Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാവരും ചാടിക്കയറി പത്രിക കൊടുക്കല്ലേ! അറിയാം, സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 07:17 pm IST
in Kerala

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികള്‍ തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോര്‍പ്പറേഷനുകളിലെയും ജീവനക്കാര്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ല. സര്‍ക്കാരിന് 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാര്‍ക്കും മത്സരിക്കാന്‍ യോഗ്യതയില്ല. ബോര്‍ഡുകളിലോ സര്‍വ്വകലാശാലകളിലോ ജോലി ചെയ്യുന്നവര്‍ക്കും ഇതേ നിയന്ത്രണം ബാധകം. പാര്‍ട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടും.
അങ്കണവാടി ജീവനക്കാര്‍ക്കും ബാലവാടി ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍ക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാര്‍ക്ക് പഞ്ചായത്തുകളില്‍ മാത്രമേ മത്സരിക്കാനാകൂ. സര്‍ക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കാം . എന്നാല്‍ കെ.എസ്.ആര്‍.ടി.സി., വൈദ്യുതി ബോര്‍ഡ്, എംപാനല്‍ കണ്ടക്ടര്‍മാര്‍, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലൂടെ താത്കാലികമായി നിയമിതരായവര്‍ എന്നിവര്‍ക്കു മത്സരിക്കാന്‍ അയോഗ്യതയുണ്ട്.
കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് മത്സരിക്കാം. എന്നാല്‍ സി.ഡി.എസ് അക്കൗണ്ടന്റുമാര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ നിലവില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും, കരാര്‍ കാലാവധി അവസാനിക്കാത്തവര്‍ക്കും മത്സരിക്കാന്‍ കഴിയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ വാടകയ്‌ക്കെടുത്തിട്ടുള്ളവര്‍ക്ക് മത്സരിക്കാം.
സര്‍ക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ കുടിശ്ശികയുള്ളവര്‍ അയോഗ്യരാണ്. ബാങ്കുകള്‍, സര്‍വ്വീസ് സഹകരണസംഘങ്ങള്‍, കെ.എഫ്.സി, കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങളിലേക്കോ അടയ്‌ക്കാനുള്ള കുടിശ്ശിക ഇതില്‍ ഉള്‍പ്പെടില്ല. ഗഡുക്കളാക്കി അടയ്‌ക്കുന്ന കുടിശ്ശികയില്‍ ഗഡു മുടങ്ങിയാല്‍ മാത്രമേ അയോഗ്യതയുണ്ടാകൂ.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍, സാന്‍മാര്‍ഗ്ഗിക ദൂഷ്യം ഉള്‍പ്പെട്ട കുറ്റങ്ങള്‍ക്ക് മൂന്നു മാസത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചവര്‍ എന്നിവര്‍ക്ക് അയോഗ്യതയുണ്ടാകും. ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷ കഴിഞ്ഞതിനു ശേഷം ആറ് വര്‍ഷത്തേക്ക് അയോഗ്യതയുണ്ടാകും. ശിക്ഷയ്‌ക്ക് അപ്പീലില്‍ സ്റ്റേ ലഭിച്ചാലും കുറ്റസ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ബാധകമായിരിക്കും.
അഴിമതിയ്‌ക്കോ കൂറില്ലായ്‌മയ്‌ക്കോ പിരിച്ചുവിട്ട ഉദ്യോഗസ്ഥര്‍ക്ക് പിരിച്ചുവിട്ടതു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യത ഉണ്ടാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ക്ക് അയോഗ്യനാക്കപ്പെട്ടതു മുതല്‍ ആറു വര്‍ഷം അയോഗ്യതയുണ്ട്. തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനുശേഷം ചെലവുകണക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് ഉത്തരവ് തീയതി മുതല്‍ അഞ്ചു വര്‍ഷത്തേക്ക് അയോഗ്യതയുണ്ടാകും.
സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറില്‍ വീഴ്ച വരുത്തിയതിനാല്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, തദ്ദേശ സ്ഥാപനത്തിന്റെ ധനനഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്സ്മാന്‍ കണ്ടെത്തിയവര്‍ എന്നിവരും അയോഗ്യരാണ്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കപ്പെട്ടവരും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷകരായുള്ളവരും മത്സരിക്കാന്‍ പാടില്ല.

 

Tags: disqualificationscandidatejob holderscompete? Knowqualifications
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.