Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സജികുമാര്‍byസജികുമാര്‍
Jul 31, 2026, 07:06 am IST
inSamskriti

ഭാരതത്തിലുടനീളം, രാമായണ കഥകളുമായി ബന്ധപ്പെട്ട അനേകം സ്ഥലങ്ങളുണ്ട്. അവയില്‍ ചിലത് അതിപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. എന്നാല്‍ ഏറെ നിഗൂഢമായ ചില സ്ഥലങ്ങള്‍ ഏതാണ്ട് വിസ്മൃതിയിലാണ്ടുപോയി. ഇങ്ങനെ വിസ്മൃതിയിലേക്കു പോയ രാമായണബന്ധിയായ ഒരു പര്‍വ്വതമാണ് ദ്രോണഗിരി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ദ്രോണഗിരി സ്ഥിതി ചെയ്യുന്നത്. ദ്രോണഗിരി ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പര്‍വ്വതം ഇന്നും ഇടതൂര്‍ന്ന വനങ്ങളാലും ഉയരമുള്ള കൊടുമുടികളാലും ചുറ്റപ്പെട്ടിരിക്കുന്നു.

ലങ്കയില്‍ രാമ-രാവണ യുദ്ധത്തിനിടെ ഇന്ദ്രജിത്തിന്റെ ആക്രമണത്തില്‍ ലക്ഷ്മണന്‍ ഗുരുതരമായി പരിക്കേറ്റ് മൂര്‍ച്ഛിതനായി വീണപ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ വൈദ്യനായ സുഷേണന്‍ മൃതസഞ്ജീവനി എന്ന ദിവ്യൗഷധം എത്തിക്കാന്‍ ആവശ്യപ്പെട്ടു. ഈ ദിവ്യൗഷധി നില്‍ക്കുന്ന പര്‍വ്വതമാണ് ദ്രോണഗിരി. വിശല്യകരണി(ശരീരത്തില്‍ തറച്ച അസ്ത്രങ്ങള്‍ നീക്കാനും മുറിവുണക്കാനും), സന്ധാനകരണി(ഒടിഞ്ഞ അസ്ഥികള്‍ കൂട്ടിച്ചേര്‍ക്കാനും കീറിമുറിഞ്ഞ ചര്‍മ്മം പൂര്‍വ്വസ്ഥിതിയിലാക്കാനും), സുവര്‍ണകരണി (വിഷാംശങ്ങളാല്‍ നിറംമാറിയ ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍) എന്നിങ്ങനെ നാലു ദിവ്യൗഷധികളും ഈ പര്‍വ്വതത്തിലാണ് ഉള്ളത്. ജീവന്‍രക്ഷാ ഔഷധമായ മൃതസഞ്ജീവനി തേടി ദ്രോണഗിരിയിലെത്തിയ ഹനുമാന് ഈ നാലു ദിവ്യൗഷധികളില്‍ ഏതാണ് മൃതസഞ്ജീവനി എന്നു തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഗിരിശിഖരം അപ്പാടെ കുത്തിയെടുത്തു ലങ്കയില്‍ എത്തുകയും ആവശ്യം കഴിഞ്ഞ ഉടന്‍ അത് തിരികെ ദ്രോണഗിരിയില്‍ സ്ഥാപിക്കുകയയും ചെയ്തുവെന്നാണ് രാമായണകഥ.

ദ്രോണഗിരിയോടു ചേര്‍ന്ന ഗ്രാമങ്ങളില്‍ ഇക്കഥയുടെ വാമൊഴി പാരമ്പര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ഹനുമാന്‍ പര്‍വത ഭാഗം അടര്‍ത്തിയെടുത്തതിനു തങ്ങളുടെ പൂര്‍വ്വികര്‍ സാക്ഷികളാണെന്ന് ഗ്രാമീണര്‍ പറയുന്നു. അത്രയ്‌ക്കു ദാര്‍ഢ്യമുണ്ട് ഇവരുടെ വിശ്വാസത്തിന്. മിഥ്യയായാലും തഥ്യയായാലും ഇവിടുത്തെ പ്രാദേശിക സംസ്‌കാരത്തെയും ആത്മീയ വിശ്വാസങ്ങളെയും നിലനിര്‍ത്തുന്നതില്‍ ഇന്നും ഈ കഥ വലിയ പങ്ക് വഹിക്കുന്നു.

ദ്രോണഗിരിക്കു ചുറ്റുമുള്ള ഹിമാലയന്‍ പ്രദേശം അപൂര്‍വ ഔഷധസസ്യങ്ങള്‍ക്ക് ഇന്നും പേരുകേട്ടയിടമാണ്. ഈ പര്‍വതനിരകളില്‍ മറഞ്ഞിരിക്കുന്ന ദിവ്യമായ ഔഷധസസ്യങ്ങളെക്കുറിച്ച് പുരാതന കാലത്തെ ചികിത്സകര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് പല ആധുനിക ഗവേഷകരും കരുതുന്നു.

സത്യമായാലും ഭാവന മാത്രമായാലും, യഥാര്‍ത്ഥ വിശ്വാസം ശാസ്ത്രീയ ഉറപ്പിനോ തെളിവുകള്‍ക്കോ കാക്കുന്നില്ല. എന്നതിന്റെ നിദര്‍ശനമാണ് ഇക്കഥ. സംശയം കര്‍മ്മശേഷി ചോര്‍ത്തി ഒരുവനെ സന്ദേഹിയും ദുര്‍ബലനുമാക്കുന്നതിനു മുമ്പ് പ്രവര്‍ത്തന നിരതനാകുക എന്നത് ആധുനിക മനശ്ശാസ്ത്രവും അംഗീകരിക്കുന്ന കാര്യമാണ്. ഇതാണ് റലരശശെ്‌ല ഹീ്യമഹ്യേ അഥവാ ‘ഉചിത തീരുമാനമെടുക്കുന്നതിലെ പ്രതിബദ്ധത’ എന്നത്.

ശാസ്ത്ര ചിന്താഗതിക്കാരെപ്പോലെ തെളിവുകള്‍ ക്കു കാക്കാതെ കാര്യഗൗരവം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമായിരുന്നു പര്‍വ്വതശിഖരമടര്‍ത്തല്‍. യുക്തിയെ മാറ്റിനിര്‍ത്തി രാമഭക്തിയില്‍ മനമുറപ്പിച്ചാണ് ഇവിടെ ഹനുമാന്റെ പ്രവര്‍ത്തനം. ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരിലാണ് ആത്മീയശക്തിയുടെ ആന്തരിക പ്രകടനം വെളിപ്പെടുന്നത്.

രാമകഥ പുസ്തകങ്ങളില്‍ മാത്രമുള്ള ഒന്നല്ലെന്നും ആ കഥ ഒരിക്കലും അവസാനിക്കുന്നില്ല എന്നും കരുതുന്ന നാട്ടുകാര്‍ അസാധാരണ ഭക്തിയോടെയാണ് ദ്രോണഗിരിയെ ഇന്നും വണങ്ങുന്നത്. ഇതാണ് ‘സാംസ്‌കാരിക സ്മരണ.’ ദ്രോണഗിരി ഇവിടുത്തുകാര്‍ക്ക് വെറുമൊരു പര്‍വ്വതമല്ല; മറിച്ച് ഭക്തി, ധൈര്യം, ഈശ്വരീയഇടപെടല്‍ എന്നിവയുടെ വിശുദ്ധസാക്ഷ്യത്തില്‍ കുറഞ്ഞൊന്നുമല്ല.

Tags: ramayanaDevotionalRamayana Masam 2026രാമായണ അറിവുകള്‍MritasanjivaniDronagiri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

പുതിയ വാര്‍ത്തകള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.