Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Main Article

എല്ലാം സംഘത്തിലുണ്ട്, എല്ലാവരും…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 01:33 pm IST
inMain Article

ഉള്‍ക്കൊള്ളലിന്റെയും ഒത്തൊരുമയുടെയും സമാനതകളില്ലാത്ത ദര്‍ശനപ്പെരുമയുടെ പ്രഖ്യാപനമാണ് സംഘമെന്ന് ആവര്‍ത്തിച്ചുറപ്പിച്ചാണ് ബെംഗളൂരുവിലെ ബസനശങ്കരി പിഇഎസ് സര്‍വകലാശാലയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതിന്റെ ദ്വിദിന വ്യാഖ്യാനമാല സമാപിച്ചത്. ആശയം കൃത്യമാക്കിയ രണ്ട് സെഷനുകള്‍, ആശയക്കുഴപ്പങ്ങള്‍ക്കെല്ലാം പരിഹാരം നിര്‍ദേശിച്ച രണ്ട് സെഷനുകള്‍… സംഘം സമാജത്തിനുള്ളിലെ സംഘടനയല്ല, സമാജത്തിന്റെയാകെ സംഘടനയാണെന്ന് ഉറപ്പിച്ച വാക്കുകളിലൂടെ…

സംഘം, ഹിന്ദു, ഹിന്ദുത്വം

സംഘത്തില്‍ ബ്രാഹ്‌മണനില്ല, ദളിതനില്ല. ക്രിസ്ത്യാനിയും മുസ്ലീമുമില്ല. എല്ലാവരുടെയും സവിശേഷതകളോട് സംഘത്തിന് ആദരവുണ്ട്. എന്നാല്‍ സംഘത്തിലേക്ക് എത്തുമ്പോള്‍ ആ വിവിധതകളെ മാറ്റി വച്ച് ഭാരതമാതാവിന്റെ മക്കളെന്ന നിലയില്‍ കടന്നുവരണം. എല്ലാവരും ഹിന്ദുക്കളാണ്. ഹിന്ദു എന്നാല്‍ ഭാരതമാതാവിനോട് ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നാണര്‍ത്ഥം.

നമ്മള്‍ നമ്മുടെ മനസിനെ അധിനിവേശത്തില്‍ നിന്ന് മോചിപ്പിക്കണം. ഹിന്ദൂയിസം വാദമാണ്, അത് മറ്റൊന്നിനെ ഉള്‍ക്കൊള്ളാത്തതാണ്. എന്നാല്‍ ഹിന്ദുത്വം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ്. എല്ലാ ഹിന്ദുക്കളെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. സത്യത്തിലും കരുണയിലും ചിത്തശുദ്ധിയിലുമൂന്നി ജീവിക്കുക, ചെയ്യുന്നതെന്തും രാഷ്‌ട്രത്തിനുവേണ്ടിയാവുക…

ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നത് ജാതിവ്യവസ്ഥയല്ല, മറിച്ച് ജാതി മൂലമുള്ള ആശയക്കുഴപ്പങ്ങളാണ്. പരസ്പര സ്‌നേഹത്തിലൂടെയും ബഹുമാനത്തിലൂടെയും നമുക്കതിന്റെ സ്വാധീനത്തെ മറികടക്കാനാവും. ജാതിരാഷ്‌ട്രീയം ഐക്യത്തിന് തടസമാണ്. സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും എല്ലാ വിവേചനങ്ങളും നീക്കം ചെയ്യാന്‍ കഴിയും. സമത്വം സമ്പൂര്‍ണമാകുന്നതുവരെ സംവരണം തുടരണം.
പടിഞ്ഞാറന്‍ മാതൃകകള്‍ക്ക് വളരെ മുമ്പേതന്നെ ഭാരതം മതേതരമാണ്. നമ്മുടെ ഭരണഘടനാ നിര്‍മാതാക്കള്‍ ഹിന്ദുക്കളായിരുന്നു, അതുകൊണ്ടുതന്നെ ഭരണസംവിധാനവും മതേതരമായി. എന്നാല്‍ പാകിസ്ഥാനും ബംഗ്ലാദേശും അങ്ങനെ ചെയ്തില്ല. ഭാരതം ഹിന്ദുരാഷ്‌ട്രമാണ്. ഇത് സംഘത്തിന്റെ അടിസ്ഥാന ആശയമാണ്. മറ്റ് പ്രത്യയശാസ്ത്രങ്ങളിലുള്ളവരും ഹിന്ദു ഉത്സവങ്ങളും ആചാരങ്ങളും പിന്തുടരുന്നു. മാതൃഭൂമി, ഭാരതമാതാവ് എന്നതൊക്കെ അധിനിവേശാനന്തരം സംഭവിച്ച കാര്യങ്ങളല്ല, മറിച്ച് സനാതനമാണ്.

സംഘത്തിന്റെ രജിസ്‌ട്രേഷന്‍

ആര്‍എസ്എസ് 1925 ലാണ് ആരംഭിച്ചത്. അന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ നിരന്തരം പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന സംഘസ്ഥാപകനായ ഡോക്ടര്‍ജി ബ്രിട്ടീഷ് സര്‍ക്കാരില്‍ സംഘടന രജിസ്റ്റര്‍ ചെയ്യുമെന്ന് കരുതുന്നുണ്ടോ? സ്വാതന്ത്ര്യലബ്ധിക്കു ശേഷം സ്വതന്ത്ര ഭാരതത്തില്‍ നിലനിന്നിരുന്ന, ഇപ്പോഴും നിലനില്‍ക്കുന്ന നിയമപ്രകാരം രജിസ്‌ട്രേഷന്‍ ഒരിക്കലും നിര്‍ബന്ധമല്ല, ഈ നിയമം വ്യക്തികളുടെ കൂട്ടായ്‌മകള്‍ക്കും നിയമസാധുത നല്‍കുന്നു. നമ്മുടേത് വ്യക്തികളുടെ കൂട്ടായ്‌മയാണ്. നമ്മള്‍ അംഗീകരിക്കപ്പെട്ട ഒരു സംഘടനയാണ്, ഈ കാരണം കൊണ്ട് ഇന്‍കം ടാക്‌സ് വകുപ്പ് നമ്മളോട് ടാക്സ് അടയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇതൊരു നിയമ പ്രശ്‌നത്തിലേക്ക് പോയി. ഒടുവില്‍ കോടതിയും ഇന്‍കം ടാക്‌സ് വകുപ്പും പറഞ്ഞു നമ്മുടേത് വ്യക്തികളുടെ കൂട്ടായ്‌മയാണെന്ന്. അങ്ങനെ ഗുരുദക്ഷിണ ഇന്‍കം ടാക്‌സില്‍ നിന്നും ഒഴിവാക്കപ്പെട്ടു. സര്‍ക്കാര്‍ മൂന്ന് തവണ സംഘത്തെ നിരോധിച്ചു. ഓരോ തവണയും അവരത് നീക്കി. അങ്ങനെ സര്‍ക്കാരും നമ്മളെ അംഗീകരിച്ചു. ഒരുപാട് തവണ പാര്‍ലമെന്റിലും അസംബ്ലിയിലും സംഘത്തെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുകയും ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തു, സംഘത്തിനനുകൂലമായും പ്രതികൂലമായും പ്രസ്താവനകളുണ്ടായി, ഈ കാര്യങ്ങളൊക്കെ ഉണ്ടാവുന്നത് അംഗീകാരമുള്ളതുകൊണ്ടാണ്. നിയമപരമായും നമ്മള്‍ ഒരു സംഘടനയാണ്, അത് ഭരണഘടനാ വിരുദ്ധമല്ല മറിച്ച് ഭരണഘടനയ്‌ക്കുള്ളിലാണ്. നമ്മുടെ നിയമ സാധുതയും ആ ഭരണഘടനയ്‌ക്ക് അനുസരിച്ചാണ്. അതുകൊണ്ട് തന്നെ നമ്മള്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ല. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഹിന്ദു ധര്‍മ്മം പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.

ദേശീയ പതാകയും ഭഗവ പതാകയും

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെല്ലാം ചുവന്ന കൊടിയുണ്ട്. കോണ്‍ഗ്രസിന് ചര്‍ക്കയോട് കൂടിയ ത്രിവര്‍ണ പതാകയുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നീലക്കൊടിയുണ്ട്. സംഘം ഭഗവപതാകയെ സ്വീകരിച്ചു. സംഘത്തിന് ഭഗവപതാക ഗുരുവാണ്. വ്യക്തികള്‍ക്ക് തെറ്റ് സംഭവിച്ചേക്കാം എന്നതുകൊണ്ടാണ് ഭഗവയെ ഗുരുവായി സ്വീകരിച്ചത്. ഇത് ഭഗവധ്വജവും ദേശീയപതാകയും തമ്മിലുള്ള വിഷയമല്ല. ദേശീയ പതാകയെ സംരക്ഷിക്കുകയും അതിനായി ജീവന്‍ സമര്‍പ്പിക്കുകയും ചെയ്യുക സംഘത്തിന്റെ കടമയാണ്.

ജെന്‍ സി, എഐ

യുവാക്കള്‍ എല്ലാക്കാലത്തും ആകര്‍ഷണങ്ങളില്‍പ്പെട്ട് വഴിതെറ്റലിനെ അഭിമുഖീകരിച്ചിട്ടുണ്ട്. സൗഹൃദത്തിലൂടെയും സ്‌നേഹത്തിലൂടെയും അവരെ ശാഖയിലെത്തിച്ചാണ് സംഘം വഴികാട്ടുന്നത്.

സാങ്കേതിക വിദ്യകളടക്കമുള്ള മാറ്റങ്ങളെ നമുക്ക് തടയാന്‍ കഴിയില്ല, പക്ഷേ, നമുക്ക് അതിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയും. ഗാഡ്ജെറ്റ് ഉപയോഗത്തില്‍ മാതൃകകള്‍ സൃഷ്ടിക്കാനും സംഭാഷണത്തിലൂടെ കുട്ടികളില്‍ അച്ചടക്കം വളര്‍ത്തിയെടുക്കാനും രക്ഷിതാക്കള്‍ സജ്ജരാകണം. അച്ചടക്കമുണ്ടായാല്‍, ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിയെ സേവിക്കും. യോഗ പോലെ ആരോഗ്യകരമായ പരിശീലനങ്ങളിലൂടെ ദുശ്ശീലങ്ങള്‍ ഒഴിവാക്കണം. കുട്ടികള്‍ക്ക് മുന്നില്‍ അനുകരണീയ മാതൃകകളാകാന്‍ പരിശീലനം വേണം. സ്‌നേഹത്തോടെയും ശരിയായ ധാരണയോടെയും യുവാക്കളെ നയിക്കാന്‍ രക്ഷിതാക്കള്‍ തയാറെടുക്കണം.

രാഷ്‌ട്രനിര്‍മ്മാണത്തിലുള്ള തങ്ങളുടെ പങ്ക് യുവാക്കള്‍ തിരിച്ചറിയുകയും അവരുടെ കഴിവുകള്‍ ഭാരതത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ മസ്തിഷ്‌കച്ചോര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കൂ.

ഒരുകാലത്ത് വിക്കിപീഡിയയില്‍ ഒരു ആശയം ആധിപത്യം പുലര്‍ത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഗ്രോക്കിപീഡിയ, ചാറ്റ് ജിപിടി പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളും ഉണ്ട്. സ്വയംസേവകര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ആളുകളെ ബോധവത്കരിക്കുമെന്നാണ് പൊതുവെ പ്രതീക്ഷ. എന്നാല്‍ കച്ചവടതാല്പര്യങ്ങള്‍ മൂലം പ്രേക്ഷകരെ ആവേശഭരിതരാക്കുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്കിലും നല്ല മാറ്റമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

(നാളെ: ലൗ ജിഹാദും വോക്കിസവും)

Tags: RSS@100RSS Sarsanghchalak Dr. Mohan Bhagwat100 years of Sangh Yatra: New HorizonsBasanashankari PES Universityദ്വിദിന വ്യാഖ്യാനമാലTwo-day lecture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.