Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫോഴ്‌സ കൊച്ചിക്ക് ജയിച്ചേ തീരൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 01:48 pm IST
inFootball

കൊച്ചി: അതിജീവനത്തിന്റെ അതിരുകള്‍ തേടി ഫോഴ്സ കൊച്ചി ഇന്ന് സ്വന്തം തട്ടകത്തില്‍ സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ നാലാം മത്സരത്തിനിറങ്ങുന്നു. ലീഗില്‍ കളിച്ച മൂന്ന് കളികളും പരാജയപ്പെട്ട ഫോഴ്സ കൊച്ചിക്ക് ഇന്ന് അതിജീവനത്തിന്റെ പോരാട്ടമാണ്. ഇന്നും പരാജയപ്പെട്ടാല്‍ അവരുടെ മുന്നോട്ടുള്ള യാത്രയെ അത് പ്രതികൂലമായി ബാധിക്കും. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ രാത്രി 7.30ന് നടക്കുന്ന പോരാട്ടത്തില്‍ തൃശൂര്‍ മാജിക് എഫ്സിയാണ് ഫോഴ്സ കൊച്ചിയുടെ എതിരാളികള്‍.

കഴിഞ്ഞ മൂന്ന് കളികളിലും സംഭവിച്ച പാളിച്ചകള്‍ പരിഹരിച്ച് ആദ്യ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ന് ഫോഴ്സ കൊച്ചി സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരങ്ങളിലെ കുറവുകള്‍ പരിഹരിച്ചു ടൂര്‍ണമെന്റിലേക്ക് തിരിച്ചു വരാന്‍ പുതിയ അടവുകളും തന്ത്രങ്ങളുമായി തങ്ങളുടെ രണ്ടാം ഹോം മാച്ചില്‍ മഹാരാജാസ് സ്റ്റേഡിയത്തില്‍ ഫോഴ്സകൊച്ചി തൃശൂര്‍ മാജിക്ക് എഫ് സി യെ നേരിടും. തങ്ങളുടെ ആദ്യ ഹോം മാച്ചില്‍ കണ്ണൂര്‍ വാരിയേഴ്സിനോടാണ് ഫോഴ്സ പരാജയപ്പെട്ടത്. മറ്റ് രണ്ട് എവേ മത്സരങ്ങളില്‍ കാലിക്കറ്റ് എഫ്സിയോടും തിരുവനന്തപുരം കൊമ്പന്‍സിനോടുമാണ് കൊച്ചി പരാജയപ്പെട്ടത്. സ്ട്രൈക്കര്‍ഗമാര്‍ ഗോളടിക്കുന്നതില്‍ പരാജയപ്പെടുന്നതും മധ്യനിരയില്‍ മികച്ച ഒരു പ്ലേമേക്കറുടെ അഭാവവുമാണ് ഫോഴ്സയെ ബുദ്ധിമുട്ടിലാക്കുന്നത്.

പനമ്പിള്ളി നഗറിലെ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ തീവ്രപരിശീലനം നടത്തുന്ന ക്ലബ്ബില്‍ ചെന്നൈയിന്‍ എഫ്സി, ഗോകുലം കേരള താരം വിങ്ങര്‍ അലക്സാണ്ടര്‍ റൊമാറിയോ ജെസുരാജ്, കേരള പോലീസ് താരം ലെഫ്റ്റ് വിങ് ബാക്ക് ശ്രീരാഗ്. വി.സി, മുന്‍ ഫോഴ്സ കൊച്ചി പ്ലയെര്‍ റൈറ്റ് വിങ് ബാക്ക് രെമിത്ത് എന്നിവര്‍ ടീമിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഫോഴ്സ കൊച്ചി. കഴിഞ്ഞ മത്സരങ്ങളില്‍ പരുക്കിനെ തുടര്‍ന്ന് ബെഞ്ചില്‍ ആയിരുന്ന വിദേശ താരങ്ങളും സ്റ്റാര്‍ സ്ട്രൈക്കര്‍മാരായ ജിനോ വാന്‍ കെസല്‍, രചിത് അത് മാനെ, സ്റ്റോപ്പര്‍ റിജോണ്‍, സ്ട്രൈക്കര്‍ നിജോ ഗില്‍ബര്‍ട്ട് എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്തുന്നതും ഫോഴ്സയ്‌ക്ക് സ്വന്തം മൈതാനത്ത് ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് ടീം അധികൃതര്‍.

മറുവശത്ത് തൃശൂര്‍ മാജിക് എഫ്സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ സീസണില്‍ കളിച്ച മൂന്ന് കളികളില്‍ രണ്ടെണ്ണം വിജയിച്ച് ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് തൃശൂര്‍. ആദ്യ കളിയില്‍ മലപ്പുറത്തിനോട് പരാജയപ്പെട്ട അവര്‍ രണ്ടാം കളിയില്‍ കാലിക്കറ്റ് എഫ്സിയെ അവരുടെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും മൂന്നാം കളിയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ തിരുവനന്തപുരത്തു ചെന്നും പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്. തുടര്‍ച്ചയായ മൂന്നാം എവേ മത്സരത്തിനാണ് തൃശൂര്‍ മാജിക് എഫ് സി ഇന്നിറങ്ങുന്നത്. മികച്ച വിദേശി താരങ്ങളും സ്വദേശി താരങ്ങളുമാണ് അവര്‍ക്കുള്ളത്. മാര്‍കസ് ജോസഫ്, മെയില്‍സണ്‍ ആല്‍വസ്, ഇവാന്‍ മാര്‍കോവിച്ച്, ഡീന്‍ സിലിച്ച് എന്നീ വിദേശതാരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ താരം ലെനി റോഡ്രിഗസ്, മുഹമ്മദ് അഫ്സല്‍, ബിബിന്‍ അജയന്‍, തേജസ് കൃഷ്ണ, എസ്.കെ. ഫയിസ്, നവീന്‍ കൃഷ്ണ തുടങ്ങി മികച്ച താരങ്ങളാണ് തൃശൂര്‍ മാജിക് എഫ്സിയുടെ കരുത്ത്.

 

Tags: Kerala Super LeagueForza Kochi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍
Football

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍-കാലിക്കറ്റ് ലക്ഷ്യം ഫൈനല്‍

പുതിയ വാര്‍ത്തകള്‍

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.