രണ്ട് വലിയ ആനകള്‍ മാരകമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടതുപോലെ അവര്‍ പോരാടി, അവരുടെ പ്രഹരങ്ങള്‍ ഭൂമിയെ കുലുക്കുകയും കാട്ടിലെ ജീവികളെ ഭയപ്പെടുത്തുകയും ചെയ്തു.

മല്‍പ്പിടുത്തത്തിനിടയില്‍ സഹോദരന്മാരെ രണ്ടാളേയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അമ്പ് തൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് രാമന്‍ വിശദീകരിച്ചു. ‘അടുത്ത തവണ, നിന്നെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ തിളക്കമുള്ള ഒരു പുഷ്പമാല നിന്റെ കഴുത്തില്‍ ഇട്ടാല്‍മതി.’ രാമന്റെ നിര്‍ദ്ദേശപ്രകാരം ഹനുമാന്‍ സുഗ്രീവന്റെ കഴുത്തില്‍ കാട്ടുപൂക്കളുടെ ഒരു മാല ചാര്‍ത്തി, അവനെ അടുത്ത സംഘട്ടനത്തിനായി തയ്യാറാക്കി.

Tags: ramayanaLord RamaDevotionalRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.