ഗുരുവായൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിലൂടെ സത്യഭാമയ്‌ക്ക് വീടെന്ന സ്വപ്‌നം പൂവണിയുന്നു. വീടിന് ഇന്നലെ കട്ടിളവെപ്പ് നടന്നു. സുരേഷ് ഗോപിയുടെ മരിച്ചു പോയ മകളുടെ പേരിലുള്ള ട്രസ്റ്റിൽനിന്നാണ് വീടിനുള്ള തുക നൽകിയത്. വീടുനിർമ്മാണം സേവാഭാരതിയെയാണ് ഏല്പിച്ചിരുന്നത്.
കട്ടിളവെപ്പ് ചടങ്ങ് ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിതാ സുബ്രഹ്മണ്യൻ നിർവഹിച്ചു. സേവാഭാരതി പ്രസിഡന്റ് ബാലകൃഷ്ണൻ,സെക്രട്ടറി സൂരജ്,കൗൺസിലർമാരായ ശോഭാ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.ഇരിങ്ങപ്പുറം മണിഗ്രാമത്തുള്ള സത്യഭാമയ്‌ക്കാണ് വീടൊരുങ്ങുന്നത്.
















