തിരുവനന്തപുരം:തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.കണ്ണൂരിന് പുറത്തും ഇത് വലിയരീതിയില്‍ ദോഷം ചെയ്‌തെന്നാണ് വിമര്‍ശനം.
കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കം വിമര്‍ശനം ഉന്നയിച്ചു. വിമര്‍ശനത്തിന് പി കെ ശ്യാമളയുടെ ഭര്‍ത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന് കൃത്യമായ മറുപടി ഉണ്ടായില്ല.
പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ രംഗത്തെത്തിയ കണ്ണൂര്‍ ജില്ല കമ്മിറ്റി മുന്‍ അംഗമായ ടികെ ഗോവിന്ദന്‍ പാര്‍ട്ടിക്കെതിരെ മത്സരിച്ച് ജയിക്കുകയായിരുന്നു.പാര്‍ട്ടി കോട്ടയില്‍ 12,627 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം അദ്ദേഹത്തിന് നേടാനായി.
















