Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

സാമാജിക സമരസതയെ സഹായിക്കുന്ന വിധി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിധി ഉണ്ടായിട്ടുള്ളതെങ്കിലും മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്കും ഇത് ബാധകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആലുവയ്‌ക്കടുത്തുള്ള വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിലെ സര്‍ട്ടിഫിക്കറ്റും ശാന്തി നിയമനത്തിനുള്ള യോഗ്യതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 04:12 pm IST
inEditorial, Vicharam

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാന്തി നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗീകരിച്ച തന്ത്രവിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി നിശ്ചയിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ വിധി സുപ്രധാനമാണ്. തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഇതനുസരിച്ച് പാരമ്പര്യമായി ബ്രാഹ്മണരെന്നു കണക്കാക്കപ്പെടാത്തവരും അതേസമയം തന്ത്രവിദ്യ പഠിച്ചവര്‍ക്കും ഇനി ക്ഷേത്രങ്ങളിലെ ശാന്തിമാരാവാന്‍ കഴിയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം ശാന്തി മാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള യോഗ്യതയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.

ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിനും പൊതുനയത്തിനും വിരുദ്ധമായ ആചാരങ്ങള്‍ക്ക് കോടതിയുടെ സംരക്ഷണം ഉണ്ടാകില്ല.

യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് ഭരണഘടനാപരമായ തുല്യത ഉറപ്പാക്കും. ശാന്തി നിയമനത്തില്‍ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല.
പാരമ്പര്യത്തിനുമാത്രം പ്രാധാന്യം നല്‍കുന്നത് അംഗീകരിക്കാനാകില്ല. തന്ത്രവിദ്യ പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നത് കുറ്റമറ്റരീതിയിലാണ്. ഈ നടപടികളില്‍ ഹര്‍ജിക്കാരിലൊരാള്‍ പങ്കെടുത്തിട്ടുമുണ്ട്. നിയമനത്തിനു മുന്‍പ് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ വീണ്ടും പരിശോധിച്ച് ഉറപ്പിക്കുന്നുമുണ്ട് എന്നൊക്കെ കോടതിവിധിയില്‍ പറഞ്ഞിരിക്കുന്നു.

ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങള്‍ രൂപീകരിക്കാനുമുള്ള വൈദഗ്ധ്യം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ഇല്ലെന്നും, മാനദണ്ഡ തീരുമാനം റദ്ദാക്കണമെന്നുമുള്ള ഹര്‍ജിക്കാരുടെ വാദഗതി കോടതി നിരാകരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം ശാന്തിമാരുടെ നിയമനത്തിന് പത്താം ക്ലാസും ടിഡിബി, കെഡിആര്‍ബി എന്നിവര്‍ അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റും ആയിരുന്നു യോഗ്യതാ മാനദണ്ഡം.

മനുഷ്യാവകാശങ്ങള്‍, സിവില്‍ അവകാശനിയമം, ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക സമത്വം എന്നിവ ലംഘിക്കുന്ന ആചാരങ്ങള്‍ ഭരണഘടനയ്‌ക്കു മുന്‍പ് നിലനില്‍ക്കുന്നവയാണെങ്കില്‍പോലും അവയെ നിയമമായി അംഗീകരിക്കാനാവില്ലെന്നാണ് വിധിയിലുള്ളത്. ഒരു വര്‍ഷത്തോളമായി ദേവസ്വം നിയമനങ്ങളുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ഈ വിധിയോടെ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് അഡൈ്വസ് മെമ്മോയും നിയമനവും ലഭിക്കും. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് ഇനി യാതൊരു തടസവുമുണ്ടാകില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിധി ഉണ്ടായിട്ടുള്ളതെങ്കിലും മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്കും ഇത് ബാധകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആലുവയ്‌ക്കടുത്തുള്ള വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിലെ സര്‍ട്ടിഫിക്കറ്റും ശാന്തി നിയമനത്തിനുള്ള യോഗ്യതയാണ്. ക്ഷേത്രങ്ങളിലെ പൂജാധികാരം ജാതിക്ക് അതീതമാവണമെന്ന പാലിയം വിളംബരത്തിന്റെ തുടര്‍ച്ചയായാണ് തന്ത്രവിദ്യാപീഠം സ്ഥാപിക്കപ്പെട്ടത്. ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിനും
സാഹോദര്യത്തിനും പുരോഗതിക്കുമായി രാഷ്‌ട്രീയ സ്വയംസേവക സംഘം മുന്നോട്ടുവയ്‌ക്കുന്ന സാമാജിക സമരസത എന്ന ആശയത്തിനു ശക്തി പകരുന്നതാണ് ഇപ്പോഴത്തെ കോടതി വിധി. ഹിന്ദു സമൂഹത്തിന്റെ ആത്മീയമായ ഉണര്‍വും പൊതു താല്‍പ്പര്യവും മുന്‍നിര്‍ത്തി ഈ വിധിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ഇതിനുള്ള വിശാലമനസ്‌കത എല്ലാവരും പ്രകടിപ്പിക്കണം.

Tags: JudgmentHigh Court Devaswom BenchTantra Vidyalaya certificatesKerala Devaswom Recruitment BoardQualification requirementShanti appointmentTravancore Devaswom Board temples
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവല്ലം പരശുരാമ ക്ഷേത്രം നാഥനില്ലാ കളരി; ദേവസ്വം ബോര്‍ഡിന് വന്‍ വരുമാന നഷ്ടം, വിഎച്ച്പി പ്രക്ഷോഭത്തിലേക്ക്

Kerala

നടന്‍ ദിലീപ് ജയിലില്‍ കിടക്കുമെന്നാണ് ജാതകം പറയുന്നതെങ്കിലും വിചാരണ സമയത്ത് ജയിലില്‍ കിടന്നതിനാല്‍ ആ യോഗം മാറിക്കിട്ടിയെന്ന് ജ്യോത്സ്യന്‍

Thrissur

സുവര്‍ണ്ണാവസരം പരമാര്‍ശം കേസ്: വിധി സിപിഎമ്മും കോണ്‍ഗ്രസും പഠന വിധേയമാക്കണം: പി.എസ്. ശ്രീധരന്‍ പിള്ള

Alappuzha

പോലീസുകാരന്‍ വാഹനാപകടത്തില്‍ മരിച്ച കേസ്: പതിനഞ്ച് വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Kerala

നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകം; കോടതി വെള്ളിയാഴ്ച വിധി പറയും, കൊലപതകത്തിന് പിന്നിൽ പ്രണയപ്പക

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.